
പത്തൊൻപത് മത്സരാർത്ഥികളുമായാണ് ബിഗ് ബോസ് മലയാളം സീസൺ 6ന് തുടക്കമായത്. എന്നാൽ ആദ്യ ആഴ്ചയിൽ തന്നെ രതീഷ് കുമാറിന് ബിഗ് ബോസ് വീടിന് പുറത്ത് പോകേണ്ടി വന്നു. നിലവിൽ പതിനെട്ട് മത്സരാർത്ഥികളാണ് ഉള്ളത്. സംഭവബഹുലമായ നിമിഷങ്ങളുമായി മുന്നോട്ട് പോകുന്ന ഷോയിലെ മറ്റ് മത്സരാർത്ഥികളെ കുറിച്ച് റോക്കി പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്.
ഇന്ന് രാവിലെ സുരേഷ് മേനോനോട് സംസാരിച്ചിരിക്കവെയാണ് റോക്കി അനാലിസിസ് നടത്തിയത്. ഓരോ മത്സരാർത്ഥികളെ കുറിച്ചും പറഞ്ഞ റോക്കി സിജോയെ പറ്റി പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്. കൗശലക്കാരൻ ആണ് സിജോ എന്നും ട്രാപ്പുകൾ കയ്യിൽ ഉണ്ടെന്നും ചെന്ന് പെട്ടാവൽ ആരും വീഴുമെന്നും റോക്കി പറഞ്ഞു.
"സിജോ പോയിന്‍റുകളും കൊണ്ടാണ് വന്നിരിക്കുന്നത്. എല്ലാത്തിനും അവന്റെ കയ്യിൽ പോയിന്‍റുണ്ട്. എല്ലാവരിലും ആധിപത്യം സൃഷ്ടിച്ച് അതിന്‍റെ മണ്ടയില്‍ കയറി ഇരിക്കണമെന്ന ലക്ഷ്യം മാത്രമെ അവനുള്ളൂ. ഫ്രണ്ട്ഷിപ്പോ ഹുമാനിറ്റിയോ ആള്‍ക്കാരോ കാര്യങ്ങളോ ഒന്നും അവന്‍ നോക്കത്തില്ല. കൗശലക്കാരനും ക്രൂക്കഡും ആണ്. അവന്‍ നല്ല ട്രാപ്പ് അവിടവിടാ വച്ചിട്ടുണ്ട്. നമ്മള്‍ ചെന്ന് പെട്ടാല്‍ വീണിരിക്കും. ഭയങ്കര കെയര്‍ഫുള്‍ ആയി കൈകാര്യം ചെയ്യേണ്ട ആളുകൂടിയാണ്. അതോണ്ടാണ് സിജോയെ ഞാന്‍ ആദ്യമെ കട്ട് ചെയ്തത്. കൂടെ നിര്‍ത്തി കഴിഞ്ഞാല്‍ ആളെ തള്ളിയിടാന്‍ ഏറ്റവും കെല്‍പ്പുള്ള ആളാണ് സിജോ", എന്നാണ് റോക്കി സുരേഷിനോട് പറഞ്ഞത്. ഇക്കാര്യം സുരേഷും ശരിവയ്ക്കുന്നുണ്ട്.
അതേസമയം, നിലവില്‍ ബിഗ് ബോസിലെ മികച്ച മത്സരാര്‍ത്ഥികളില്‍ രണ്ട് പേരാണ് സിജോയും റോക്കിയും. ഇവര്‍ക്ക് പ്രേക്ഷക സപ്പോര്‍ട്ടും ഏറെയാണ്. റോക്കിക്കെതിരെ ജാസ്മിനും ഗബ്രിയും നടത്തിയ പ്രവര്‍ത്തികളും അതിന് എതിരെ സിജോ നിന്നതുമെല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ