സിജോയെ തല്ലിയ റോക്കിയെ പുറത്താക്കിയോ?, ഒടുവില്‍ ബിഗ് ബോസിന്റെ കടുത്ത നടപടി

Published : Mar 25, 2024, 11:22 AM IST
സിജോയെ തല്ലിയ റോക്കിയെ പുറത്താക്കിയോ?, ഒടുവില്‍ ബിഗ് ബോസിന്റെ കടുത്ത നടപടി

Synopsis

കടുത്ത നടപടിയുമായി ബിഗ് ബോസും.

ബിഗ് ബോസില്‍ നാടകീയ സംഭവങ്ങള്‍. സിജോയുടെ മുഖത്ത് റോക്കി തല്ലുന്നതിന്റെ വീഡിയോ പ്രൊമോ ഏഷ്യാനെറ്റ് നേരത്തെ പുറത്തുവിട്ടിരുന്നു. റോക്കിക്കെതിരെ കടുത്ത നടപടിയും സ്വീകരിച്ചിരിക്കുകയാണ്. ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോ സീസണ്‍ ആറില്‍ നിന്ന് റോക്കിയെ പുറത്താക്കി എന്നാണ് പുതിയ റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നത്.

അഗ്രസീവായ പെരുമാറ്റത്താല്‍ ബിഗ് ബോസ് ഷോയില്‍ ശ്രദ്ധയാകര്‍ഷിച്ച ഒരു മത്സരാര്‍ഥിയായിരുന്ന റോക്കി എന്നതിനാല്‍ പ്രേക്ഷകരുടെ സജീവ ചര്‍ച്ചകളിലും ഇടംനേടാൻ സാധിച്ചിരുന്നു. ഗബ്രിയെയും ജാസ്‍മിനെയും പ്രകോപിക്കാൻ നിരന്തരം  ഷോയില്‍ റോക്കി ശ്രമിച്ചിരുന്നു. സിജോയ്‍ക്കെതിരെയും റോക്കി രൂക്ഷമായ വാക്കുകളുമായി രംഗത്ത് എത്തിയിരുന്നു. ഒടുവില്‍ അത് ശാരീരിക ആക്രമണത്തിലേക്കുമെത്തുന്നതാണ് ഷോയില്‍ പിന്നീട് കാണാനായത്.

ശാരീരിക ആക്രമണം ബിഗ് ബോസ് ഷോയുടെ നിയമം ലംഘിക്കുന്ന ഒന്നാണെന്ന് വ്യക്തമാക്കിയതാണ്. അതിനാല്‍ പലപ്പോഴും ശക്തമായ നടപടിയെടുക്കാറുമുണ്ട്. സിജോയുടെ മുഖത്ത് റോക്കി തല്ലിയെന്ന് വീഡിയോയില്‍ നിന്ന് വ്യക്തമായതിനാല്‍ മറ്റ് തെളിവുകളൊന്നും ആവശ്യമില്ലാത്ത സാഹചര്യത്തില്‍ ബിഗ് ബോസ് പരമാവധി നടപടി എടുക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. റോക്കിക്ക് മോഹൻലാലടക്കം മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നെങ്കിലും താരം അതൊന്നും വിലവെച്ചില്ല എന്നതും നേരത്തെ ഒരു പ്രോപ്പര്‍ട്ടി തകര്‍ത്തതും അടക്കമുള്ളവ പരിഗണിച്ചതും ബിഗ് ബോസിന്റെ കടുത്ത നടപടിയിലേക്ക് നയിക്കുകയായിരുന്നു.

റോക്കിയെ പുറത്താക്കുന്നത് ബിഗ് ബോസ് ഷോയുടെ ലൈവിലുണ്ടാകുമെയെന്ന് വ്യക്തമല്ല. എന്തായാലും ഇന്ന്  സംപ്രേഷണം ചെയ്യുന്ന ഷോയുടെ എപ്പിസോഡില്‍ റോക്കിയെ പുറത്താക്കുന്നതും ഉള്‍പ്പെടുത്തും എന്ന് വ്യക്തമായിരിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇന്നലെ ക്യാപ്റ്റൻ സ്ഥാനത്തിനായി മത്സരിച്ച താരവുമായിരുന്നു റോക്കിയെന്നതും പ്രസക്തമാണ്. അൻസിബയോടും റോക്കിയോടും മത്സരിച്ച് ക്യാപ്റ്റൻ ടാസ്‍കില്‍ സിജോയായിരുന്നു വിജയിച്ചത്.

Read More: 'സിജോ കബളിപ്പിച്ചു', മോഹൻലാലിനോടും തുറന്നു പറഞ്ഞ് റോക്കി, വെളിപ്പെടുത്തലില്‍ ഞെട്ടി മറ്റുള്ളവര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ദീപക്കിന്റെ അവസ്ഥ ബി​ഗ് ബോസിൽ ഞാൻ നേരിട്ടെ'ന്ന് അക്ബർ; 'ഇത് ഷോയല്ലെ'ന്ന് വിമർശനം
ഇതാണ് പ്രൈസ്! മലയാളത്തെയും തമിഴിനെയും കടത്തിവെട്ടി കന്നഡ ബിഗ് ബോസ്; സീസണ്‍ 12 വിജയിയെ പ്രഖ്യാപിച്ച് കിച്ച സുദീപ്