'അനുമോളെ വിജയിപ്പിച്ചത് ശത്രുക്കള്‍'; കിട്ടിയ വോട്ടുകള്‍ വിശദീകരിച്ച് അഖിൽ മാരാർ

Published : Nov 14, 2025, 10:59 AM IST
Akhil Marar and Anumol

Synopsis

അനുമോള്‍ക്കും മറ്റുള്ളവര്‍ക്കും കിട്ടിയ വോട്ടുകള്‍ കണക്കുനിരത്തി വിശദീകരിച്ച് അഖില്‍ മാരാര്‍.

മലയാളം ബിഗ്‌ബോസ് സീസൺ 7 ൽ അനുമോൾ വിജയിയായതിനു പിന്നാലെ വലിയ രീതിയുള്ള വിവാദങ്ങളും ഒപ്പം അനുകൂലിച്ചുള്ള ചർച്ചകളും നടക്കുന്നുണ്ട്. അനുമോൾ വിജയി ആയത് പിആർ ഉള്ളതുകൊണ്ടാണ് എന്ന ആരോപണം സഹമൽസരാർത്ഥികൾ ഉൾപ്പെടെയുള്ള മത്സരാത്ഥികളും ആവർത്തിച്ചു പറയുന്നുമുണ്ട്. എന്നാൽ പിആർ വിചാരിച്ചാൽ ബിഗ്‌ബോസിൽ ഒരാളെ വിജയിപ്പിക്കാൻ പറ്റില്ല എന്നാവർത്തിച്ചു പറയുകയാണ് ബിഗ് ബോസ് മുൻ വിജയി കൂടിയായ അഖിൽ മാരാർ. അനുമോളെ വിജയിപ്പിച്ചത് ശത്രുക്കൾ തന്നെയാണെന്നും അഖിൽ മാരാർ ഫെയ്സ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിൽ പറയുന്നു.

''തലച്ചോർ നശിച്ചിട്ടില്ലാത്ത മനുഷ്യർക്ക് വേണ്ടി എഴുതുന്നതാണ്... തോൽവി എന്ന യാഥാർഥ്യം അംഗീകരിക്കാൻ പലർക്കും ബുദ്ധിമുട്ടാണ്..2014 മുതൽ തിരഞ്ഞെടുപ്പിലേ വിജയം പോലും അംഗീകരിച്ചു കൊടുക്കാത്ത ജനങ്ങൾ ഉള്ള ഇന്ത്യയിൽ ബിഗ് ബോസ്സ് വിജയം അംഗീകരിക്കാത്തത്തിൽ എനിക്ക് അത്ഭുതമൊന്നുമില്ല... എന്നാൽ യാഥാർഥ്യം പരിശോധിക്കപെടണമല്ലോ... PR അല്ലെങ്കിൽ പുറത്തു നിന്നൊരാൾ വിചാരിച്ചാൽ ബിഗ്‌ ബോസിൽ ഒരാളെ വിജയിപ്പിക്കാൻ പറ്റുമോ എന്ന ചോദ്യത്തിന് ഒരിക്കലും പറ്റില്ല എന്നാണ് ഉത്തരം.. എന്നാൽ PR വിചാരിച്ചാൽ ഒരാളെ ഒരു വീക്കിൽ നില നിർത്താൻ പറ്റുമോ എന്ന ചോദ്യത്തിന് തീർച്ചയായും കഴിയും..

ഇതിൽ വീക്ക്‌ 5 ഇൽ വോട്ട് നില നോക്കുക ഇതിൽ ശൈത്യ, അപ്പാനി, ഒനീൽ എന്നിവർക്ക് യഥാക്രമം 1.2%, 1.5%, 1.6% എന്നിങ്ങനെ ആണ് വോട്ട്.. ഇതിൽ അപ്പാനിയേക്കാൾ. 1% വോട്ട് കിട്ടിയത് കൊണ്ടാണ് ഒനീൽ ആ വീക്കിൽ രക്ഷപെട്ടത്.. ആ വീക്കിൽ ആകെ ലഭിച്ചത് 20 ലക്ഷം വോട്ടാണെങ്കിൽ ശൈത്യയ്ക്ക് കിട്ടിയത് 24000 അപ്പനിക്ക് 30000 ഓനീലിന് 32000... അതായത് 6 ദിവസത്തെ വോട്ടാണ് ഇത്.. അപ്പോൾ ഒരു ദിവസം 4000 വോട്ട് ശൈത്യ്ക്ക് 5000 വോട്ട് അപ്പനിക്ക് 5333വോട്ട് ഓനീലിന്.. ഇതിൽ വെറും 400 വോട്ടുകൾ അപ്പനിക്ക് ഒരു ദിവസം അധികം കിട്ടിയാൽ ഒനീലിനെ പുറത്താക്കി അപ്പാനിക്ക് രക്ഷപെടാം... എന്നാൽ ഈ വീക്കിൽ ഒന്നാമത് ഉള്ളത് 19.9% വോട്ടുകൾ ഉള്ള അനുവാണ്.. അതായത് 3.98 ലക്ഷം വോട്ടുകൾ..

ഇനി ഫൈനൽ വോട്ടിങ് ശതമാനം നോക്കാം.. 57.3% വോട്ട് അനുമോൾ 42.5% വോട്ട് അനീഷ്.. ഇരുവർക്കും കൂടി ലഭിച്ചത് 10 ലക്ഷം വോട്ടാണെങ്കിൽ അനുമോളുടെ ഭൂരിപക്ഷം ഏതാണ്ട് ഒന്നര ലക്ഷത്തിനു മുകളിൽ.. ഭൂരിപക്ഷം മാറ്റി വെച്ചാൽ ആകെ കിട്ടിയത് അഞ്ചു ലക്ഷത്തി എഴുപതിനായിരം വോട്ട്.. ഈ വോട്ടുകൾ നൽകാൻ പോയിട്ട് അമ്പതിനായിരം വോട്ടുകൾ നൽകാൻ പോലും ഒരു PR നും കഴിയില്ല... ഇനി അനുമോളെ മാറ്റി വെയ്ക്കാം.. സ്വയം ഇറങ്ങി പോകുന്നത് വരെ എന്ത് ചെയ്തിട്ടാണ് രേണു സുധിക്ക് ജനം വോട്ട് നൽകിയത്.. അതോ രേണു PR കൊടുത്തു വോട്ട് നേടിയതാണോ..?

എന്ത് ചെയ്‍തിട്ടാണ് സാബുമാൻ 91 ദിവസം അവിടെ നിന്നത് PR ആണോ സാബുമാന് വോട്ട് കൊടുത്തത്.. അനുമോളെ ഇഷ്ടമല്ലാത്ത ഒരു വിഭാഗം ഹൗസ്സിനുള്ളിലും പുറത്തും കാട്ടി കൂട്ടിയ ചെയ്തികൾ ആണ് തുടക്കത്തിൽ അനുവിനെ തള്ളിപ്പറഞ്ഞ എന്നെ പോലെ പലർക്കും അവസാനം അനുവിന്റെ ഭാഗത്തു നിന്നും സംസാരിക്കേണ്ടി വന്നത്.. നിലവിൽ ബിഗ് ബോസ്സ് സീസൺ 7 ഇൽ ലക്ഷ്‍മി ഒഴികെ ഒരാളും അനുവിന്റെ വിജയത്തിൽ സന്തോഷിക്കുന്നില്ല. അവരും അവരെ ഇഷ്ട്ടപെടുന്നവരും അഴിച്ചു വിടുന്ന ആക്രമണങ്ങൾ അനുവിനെതിരെ മാത്രമല്ല എനിക്കെതിരെയും നിരവധിയാണ്..

സുരേഷ് ഗോപി ജയിക്കും എന്ന് ഞാൻ മുൻകൂട്ടി പറഞ്ഞത് ബിജെപി ജയിപ്പിക്കും എന്നായിരുന്നില്ല മറിച്ചു അദ്ദേഹത്തിന്റെ ശത്രുക്കൾ അദ്ദേഹത്തെ വിജയിപ്പിക്കും എന്നാണ്.. കൂട്ടം ചേർന്ന് ആക്രമിക്കുന്ന ഈ വിഡ്ഢികൾ ആണ് അനുവിന് ഒരു കോടിയിൽ അധികം വരുന്ന നേട്ടം സമ്മാനിച്ചതിന്റെ യഥാർത്ഥ അവകാശികൾ... കമന്റ് ബോക്സിൽ തെറി വിളിച്ചു നിങ്ങൾ ആഘോഷിക്കുമ്പോൾ അൻപത് ലക്ഷം ശമ്പളവും 42 ലക്ഷം സമ്മാനവും കാറും വാങ്ങി അനു സുഖമായി ജീവിക്കും.. ഞാനിത് പറഞ്ഞത് അനുവിനെ ഇഷ്ടപ്പെടുന്നവർ അല്ല വിജയ ശില്പികൾ എന്ന് ഒരിക്കൽ കൂടി നിങ്ങളെ ഓർമിപ്പിക്കാൻ ആണെന്ന് മാത്രം...'', അഖിൽ മാരാർ ഫേസ്‍ബുക്കില്‍ കുറിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'ദീപക്കിന്റെ അവസ്ഥ ബി​ഗ് ബോസിൽ ഞാൻ നേരിട്ടെ'ന്ന് അക്ബർ; 'ഇത് ഷോയല്ലെ'ന്ന് വിമർശനം
ഇതാണ് പ്രൈസ്! മലയാളത്തെയും തമിഴിനെയും കടത്തിവെട്ടി കന്നഡ ബിഗ് ബോസ്; സീസണ്‍ 12 വിജയിയെ പ്രഖ്യാപിച്ച് കിച്ച സുദീപ്