'വെറും പ്രോത്സാഹനം മാത്രമല്ല, അനുമോള്‍ക്ക് കപ്പ് തന്നെ വാങ്ങിക്കൊടുത്തു'; പരിഹാസവുമായി സഹമത്സരാര്‍ഥി ശൈത്യ

Published : Nov 13, 2025, 01:38 PM IST
Shaitya Santhosh mocks anumol anukutty after bigg boss malayalam 7 title win

Synopsis

ബിഗ് ബോസ് സീസണ്‍ 7 വിജയിയായ അനുമോൾക്ക് പിആർ ടീമാണ് കപ്പ് വാങ്ങിക്കൊടുത്തതെന്ന് പരിഹസിച്ച് സഹമത്സരാർത്ഥി ശൈത്യ സന്തോഷ്

ബിഗ് ബോസ് സീസണ്‍ 7 ല്‍ അനുമോള്‍ വിജയകിരീടം സ്വന്തമാക്കിയതില്‍ പ്രതികരിച്ച് സഹമത്സരാര്‍ത്ഥി അഡ്വ. ശൈത്യ സന്തോഷ്. അനുമോള്‍ക്ക് കപ്പ് വാങ്ങിക്കൊടുത്ത പിആര്‍ വിനുവിനും ടീമിനും അഭിനന്ദനം എന്ന് പരിഹാസരൂപേണ പറ‍ഞ്ഞാണ് ശൈത്യയു‍ടെ വീഡിയോ ആരംഭിക്കുന്നത്. താന്‍ ബിഗ് ബോസില്‍ റീ എന്‍ട്രിക്ക് പോയ സമയത്ത് ഒന്നര ലക്ഷത്തിന് പകരം 15 ലക്ഷം രൂപയുടെ പണി വിനുവിനെക്കൊണ്ട് എടുപ്പിച്ചിട്ടുണ്ടെന്നും ശൈത്യ പറയുന്നു. ശൈത്യയെ വിമർശിച്ച് രംഗത്തു വന്ന ബിഗ് ബോസ് സീസൺ 5 വിജയി അഖിൽ മാരാരെയും വീഡിയോയിൽ പരിഹസിക്കുന്നുണ്ട്.

ശൈത്യയുടെ വാക്കുകൾ: ''എല്ലാവർക്കും നമസ്കാരം, ബിഗ്‌ബോസ് സീസൺ 7 ന്റെ കപ്പ് വാങ്ങിക്കൊടുത്ത പിആർ വിനു സാറിനും ടീമിനും എന്റെ അഭിനന്ദനങ്ങൾ. ബിഗ്‌ബോസ് വീടിനുള്ളിൽ ഞാൻ കയറി മൂന്നാമത്തെ ദിവസം ഞാനറിയാതെ എന്റെ അച്ഛന്റെ കയ്യിൽ നിന്നും ഒന്നരലക്ഷം രൂപ വാങ്ങിച്ച് സോഷ്യൽമീഡിയയിൽ എനിക്ക് എന്തോ വലിയ റീച്ചൊക്കെ ഉണ്ടാക്കി തരാമെന്നു പറഞ്ഞ് പിആർ പണി എടുക്കാം എന്ന് പറഞ്ഞിട്ട് വിനു സാർ നല്ല പണിയാണ് തന്നത്. പക്ഷെ റീ എൻട്രിയ്ക്ക് പോയപ്പോൾ ഒന്നര ലക്ഷത്തിനു പകരം പതിനഞ്ചു ലക്ഷത്തിന്റെ പണി ഞാൻ വിനു സാറിനെ കൊണ്ട് എടുപ്പിച്ചിട്ടുണ്ട്. ആ പണിയിൽ കൂട്ട് നിന്ന, എന്നെ ഇത്രയും റീച്ചും വൈറലും ഒക്കെ ആക്കി തന്ന വിനു സാറിന്റെ സോഷ്യൽമീഡിയക്കാർക്കും യൂട്യൂബേഴ്‌സിനും എന്റെ എല്ലാ നന്ദിയും ഞാൻ അറിയിക്കുന്നു.

സീസൺ 5 ൽ വിനു സാർ പിആർ പണിയെടുത്ത് വിജയിപ്പിച്ച അഖിൽ മാരാർക്കും സ്‌പെഷ്യൽ നന്ദി. മാരാർ പറയുന്നത് കേട്ടു, റീ എൻട്രിയ്ക്ക് കയറിയ സമയത്ത് വിന്നറെ മോട്ടിവേറ്റ് ചെയ്യണമായിരുന്നു എന്ന്. ഞാൻ മോട്ടിവേറ്റ് അല്ലല്ലോ ചെയ്തത്, അതിനു പകരം ഞാൻ കപ്പ് വാങ്ങി കൊടുത്തല്ലോ. ഇത് പറയുന്നത് വിനു സാറും വിന്നറിന്റെ ഫാൻസും ആണ്. അതറിഞ്ഞതിൽ ഒത്തിരി സന്തോഷം. വിന്നർക്ക് ഞാൻ കാരണം കപ്പ് കിട്ടിയല്ലോ. മാരാര്‍ കൊട്ടിയാല്‍ മാക്രി കരയുമായിരിക്കും, അഡ്വക്കേറ്റ് ശൈത്യ കരയില്ല. മാരാര്‍ ഇരിക്കുന്ന തട്ട് താണേ ഇരിക്കൂ എന്ന് മാരാരും ഫാന്‍സും എപ്പോഴും പറയുന്നത് കേട്ടിട്ടുണ്ട്. പക്ഷേ ഗെയ്മര്‍ തൊപ്പിയുടെ മുന്നില്‍ മാരാരുടെ തട്ട് എത്രത്തോളം താണു എന്ന് നമ്മള്‍ എല്ലാവരും കണ്ടതാണ്. പിന്നെ ഉത്തരം മുട്ടുമ്പോള്‍ മാരാരെ പോലെ റഷ്യന്‍ വിപ്ലവം എടുത്ത് ഇടേണ്ട കാര്യം എനിക്കില്ല. നിലപാട് ഉളളവര്‍ക്കേ ശത്രുക്കള്‍ ഉണ്ടാവൂ. ബാക്കിയുളളവരുടെ പ്രീതി പിടിച്ച് പറ്റാന്‍ വേണ്ടി എന്റെ നിലപാട് മാറ്റാന്‍ ഉദ്ദേശിക്കുന്നില്ല'', ശൈത്യയുടെ വാക്കുകള്‍.

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

NS
About the Author

Nirmal Sudhakaran

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ. എന്‍റര്‍ടെയ്ന്‍മെന്‍റ്, കലാ- സാംസ്കാരികം എന്നീ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ഗോവ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം തുടങ്ങിയവ കവര്‍ ചെയ്തിട്ടുണ്ട്. പ്രിന്റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: nirmal@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ബി​ഗ് ബോസ് കൊണ്ട് നേട്ടം മാത്രം, സാമ്പത്തിക മെച്ചം, വിദേശ പരിപാടികൾ, ഇനി സ്വന്തമായി വീട്: രേണു സുധി
'എന്തോ വരാനിരിക്കുന്നു'; ബിഗ്ബോസിലെ ജനപ്രിയ കോമ്പോ വീണ്ടും ഒരുമിച്ച്, വീഡിയോ വൈറൽ