ഞങ്ങളുടെ ബന്ധം ദൈവ നിശ്ചയം, അവളിനി കാട്ടുതീയാകും, എനിക്കവളെ വിശ്വാസമാണ്; ജാസ്മിനെ കുറിച്ച് ​ഗബ്രി

Published : May 05, 2024, 08:04 AM ISTUpdated : May 05, 2024, 08:06 AM IST
ഞങ്ങളുടെ ബന്ധം ദൈവ നിശ്ചയം, അവളിനി കാട്ടുതീയാകും, എനിക്കവളെ വിശ്വാസമാണ്; ജാസ്മിനെ കുറിച്ച് ​ഗബ്രി

Synopsis

ഇരുവരും തമ്മിലുള്ള റിലേഷൻ എന്താണ് എന്നത് ഹൗസ്മേറ്റ്സിനെ പോലെ തന്നെ പ്രേക്ഷകർക്കിടയിലും കൺഫ്യൂഷന് വഴിതെളിച്ച കാര്യം ആയിരുന്നു.

ബി​ഗ് ബോസ് മലയാള സീസൺ ആറിൽ അപ്രതീക്ഷിത എവിക്ഷൻ ആയിരുന്നു കഴിഞ്ഞ ദിവസം നടന്നത്. ഷോ തുടങ്ങി ആദ്യദിനം മുതൽ പ്രേക്ഷകർക്കിടയിൽ ചർച്ചയായി കഴിഞ്ഞ ദിവസം വരെയും അത് തുടർന്ന ​ഗബ്രി ആയിരുന്നു പുറത്തേക്ക് പോയത്. ഇത്രയും നാളും പവർ ടീമിന്റെയും എവിക്ഷൻ റദ്ദാക്കിയതിന്റെയും പേരിൽ ആയിരുന്നു ​ഗബ്രി അവിടെ നിന്നതെന്നും ഇല്ലായിരുന്നെങ്കിൽ എപ്പോഴേ പോകേണ്ട ആളായിരുന്നുവെന്നും പ്രേക്ഷകർ പറയുന്നുണ്ട്. 

ബി​ഗ് ബോസിലെ ജാസ്മിൻ- ​ഗബ്രി കോമ്പോയ്ക്ക് വലിയ വിമർശനങ്ങൾ ഒരുഭാ​ഗത്ത് ഉണ്ടെങ്കിലും മറ്റൊരു ഭാ​ഗത്ത് ഫാൻസും ഉണ്ടായിരുന്നു എന്നാണ് സോഷ്യൽ മീഡിയ ചർച്ചകളിൽ നിന്നും വ്യക്തമായത്. പക്ഷേ ഇരുവരും തമ്മിലുള്ള റിലേഷൻ എന്താണ് എന്നത് ഹൗസ്മേറ്റ്സിനെ പോലെ തന്നെ പ്രേക്ഷകർക്കിടയിലും കൺഫ്യൂഷന് വഴിതെളിച്ച കാര്യം ആയിരുന്നു. ഇപ്പോഴിതാ ജാസ്മിനുമായുള്ള ബന്ധം എന്താണെന്നും ഇനി ബി​ഗ് ബോസിലെ കാര്യങ്ങൾ എങ്ങനെ പോകുമെന്നും പറയുകയാണ് ​ഗബ്രി. 

"വീട്ടിൽ നിന്നും ഇറങ്ങിയപ്പോൾ ജാസ്മിന്റെ പേര് ഞാൻ പറഞ്ഞില്ല. കാരണം അവളോട് പറയാനുള്ളത് നേരത്തെ തന്നെ ഞാൻ ‌പറഞ്ഞിരുന്നു. വീണ്ടും അവളുടെ പേര് എടുത്ത് പറഞ്ഞാൽ കൂടുതൽ വിഷമം ആകുമെന്ന് കരുതിയാണ് പറയാതിരുന്നത്. ഒരാളുമായും സൗഹൃദവും ഡീപ് ആയി കണക്ഷൻ ഉണ്ടാകില്ലെന്നും പറഞ്ഞ ആളായിരുന്നു ഞാൻ. അടുത്താൽ അത്രയും അടുക്കും സ്നേഹിച്ചാൽ അത്രയും സ്നേഹിക്കുന്ന ആളാണ് ഞാൻ. പക്ഷേ ബി​ഗ് ബോസ് വീട്ടിൽ ദൈവത്തിന്റെ നിശ്ചയം പോലെ എന്റെ നിലപാടുകളോട് ഒത്തുചേർന്ന, എന്റ ചിന്താ​ഗതിയോട് കൂടുതൽ സാമ്യമുള്ള ജാസ്മിനെ കണ്ടു. ഇരുപത്തി നാല് മണിക്കൂറിൽ ആണ് ഞങ്ങൾ സുഹൃത്തുക്കൾ ആയത്. ആ ബന്ധം വളരെ ദൃഢമായി വളർന്നു. അവളുടെ കാര്യത്തിൽ എനിക്കൊരു കുറ്റ ബോധമോ റി​ഗ്രറ്റോ ഉണ്ടായിട്ടില്ല. ജാസ്മിനൊപ്പം കൈപിടിച്ചിരിക്കുമ്പോൾ കിട്ടുന്നൊരു ബലം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. മറ്റുള്ളവർ അതെങ്ങനെ കാണുന്നു എന്നത് ഞാൻ നോക്കിയിട്ടില്ല. അത് അറിയാനും താല്പര്യം ഇല്ല. ഞങ്ങളുടെ ബന്ധം ​ഗെയിമിനെ ബാധിച്ചിട്ടുമില്ല", എന്നാണ് ​ഗബ്രി പറയുന്നത്. 

'ഞാനാ സിഗരറ്റ് വാങ്ങാൻ പോയില്ലായിരുന്നേൽ ആശിർവാദിന്റെ മൊതലാളി ആയേനെ..'; ചിരിപ്പിച്ച് നടികറിലെ പികെ

"എനിക്ക് ഏറ്റവും വിശ്വാസമുള്ള ആൾ ജാസ്മിനാണ്. ഇത്രയും നാൾ മറ്റുള്ളവർ ജാസ്മിനെതിരെ നിർത്തിയൊരു ആയുധം ഞാൻ ആണ്. ഇനി ജാസ്മിൻ ആദ്യ ആഴ്ചയിലെ ജാസ്മിൻ ആകും. അങ്ങനെ ആയാൽ നൂറ് ശതമാനവും അവിടെയുള്ളവർ ജാസ്മിനെ പേടിച്ചേ പറ്റൂ. അത്രത്തോളം അടിപൊളി ​ഗെയിമറും സ്ട്രോങ്ങും ആണ് പുള്ളിക്കാരി. ഇനി കാട്ടുതീ ആകാൻ ചാൻസ് ഉള്ളതും ജാസ്മിൻ തന്നെയാണ്. ജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങൾ തരണം ചെയ്ത് വന്ന വ്യക്തിയാണ് ജാസ്മിൻ. ഇതും ഇതിനപ്പുറവും ചാടിക്കടക്കാൻ ആത്മവിശ്വാസം ഉള്ള ആളും അവളാണ്. ജാസ്മിനുമായുള്ള ബന്ധത്തിൽ എനിക്ക് കൃത്യമായിട്ടുള്ള ക്ലാരിറ്റി ഉണ്ട്. ജാസ്മിന്റെ മനസിലും ഉണ്ട്. പക്ഷേ ആ വീട്ടിൽ ഉള്ളവരെ അറിയിക്കാൻ എനിക്ക് താല്പര്യം ഉണ്ടായിരുന്നില്ല. ഞങ്ങളുടെ സംസാരത്തിൽ നിന്നും പ്രേക്ഷകർക്ക് അത് മനസിലായി കാണും എന്ന് വിശ്വസിക്കുന്നു. ഞങ്ങളുടെ ബന്ധം ആർക്കും തകർക്കാനും പറ്റില്ല", എന്നും ​ഗബ്രി കൂട്ടിച്ചേർത്തു. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ദീപക്കിന്റെ അവസ്ഥ ബി​ഗ് ബോസിൽ ഞാൻ നേരിട്ടെ'ന്ന് അക്ബർ; 'ഇത് ഷോയല്ലെ'ന്ന് വിമർശനം
ഇതാണ് പ്രൈസ്! മലയാളത്തെയും തമിഴിനെയും കടത്തിവെട്ടി കന്നഡ ബിഗ് ബോസ്; സീസണ്‍ 12 വിജയിയെ പ്രഖ്യാപിച്ച് കിച്ച സുദീപ്