
ബിഗ് ബോസ് മലയാളം സീസൺ 8 പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. സീസൺ പത്തൊൻപതാം ദിവസത്തിലേക്ക് കടക്കുമ്പോൾ മത്സരവും അതിനനുസരിച്ച് കൊടുക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ താഷിയും ഗൗതം ശശിയും തമ്മിലുണ്ടായ വാക്കേറ്റവും ഫിസിക്കൽ അസോൾട്ട് ആരോപണങ്ങളും ഇന്നത്തെ എപ്പിസോഡിൽ ഇരുവരും സംസാരിച്ച് ഒത്തുതീർപ്പാക്കിയിട്ടുണ്ട്.
ഇതിനിടെ ജയിൽ നോമിനേഷനിൽ ഇത്തവണ മൂന്ന് മത്സരാർത്ഥികളാണ് ഇത്തവണയുള്ളത്. താഷി, ഷിബിന, ഷിജിൻ എന്നിവരാണ് ഇത്തവണ നോമിനേഷനിലുള്ളത്. നോമിനേഷൻ മുക്തി നേടാനായി കോടതി ടാസ്ക് ആണ് ബിഗ് ബോസ് ഇത്തവണ നൽകിയത്. ഏറ്റവും വിശ്വാസം ഉള്ള ആളെ തങ്ങൾക്ക് വേണ്ടി വാദിക്കാൻ തിരഞ്ഞെടുക്കാമെന്ന ഓപ്‌ഷനും വച്ചിരുന്നു.
ഷിജിന് വേണ്ടി കൊമ്പനും, ഷിബിനയ്ക്ക് വേണ്ടി രാഹുൽ ഈശ്വറും താഷിക് വേണ്ടി ആസിഫുമാണ് രംഗത്തെത്തിയത്. രാഹുൽ ഈശ്വർ മികച്ച രീതിയിൽ വാദിച്ചത് കൊണ്ട് തന്നെ ഷിബിനയ്ക്ക് ജയിൽ നോമിനേഷൻ ലഭിക്കുമെന്നാണ് പ്രേക്ഷകർ കരുതുന്നത്. എന്നാൽ കൊമ്പന് ഷിജിന് വേണ്ടി മികച്ച രീതിയിൽ വാദിക്കാൻ സാധിച്ചില്ല. അതുകൊണ്ട് തന്നെ ഷിജിനും താഷിയും എന്തായാലും ഇത്തവണ ജയിലിലേക്ക് എത്തിയിരിക്കുകയാണ്. കൂടാതെ ഐശ്വര്യയുമായുള്ള ലൗ ട്രാക്കിൽ നിന്നും കൊമ്പൻ മാറിയിട്ടുണ്ട്. നിലവിൽ ഷിജിനുമായുള്ള ഫ്രണ്ട്ഷിപ്പ് കോംബോ മുന്നോട്ട് കൊണ്ടുപോകുമോ എന്നും പ്രേക്ഷകർ ഉറ്റുനോക്കുന്നുണ്ട്.
അതിനിടയിൽ ഷിബിനയുടെ വസ്ത്രത്തിന്റെ ഒരു ഭാഗത്ത് ഗൗതമും ശ്രീലക്ഷ്മിയും ചേർന്ന് ഷൂ കെട്ടിയിട്ടെന്ന ആരോപണം വരുന്നുണ്ട്. ശ്രീലക്ഷ്മി തന്റെ പ്രവർത്തിയിൽ ഷിബിനയോട് ക്ഷമ ചോദിച്ചെങ്കിലും ഷിബിന അത് കേൾക്കാൻ പോലും തയ്യാറായിരുന്നില്ല. വീക്കന്റ് എപ്പിസോഡിൽ മോഹൻലാൽ ഇക്കാര്യത്തിൽ എന്ത് നിലപാടാണ് എടുക്കാൻ പോകുന്നതെന്ന് പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുകയാണ്.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ