
ബിഗ് ബോസ് മലയാളം സീസണ്‍ 6 ലെ ഏറ്റവും സര്‍പ്രൈസ് എപ്പിസോഡുകളില്‍ ഒന്നായിരുന്നു ശനിയാഴ്ചത്തേത്. ശനിയാഴ്ച എവിക്ഷനില്‍ ഈ സീസണിലെ ഏറ്റവും ശ്രദ്ധേയ മത്സരാര്‍ഥികളില്‍ ഒരാളായ ഗബ്രി ജോസ് ആണ് പുറത്തായത്. സഹമത്സരാര്‍ഥികള്‍ അവിശ്വസനീയതയോടെയാണ് ഗബ്രിയുടെ പുറത്താവല്‍ വാര്‍ത്ത കേട്ടത്. എന്നാല്‍ സ്വന്തം എവിക്ഷനെ സമചിത്തതയോടെയാണ് ഗബ്രി നേരിട്ടത്.
പിന്നീട് മോഹന്‍ലാല്‍ നില്‍ക്കുന്ന വേദിയില്‍ എത്തിയപ്പോഴും ശാന്തമായ മുഖഭാവത്തോടെയാണ് ഗബ്രി നിന്നതും സംസാരിച്ചതും. പവര്‍ ടീം അംഗമായിരുന്ന ഗബ്രി അവിടെനിന്ന് പുറത്തുവരാനുള്ള തീരുമാനം എടുത്തതാണ് നോമിനേഷനിലേക്ക് എത്തിച്ചതും അവസാനം പുറത്താവലിലേക്ക് നയിച്ചതും. ആ തീരുമാനം തെറ്റായിരുന്നെന്ന് ഇപ്പോള്‍ തോന്നുന്നുണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്നായിരുന്നു ഗബ്രിയുടെ മറുപടി. പിന്നീട് സ്റ്റേജില്‍ നിന്നുകൊണ്ട് സഹമത്സരാര്‍ഥികളോട് യാത്ര ചോദിക്കാനും ബിഗ് ബോസ് ഗബ്രിക്ക് അവസരമൊരുക്കി.
ഗബ്രിയുടെ യാത്ര ചോദിക്കലും സഹമത്സരാര്‍ഥികളെ ഒരു തരത്തില്‍ അത്ഭുതപ്പെടുത്തി. അതിഥിയായി എത്തിയ രതീഷ് ഉള്‍പ്പെടെ 16 പേരാണ് നിലവില്‍ ബിഗ് ബോസ് ഹൗസില്‍ ഉള്ളത്. ഇവരില്‍ 15 പേരുടെയും പേരുകള്‍ എടുത്തുപറഞ്ഞുകൊണ്ടാണ് ഗബ്രി ഇതുവരെയുള്ള ബിഗ് ബോസ് ദിനങ്ങള്‍ക്ക് നന്ദി പറഞ്ഞത്. ഗബ്രി ഒഴിവാക്കിയ ഒരേയൊരു പേര് ജാസ്മിന്‍റേത് ആയിരുന്നു. ജാസ്മിന്‍ അവിശ്വസനീയതയോടെയാണ് ഗബ്രിയുടെ ഈ സമീപനം നോക്കിനിന്നത്. ഗബ്രി പോയതിന് ശേഷം അവന്‍ എന്തുകൊണ്ട് എന്‍റെ പേര് പോലും പറഞ്ഞില്ലെന്ന് ജാസ്മിന്‍ കരഞ്ഞുകൊണ്ട് റസ്മിനോട് ചോദിക്കുന്നുമുണ്ടായിരുന്നു.
അവിടെയുള്ള വഴക്കുകളും ശത്രുതയുമൊക്കെ ബിഗ് ബോസ് ഹൗസില്‍ത്തന്നെ ഉപേക്ഷിച്ചിട്ടാണ് താന്‍ പുറത്തിറങ്ങിയതെന്നും എല്ലാവരോടും സ്നേഹവും നന്ദിയും മാത്രമേ ഉള്ളൂവെന്നും ഗബ്രി പറഞ്ഞു. പുറത്തെത്തുമ്പോള്‍ എല്ലാവരെയും കാണാമെന്നും.
ALSO READ : രണ്ട് കുടുംബങ്ങളുടെ കഥ? 'സാന്ത്വനം 2' വരുന്നു, ആകാംക്ഷയോടെ പ്രേക്ഷകര്‍
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ