"ശോഭ സാമാന്യ മര്യാദയില്ലാതെ പെരുമാറി": ശോഭയ്ക്കെതിരെ പൊട്ടിത്തെറിച്ച് മാരാരുടെ മാതാപിതാക്കള്‍

Published : Jul 03, 2023, 12:15 PM IST
"ശോഭ സാമാന്യ മര്യാദയില്ലാതെ പെരുമാറി": ശോഭയ്ക്കെതിരെ പൊട്ടിത്തെറിച്ച് മാരാരുടെ മാതാപിതാക്കള്‍

Synopsis

അതേ സമയം ശോഭയ്ക്കെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് അഖില്‍ മാരാരിന്‍റെ അച്ഛനും അമ്മയും. മഴവില്‍ കേരളം എന്ന യൂട്യൂബ് ചാനലിന്‍റെ അഭിമുഖത്തിലാണ് ശോഭയ്ക്കെതിരെ അഖിലിന്‍റെ മാതാപിതാക്കള്‍ രംഗത്ത് എത്തിയത്. 

കൊട്ടാരക്കര: ബിഗ്ബോസ് മലയാളം സീസണ്‍ 5 ല്‍ അഖില്‍ മാരാര്‍ ജേതാവായി. 50 ലക്ഷം രൂപ ക്യാഷ് പ്രൈസും, മാരുതി സുസുക്കിയുടെ പുതിയ എസ്.യു.വിയുമാണ് അഖില്‍ നേടിയത്. ഈ സീസണില്‍ ഏറ്റവും കൂടുതല്‍ ആരാധകരെ സൃഷ്ടിച്ച മത്സരാര്‍ത്ഥിയാണ് അഖില്‍ മാരാര്‍. അതേ സമയം അഖിലിന് ഏറ്റവും വലിയ എതിരാളിയെന്ന് കരുതപ്പെട്ടിരുന്ന ശോഭ നാലാം സ്ഥാനത്താണ് എത്തിയത്. രണ്ടാം സ്ഥാനത്ത് എങ്കിലും എത്തുമെന്ന് പ്രതീക്ഷിച്ചതായി ശോഭ പിന്നീട് പറഞ്ഞിരുന്നു.

അതേ സമയം ശോഭയ്ക്കെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് അഖില്‍ മാരാരിന്‍റെ അച്ഛനും അമ്മയും. മഴവില്‍ കേരളം എന്ന യൂട്യൂബ് ചാനലിന്‍റെ അഭിമുഖത്തിലാണ് ശോഭയ്ക്കെതിരെ അഖിലിന്‍റെ മാതാപിതാക്കള്‍ രംഗത്ത് എത്തിയത്. ശോഭയുടെ ബിഗ്ബോസ് ഷോയിലെ ഒരു കാര്യം മാത്രമാണ് തങ്ങളെ വേദനിപ്പിച്ചത് എന്നാണ് അഖിലിന്‍റെ മാതാപിതാക്കള്‍ പറയുന്നത്. 

ഷോയുടെ ഇടയില്‍ ചില ദിവസങ്ങള്‍ അഖിൽ അസുഖം മൂലം ആശുപത്രിയിൽ ആയിരുന്നപ്പോൾ ശോഭ നടത്തിയ ചില പരാമര്‍ശങ്ങളെയാണ് അഖിലിന്‍റെ മാതാപിതാക്കളായ രാജേന്ദ്ര പിള്ളയെയും, അമ്മിണി അമ്മയെയും വിഷമിപ്പിച്ചത് . തങ്ങളെ ഏറെ വിഷമിപ്പിച്ച കാര്യത്തെ കുറിച്ച് മാതാപിതാക്കൾ തുറന്ന് പറഞ്ഞത്. അഖിൽ ആശുപത്രിയിൽ അഡ്മിറ്റായിരുന്നപ്പോൾ അതുവഴി കൊല്ലത്തേക്ക് പാക്ക് ചെയ്ത് അയക്കാമോ ബി​ഗ് ബോസ് എന്നാണ് ശോഭ ചോദിച്ചത്. ഇത് വേദനയും വിഷമവും ഉണ്ടാക്കിയെന്നാണ് ഇവര്‍ പറയുന്നത്. 

ടോം ആന്‍റ് ജെറി കോമ്പോ തങ്ങൾ ആസ്വദിച്ചിരുന്നുവെന്നും എന്നാൽ ശോഭയുടെ കൊല്ലത്തേക്ക് പാക്ക് ചെയ്ത് അയക്കാമോ ബി​ഗ് ബോസ്  എന്ന വാക്ക് കടന്നുപോയി എന്നാണ് രാജേന്ദ്ര പിള്ള പറയുന്നത്. അഖില്‍ ഇതൊന്നും കാര്യമായി എടുക്കാറില്ല. പക്ഷെ ഞങ്ങൾക്ക് അത് പറ്റില്ല. കാരണം ഞങ്ങൾ ജീവിക്കുന്നത് മക്കൾക്ക് വേണ്ടിയാണെന്ന് അഭിമുഖത്തില് അദ്ദേഹം പറയുന്നു. ആ മകനെ കൊല്ലത്തേക്ക് പാക്ക് ചെയ്യൂവെന്ന് ശോഭ പറയുന്നത് കേട്ടാൽ പിന്നെ ഞങ്ങൾ എങ്ങനെയാണ് വിഷമിക്കാതിരിക്കുന്നത് . ഹൗസിൽ പല തരത്തിലുള്ള വഴക്കും അഖിലിന് നേരെ കൂട്ടത്തോടെയുള്ള ആക്രമണം നടന്നു അതെല്ലാം ഗെയിമിന്‍റെ ഭാഗമാണ്. ജുനൈസുമായുള്ള പ്രശ്നത്തില്‍ അഖിലിനെതിരെ നടപടി എടുത്താല്‍ പോലും ഞങ്ങള്‍ക്ക് പ്രശ്നം ഇല്ലായിരുന്നു. 

പക്ഷെ ആശുപത്രിയിൽ പോയ അഖിലിനെ കൊല്ലത്തേക്ക് പാക്ക് ചെയ്യൂവെന്ന് ശോഭ പറഞ്ഞത് മരിക്കുന്നത് വരെ മറക്കില്ല. ശോഭയെന്ന വ്യക്തിയോട് ഇക്കാര്യത്തിൽ ഒഴിച്ച് മറ്റൊന്നിലും ഞങ്ങൾക്ക് പ്രശ്നം ഇല്ല. പറയാൻ പാടില്ലാത്ത കാര്യമാണ് ശോഭ പറഞ്ഞത്. ശോഭ സാമാന്യ മര്യാദയില്ലാതെ പെരുമാറിയെന്നും, ശോഭയ്ക്കെതിരെ പരാതി കൊടുക്കാന്‍ ആലോചിച്ചിരുന്നുവെന്നും രാജേന്ദ്ര പിള്ളയെയും, അമ്മിണി അമ്മയും പറയുന്നു. 

ബിഗ്ബോസ് മലയാളം സീസണ്‍ 6 വരും; ബിഗ്ബോസ് അള്‍ട്ടിമേറ്റ് വേണമെന്ന് ആരാധകര്‍

ബിഗ്ബോസ് ഗ്രൂപ്പ് ഫോട്ടോയില്‍ നിന്നും റിനോഷ് ഒഴിഞ്ഞു മാറിയോ? സത്യം ഇതാണ്

WATCH VIDEO : പ്രതീക്ഷകൾ തെറ്റിയില്ല; ആഞ്ഞടിച്ച 'മാരാർ തരംഗം': വീഡിയോ

 

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

18 ലക്ഷവുമായി പുറത്തേക്ക്, ഒരാഴ്ച കൂടി കാത്തിരുന്നെങ്കിൽ 50 ലക്ഷം കിട്ടിയേനെ ! ഞെട്ടലിൽ ബി​ഗ് ബോസ് പ്രേക്ഷകർ
കാറിൽ നിന്നും ചവിട്ടി താഴേയിട്ടു, മത്സരാർത്ഥിക്ക് പാനിക്ക് അറ്റാക്ക്; ബി​ഗ് ബോസിൽ രണ്ടുപേർക്ക് റെഡ് കാർഡ്, തുള്ളിച്ചാടി പ്രേക്ഷകർ