സൗഹൃദം, തർക്കം, പിണക്കം, വിടവാങ്ങൽ..; പ്രേക്ഷക മനംതൊട്ട ഒറിജിനൽസ്, ഹൃദ്യം ഈ വീഡിയോ

Published : Jun 25, 2023, 04:25 PM ISTUpdated : Jun 25, 2023, 04:27 PM IST
സൗഹൃദം, തർക്കം, പിണക്കം, വിടവാങ്ങൽ..; പ്രേക്ഷക മനംതൊട്ട ഒറിജിനൽസ്, ഹൃദ്യം ഈ വീഡിയോ

Synopsis

ജൂലൈ രണ്ടാം തീയതിയാണ് ബി​ഗ് ബോസ് സീസൺ അഞ്ചിന്റെ ഫിനാലെ നടക്കുക.

ബി​ഗ് ബോസ് മലയാളം സീസൺ അഞ്ചിന് തിരശ്ശീല വീഴാൻ ഇനി ഏഴ് ദിനങ്ങൾ കൂടി മാത്രമാണ് ബാക്കി. ആരൊക്കെയാകും ടോപ് ഫൈവിൽ എത്തുന്ന ആ മത്സരാർത്ഥികൾ എന്നറിയാൻ കാത്തിരിക്കുകയാണ് പ്രേക്ഷകർ. ടിക്കറ്റ് ടു ഫിനാലെ വിജയിച്ച് നാദിറ ഫൈനലിൽ എത്തിയതോടെ മറ്റ് നാല് പേരെ കുറിച്ചുള്ള ചർച്ചകളാണ് നടക്കുന്നത്.  സീസൺ അവസാനിക്കാൻ ഒരുങ്ങുമ്പോൾ ഷോയിലെ രസകരമായ മുഹൂർത്തങ്ങൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നുണ്ട്. അത്തരത്തിലൊരു വീഡിയോ പങ്കുവച്ചിരിക്കുകയാണ് ഏഷ്യാനെറ്റ്. 

ഏറെ രസകരമായ നിമിഷങ്ങൾ കോർത്തിണക്കിയുള്ളതാണ് വീഡിയോ. സൗഹൃദം, തർക്കം, പിണക്കം, വിടവാങ്ങൽ. ഫാമികളുടെ ഒത്തുചേരൽ തുടങ്ങിയ മൊമന്റുകളും വീഡിയോയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. "മഴമേഘപ്രാവുകൾ പറന്ന് പറന്ന് പറന്ന് ... പ്രേക്ഷകഹൃദയങ്ങൾ കവർന്ന സീസൺ ഓഫ് ഒറിജിനൽസ്", എന്നാണ് വീഡിയോയ്ക്ക് ഏഷ്യാനെറ്റ് നൽകിയിരിക്കുന്ന ക്യാപ്ഷൻ.  നിരവധി പേരാണ് ഈ വീഡിയോ ഇതിനോടകം കണ്ടു കഴിഞ്ഞത്. സീസൺ അവസാനിക്കുമ്പോൾ തങ്ങളുടെ കുടുംബത്തിലെ അം​ഗങ്ങൾ പോകുന്നത് പോലെയാണ് തോന്നുന്നതെന്ന് ചിലർ കമന്റ് ചെയ്യുന്നു. 

അതേസമയം, ജൂലൈ രണ്ടാം തീയതിയാണ് ബി​ഗ് ബോസ് സീസൺ അഞ്ചിന്റെ ഫിനാലെ നടക്കുക. നിലവില്‍, സെറീന, റെനീഷ, ജുനൈസ്, അഖില്‍ മാരാര്‍, ഷിജു, ശോഭ, നാദിറ, അനിയന്‍ മിഥുന്‍ എന്നിവരാണ് ഷോയില്‍ അവശേഷിക്കുന്നത്. ഇതില്‍ നാദിറ ഒഴികെ മറ്റെല്ലാവരും ഇത്തവണ നോമിനേഷനില്‍ വന്നിരുന്നു. കഴിഞ്ഞ ദിവസം റിനോഷ് ഷോയോട് വിടപറഞ്ഞിരുന്നു. ആരോ​ഗ്യ പ്രശ്നങ്ങളെ തുടർന്നായിരുന്നു ഇത്. ഇന്നും ഒരു എവിക്ഷൻ നടക്കുന്നുണ്ട്. ഈ സീസണില്‍ മൂന്ന് വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളാണ് വന്നത്. ഹനാന്‍, ഒമര്‍ ലുലു, അനു ജോസഫ് എന്നിവരാണ് അവര്‍. വലിയ പ്രതീക്ഷയോടെ എത്തിയ ഇവര്‍ക്ക് പക്ഷേ വേണ്ടത്ര പ്രകടനം കാഴ്ചവയ്ക്കാനാകാതെ പകുതിയില്‍ വച്ച് പുറത്താകേണ്ടി വന്നു. 

അഭിനയം മാത്രമല്ല, പാട്ടും വശമുണ്ട്; 'നദികളില്‍ സുന്ദരി യമുന'യിൽ ​ഗായകനായി ധ്യാൻ- വീഡിയോ

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ദീപക്കിന്റെ അവസ്ഥ ബി​ഗ് ബോസിൽ ഞാൻ നേരിട്ടെ'ന്ന് അക്ബർ; 'ഇത് ഷോയല്ലെ'ന്ന് വിമർശനം
ഇതാണ് പ്രൈസ്! മലയാളത്തെയും തമിഴിനെയും കടത്തിവെട്ടി കന്നഡ ബിഗ് ബോസ്; സീസണ്‍ 12 വിജയിയെ പ്രഖ്യാപിച്ച് കിച്ച സുദീപ്