പുറത്തേ കാര്യങ്ങള്‍ പറയാനായിരുന്നോ ജാസ്മിന്‍റെ പിതാവിന്‍റെ ഫോണ്‍ കോള്‍?: വിവാദത്തിന് മറുപടി നല്‍കി ബിഗ് ബോസ്.!

Published : Mar 24, 2024, 09:01 AM ISTUpdated : Mar 24, 2024, 09:02 AM IST
പുറത്തേ കാര്യങ്ങള്‍ പറയാനായിരുന്നോ ജാസ്മിന്‍റെ പിതാവിന്‍റെ ഫോണ്‍ കോള്‍?: വിവാദത്തിന് മറുപടി നല്‍കി ബിഗ് ബോസ്.!

Synopsis

കഴിഞ്ഞ വ്യാഴാഴ്ചത്തെ എപ്പിസോഡിലാണ് ജാസ്മിനെ കണ്‍ഫഷന്‍ റൂമിലേക്ക് വിളിച്ച് ബിഗ് ബോസ് നിങ്ങളോട് പിതാവിന് സംസാരിക്കണം എന്ന് പറഞ്ഞത്. 

തിരുവനന്തപുരം: മലയാളം ബിഗ്ബോസ് സീസണ്‍ 6ലെ ശക്തയായ മത്സരാര്‍ത്ഥിയാണ് ജാസ്മിന്‍. സോഷ്യല്‍ മീഡിയ ഇന്‍ഫ്ലൂവെന്‍സറായി ബിഗ് ബോസ് സീസണ്‍ 6 ല്‍ എത്തിയ ജാസ്മിന്‍. ഇപ്പോള്‍ തന്നെ വലിയ ആരാധകരെയും വിമര്‍ശകരെയും ഉണ്ടാക്കിയിരുന്നു. അടുത്തിടെ ഷോയില്‍ ജാസ്മിനുമായി ജാസ്മിന്‍റെ പിതാവ് നടത്തിയ ഫോണ്‍ സംസാരം ബിഗ് ബോസ് പ്രേക്ഷകര്‍ക്കിടയില്‍ വിവിധ അഭിപ്രായങ്ങള്‍ ഉണ്ടാക്കിയിരുന്നു. 

കഴിഞ്ഞ വ്യാഴാഴ്ചത്തെ എപ്പിസോഡിലാണ് ജാസ്മിനെ കണ്‍ഫഷന്‍ റൂമിലേക്ക് വിളിച്ച് ബിഗ് ബോസ് നിങ്ങളോട് പിതാവിന് സംസാരിക്കണം എന്ന് പറഞ്ഞത്. പിന്നാലെ പിതാവിനെ കണക്ട് ചെയ്തെങ്കിലും ഇവര്‍ എന്താണ് സംസാരിച്ചത് എന്ന് ബിഗ് ബോസ് കാണിച്ചില്ല. തിരിച്ച് വീട്ടിലെത്തിയ ജാസ്മിന്‍ നേരത്തെ കളിച്ച രീതിയില്‍ നിന്നും മാറിയാണ് പിന്നീട് നടന്നത്. എന്നും ഒപ്പം നടന്ന ഗബ്രിയെ അടക്കം ഒഴിവാക്കി നടന്നു. ഒപ്പം മുഖ്യശത്രുവായ റോക്കിയോട് സോറി പറയാന്‍ പോയി. 

ഇതൊക്കെ കണ്ടതോടെ ബിഗ് ബോസ് കാണിക്കാത്ത് ജാസ്മിനും പിതാവും തമ്മിലുള്ള സംസാരത്തില്‍ പുറത്ത് ജാസ്മിന് നെഗറ്റീവ് ഇമേജാണ് ഗബ്രി ബന്ധത്തില്‍ ഉണ്ടായത് എന്നാണ് പ്രേക്ഷകരില്‍ ചിലര്‍ വാദിച്ചത്. ബിഗ് ബോസ് കളിയുടെ ഗൗരവം മറന്ന് മാറ്റി കളിച്ചു എന്നത് ആടക്കം ആരോപണം വന്നു. അതിനിടയില്‍ ജാസ്മിന്‍റെ പിതാവ് ഹൃദയ സംബന്ധമായ അസുഖം മൂലം ആശുപത്രിയില്‍ അല്ല വീട്ടിലുണ്ടെന്നും ചിലര്‍ പറഞ്ഞു. 

ഇതിനെല്ലാം വിശദീകരണമാണ് ശനിയാഴ്ചത്തെ എപ്പിസോഡില്‍ ബിഗ് ബോസ് നല്‍കിയത്. മോഹന്‍ലാല്‍ ശനിയാഴ്ചത്തെ എപ്പിസോഡില്‍ എത്തിയതിന് പിന്നാലെ ബിഗ് ബോസ് വിശദീകരിച്ചു. ജാസ്മിനും പിതാവും നടത്തിയത് തീര്‍ത്തും സ്വകാര്യമായ ആരോഗ്യകാര്യങ്ങള്‍ സംസാരിച്ച ഒരു ഫോണ്‍ കോളാണ്. 

ബിഗ് ബോസ് തന്നെ അത് സാക്ഷിയാണ്. മനുഷ്യത്വപരമായ കാര്യം ആയതിനാലാണ് ഇത് അനുവദിച്ചത്. അതിന്‍റെ ഉള്ളടക്കം ഒരു തരത്തിലും ഷോയുമായി ബന്ധപ്പെട്ടത് അല്ലാത്തതിനാലാണ് അത് പ്രേക്ഷകരെ കേള്‍പ്പിക്കാതിരുന്നത്. ഇത്തരം മനുഷ്യത്വപരമായ കാര്യങ്ങള്‍ മുന്‍പും ബിഗ് ബോസ് ഷോയില്‍ ഉണ്ടായിട്ടുണ്ടെന്ന് ബിഗ് ബോസ് വ്യക്തമാക്കി.

തുടര്‍ന്ന് മോഹന്‍ലാലും ഈ കാര്യങ്ങള്‍ വിശദീകരിച്ചു. ഇതോടെ ജാസ്മിന്‍റെ പിതാവിന്‍റെ ഫോണ്‍ കോള്‍ സംബന്ധിച്ച രണ്ട് മൂന്ന് ദിവസമായി നടക്കുന്ന ചൂടേറിയ ചര്‍ച്ചയ്ക്ക് കൂടിയാണ്  മലയാളം ബിഗ്ബോസ് സീസണ്‍ 6ല്‍ അവസാനമായത്. 

കളിച്ച് പവര്‍ ടീം ആയിട്ടും രക്ഷയില്ല; ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ നിന്നും രണ്ടാമത്തെയാളും പുറത്ത്

സിജോയെ സൂക്ഷിക്കണം, കൗശലക്കാരനാണ്, ചെന്ന് പെട്ടാല്‍ വീഴും, അതാണ് ഞാന്‍ കട്ട് ചെയ്തത്; റോക്കി

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ദീപക്കിന്റെ അവസ്ഥ ബി​ഗ് ബോസിൽ ഞാൻ നേരിട്ടെ'ന്ന് അക്ബർ; 'ഇത് ഷോയല്ലെ'ന്ന് വിമർശനം
ഇതാണ് പ്രൈസ്! മലയാളത്തെയും തമിഴിനെയും കടത്തിവെട്ടി കന്നഡ ബിഗ് ബോസ്; സീസണ്‍ 12 വിജയിയെ പ്രഖ്യാപിച്ച് കിച്ച സുദീപ്