
തിരുവനന്തപുരം: ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ നിന്നും രണ്ടാമത്തെയാളും പുറത്തായി. ആദ്യം വന്ന പത്തൊന്‍പത് പേരില്‍ ആദ്യ ആഴ്ചയില്‍ രതീഷ് കുമാറാണ് പുറത്തയാതെങ്കില് രണ്ടാം ആഴ്ചയില്‍ ഈ സീസണിലെ രണ്ട് കോമണര്‍മാരില്‍ ഒരാളായ നിഷാനയ്ക്കാണ് പുറത്തേക്കുള്ള വഴി മോഹന്‍ലാല്‍ എത്തിയ ശനിയാഴ്ചത്തെ എപ്പിസോഡില്‍ തുറന്നത്.
നോറ, നിഷാന, ഋഷി, സുരേഷ്, സിജോ, രസ്മിന്, ജിന്റോ എന്നിവരാണ് ഇത്തവണ എവിക്ഷന് വേണ്ടി നോമിനേഷനില്‍ എത്തിയിരുന്നവര്‍. ഇതില്‍ കഴിഞ്ഞ ആഴ്ചയിലെ പ്രകടനവും പ്രേക്ഷക വോട്ടും നോക്കിയാണ് നിഷാന പുറത്തായത്. അതേ സമയം ഇത്തവണ പവര്‍ ടീമിലേക്ക് വന്ന വ്യക്തിയായിരുന്നു നിഷാന. എന്നാല്‍ ആ പവര്‍ അസ്വദിക്കാന്‍ നിഷാനയ്ക്ക് സാധിച്ചില്ല.
കോതമംഗലം സ്വദേശിയും മൂന്ന് മക്കളുടെ അമ്മയുമായ നിഷാനയ്ക്ക് യാത്രകള്‍ ജീവിതത്തിന്റെ ഭാഗമാക്കിയ ആളായിരുന്നു. യാത്രകള്‍ എന്നും ഹരമായിരുന്ന നിഷാന ആദ്യം ഇവെന്റ് പ്ലാനര്‍ എന്ന നിലയിലാണ് ജോലി ചെയ്തിരുന്നത്. ഡെസ്റ്റിനേഷന്‍ വിവാഹങ്ങളിലായിരുന്നു കൂടുതല്‍ ശ്രദ്ധ.
എന്നാല്‍ കൊവിഡ് കാലത്ത്, ജീവിതത്തില്‍ ഏറ്റവും താല്പര്യം തോന്നുന്ന കാര്യത്തിലേക്ക് പൂര്‍ണ്ണമായും തിരിയണമെന്ന് തോന്നി. അങ്ങനെ യാത്രികയായി മാറി. അങ്ങനെ ബൈക്കില്‍ സോളോ ട്രിപ്പുകള്‍ ആരംഭിച്ചു.
കശ്മീര്‍, ലഡാക്ക് എന്നിവിടങ്ങളിലൊക്കെ പോയി. യാത്രാനുഭവങ്ങള്‍ യുട്യൂബിലൂടെ വ്ലോഗുകളായി പങ്കുവച്ചതോടെ നിഷാന പലരുടെയും പ്രചോദനമായി. ഇഷ്ടമുള്ള മേഖലയില്‍ത്തന്നെയാണ് നിഷാന ഇപ്പോള്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നത്. മറ്റുള്ളവര്‍ക്ക് യാത്രക്കാര്‍ക്കായി അവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്കുന്ന ടൂര്‍ പ്ലാനര്‍ ആണ് അവര്‍.
എന്നാല്‍ ബിഗ്ബോസില്‍ എത്തി ആദ്യ ആഴ്ചയില്‍ തന്നെ ആക്ടിവ് അല്ല എന്ന പേര് ദോഷമാണ് നിഷാനയ്ക്ക് കിട്ടിയത്. ആദ്യ ആഴ്ചയ്ക്ക് ശേഷം പവര്‍ ടീമില്‍ നിന്നും പുറത്തായി. വീണ്ടും കളിച്ച് പവര്‍ ടീം ഉറപ്പാക്കിയ ടൈമിലാണ് നിഷാനയുടെ പുറത്തേക്ക് പോക്ക്.
സിജോയെ സൂക്ഷിക്കണം, കൗശലക്കാരനാണ്, ചെന്ന് പെട്ടാല്‍ വീഴും, അതാണ് ഞാന്‍ കട്ട് ചെയ്തത്; റോക്കി
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ