ബിഗ് ബോസിലെ വാഗ്വാദങ്ങളിലേക്ക് ഈ അവതാരക; സീസണ്‍ 7 ലേക്ക് ആര്‍ജെ ബിന്‍സി

Published : Aug 03, 2025, 08:15 PM ISTUpdated : Aug 03, 2025, 08:16 PM IST
bigg boss malayalam season 7 contestant rj bincy profile

Synopsis

ഹേറ്റേഴ്‌സ് ഇല്ലാത്ത അവതാരകയും ഇൻഫ്ലുൻസറും

ഒരുപാട് സംസാരിക്കുന്നവരെ എനിക്കത്ര ഇഷ്ടമല്ല, പക്ഷെ ബിൻസി സംസാരിക്കുന്നത് ഞാൻ കേട്ടിരുന്നു. കാരണം ആവശ്യമുള്ളത് മാത്രമേ ബിൻസി സംസാരിച്ചുള്ളുവെന്നാണ് അവതാരകരെ തിരഞ്ഞെടുക്കുന്ന റിയാലിറ്റി ഷോയിൽ ബിൻസിയോട് ജഡ്ജിംഗ് പാനൽ പറഞ്ഞത്. ആ വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുക്കുകയും ചെയ്തിരുന്നു.

ഏഴിന്റെ പണിയുമായി ബിഗ് ബോസ് ഏഴാം സീസൺ എത്തുമ്പോൾ ഒരുകൂട്ടം ശക്തമായ മത്സരാര്‍ഥികള്‍ക്കൊപ്പം ആർ ജെ ബിൻസി എത്തുമ്പോൾ ആവശ്യമുള്ളത് മാത്രം പറഞ്ഞ് അവിടെയുള്ള ഫേക്ക് മുഖങ്ങൾക്ക് ഒരു വെല്ലുവിളിയാകുമോയെന്ന് നമുക്ക് കണ്ടറിയാം. ആർ ജെ ബിൻസി പൊതുവെ ഹേറ്റേഴ്‌സ് ഇല്ലാത്ത ഒരു അവതാരകയും ഇൻഫ്ലുൻസറുമാണെന്ന പ്രത്യേകതയുണ്ട്. ഒപ്പം കാർത്തിക് സൂര്യയെ പോലുള്ള ജനപ്രിയ ഇൻഫ്ലുവൻസഴ്സിന്‍റെ പിന്തുണ കൂടി വരുമ്പോൾ വോട്ടിങ് നിലയിൽ വലിയ സപ്പോർട്ട് ആർ ജെ ബിൻസിയ്ക്ക് ഉണ്ടായേക്കാം. കാർത്തിക് സൂര്യയുടെ ഒരുപാട് സെലിബ്രിറ്റികളും ഇൻഫ്ലുൻസേഴ്‌സും വന്ന റിസപ്ഷൻ ഇവന്റിൽ ആങ്കറിംഗ് ചെയ്തു തിളങ്ങിയ ആർ ജെ ബിൻസിയെ എല്ലാവരും ശ്രദ്ധിക്കുകയും ചെയ്തിരുന്നു.

ഓട്ടോക്കാരന്റെ മകളായ ആർ ജെ ബിൻസി ഇപ്പോഴുണ്ടാക്കിയ സ്പേസ് ഒറ്റയ്ക്ക് പോരാടി ഉണ്ടാക്കിയെടുത്തതാണ്. അതുകൊണ്ട് തന്നെ ബിഗ് ബോസ് വീട്ടിൽ കയറുന്ന മറ്റ് മത്സരാത്ഥികൾക്കൊപ്പം പോരാടി അതിജീവിക്കാൻ ബിൻസിയ്ക്ക് സാധിക്കുമെന്ന ഉറപ്പിലാണ് പ്രിയപ്പെട്ടവര്‍. അനായാസമായി ഹ്യൂമർ കൈകാര്യം ചെയ്യുന്ന ബിൻസി ബിഗ് ബോസ് വീട്ടിലെ പ്രധാന എന്റർടൈനറാവാനും സാധ്യതയുണ്ട്. നിർത്താതെ സംസാരിക്കുന്ന ചാറ്റര്‍ ബോക്സ് എന്ന രീതിയിൽ ബിഗ് ബോസ് വീട്ടിൽ മറ്റ് മത്സരാത്ഥികൾ ബിൻസിയിൽ ഇൻഫ്ലുൻസ് ആവാനുംചാൻസുണ്ട്.

എന്തായാലും ബിൻസി ഒരിക്കലും സേഫ് സോൺ കളികളില്‍ ഉണ്ടായിരിക്കില്ല. ചാറ്റ് ബോക്സ് പോലെ സംസാരിക്കുന്നവർക്ക് മറ്റുളവരെ വേദനിപ്പിക്കാതെ കാര്യങ്ങൾ അവതരിപ്പിക്കാനും നിലപാടുകൾ പറയാനും സാധിക്കും. ആർ ജെ ബിൻസി നേരിടാൻ പോകുന്ന ഏറ്റവു വലിയ പ്രശ്നം മറ്റൊന്നാണ്. ചിരിച്ച് കളിച്ച് ഫുൾ എനർജെറ്റിക് ആയാണ് ഒരു ലക്ഷത്തോളം വരുന്ന ഫോളോവേഴ്സ് ബിന്‍സിയെ എപ്പോഴും കാണുന്നത്. ബിഗ് ബോസ് വീട്ടിലേക്ക് കയറുമ്പോള്‍ അത്തരം കാര്യങ്ങള്‍ മാറ്റിവെച്ചാല്‍ ഫേക്ക് എന്ന് പുറത്ത് മുദ്രകുത്തപ്പെടാനും സാധ്യതയുണ്ട്. എന്തായാലും കണ്ടറിയാം ബിൻസിയുടെ സ്റ്റേജിലെ എനർജി ബിഗ് ബോസ് വീട്ടിൽ ഉണ്ടാകുമെയെന്ന്. ആവശ്യമുള്ളത് മാത്രം പറഞ്ഞ് വീട്ടുകാർക്കിടയിൽ സ്റ്റാർ ആവുമോയെന്നും കാത്തിരുന്ന് കാണാം.

PREV
Read more Articles on
click me!

Recommended Stories

'അനീഷേട്ടനെ ഞാൻ തേച്ചിട്ടില്ല, പറയാനുള്ളത് കേൾക്കും മുൻപേ എഴുന്നേറ്റ് പോയി': വിശദീകരിച്ച് അനുമോൾ
കളങ്കാവൽ: 'മമ്മൂട്ടി തിളക്കമുള്ള' ഒരു ക്രാഫ്റ്റ്– ഡ്രിവൻ ത്രില്ലർ