
ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ മത്സരാര്‍ഥിയുടെ കൈയാങ്കളി. അസി റോക്കിയാണ് സിജോ എന്ന മറ്റൊരു മത്സരാര്‍ഥിയെ ശാരീരികമായി ആക്രമിച്ചത്. സിജോയ്ക്ക് നേരെ ഭീഷണി മുഴക്കുന്ന റോക്കിയെയും ഒരു ഗെയിമര്‍ എന്ന നിലയില്‍ റോക്കിയെ സിജോ പ്രകോപിപ്പിക്കുന്നതും നിയന്ത്രണം വിട്ട് റോക്കി സിജോയുടെ മുഖത്ത് ഇടിക്കുന്നതുമൊക്കെ ഏഷ്യാനെറ്റ് അല്‍പം മുന്‍പ് പുറത്തുവിട്ട പ്രൊമോയില്‍ ഉണ്ട്. റോക്കിയുടെ പ്രവര്‍ത്തി കണ്ട് അന്തംവിട്ട് നില്‍ക്കുന്ന സഹമത്സരാര്‍ഥികളയും പ്രൊമോയില്‍ കാണാം.
ഈ സീസണില്‍ തുടക്കം മുതല്‍ തന്നെ അഗ്രസീവ് ആയ പെരുമാറ്റം കാഴ്ചവെക്കുന്ന മത്സരാര്‍ഥിയാണ് റോക്കി. വാക്കുതര്‍ക്കങ്ങളും ആശയ സംഘര്‍ഷങ്ങളുമൊക്കെ ആവാമെങ്കിലും ശാരീരികമായ കൈയേറ്റം ബിഗ് ബോസ് നിയമങ്ങളുടെ ഗുരുതരമായ ലംഘനമാണ്. ഉടനടി പുറത്താക്കല്‍ അടക്കമുള്ള നടപടികള്‍ ക്ഷണിച്ചുവരുത്തുന്ന കാര്യവുമാണ് ഇത്. മുന്‍ സീസണുകളില്‍ ഇങ്ങനെയുള്ള പുറത്താക്കലുകള്‍ ഉണ്ടായിട്ടുമുണ്ട്. അതുകൊണ്ടുതന്നെ എത്രതന്നെ പ്രകോപനം ഉണ്ടായാലും ശാരീരികമായ ആക്രമണത്തിന് മത്സരാര്‍ഥികള്‍ മുതിരാറില്ല. അതില്‍ നിന്ന് വ്യത്യസ്തമായ പ്രവര്‍ത്തിയാണ് റോക്കിയില്‍ നിന്ന് ഉണ്ടായിരിക്കുന്നത്.
അഗ്രസീവ് പെരുമാറ്റം മാറ്റണമെന്ന് ഈ വാരാന്ത്യ എപ്പിസോഡുകളില്‍ മോഹന്‍ലാല്‍ തന്നെ റോക്കിയോട് പറഞ്ഞിരുന്നു. അതിന് റോക്കി തല കുലുക്കിയതുമാണ്. ഹൌസില്‍ നിലവിലെ ക്യാപ്റ്റനുമാണ് സിജോ. സിജോയ്ക്കൊപ്പം റോക്കിയും അന്‍സിബയുമാണ് ക്യാപ്റ്റന്‍സി സ്ഥാനത്തിനുവേണ്ടി മത്സരിച്ചത്. അതേസമയം റോക്കിക്കെതിരെ പുറത്താക്കല്‍ നടപടിയാണോ ബിഗ് ബോസ് സ്വീകരിക്കുകയെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. ഒരു മത്സരാര്‍ഥിയെന്ന നിലയില്‍ ഈ സീസണില്‍ പ്രേക്ഷകശ്രദ്ധ നേടിയ വ്യക്തിയായിരുന്നു റോക്കി. അതേസമയം രണ്ട് വാരങ്ങളിലായി മൂന്ന് പേര്‍ പുറത്തായ സീസണ്‍ 6 ല്‍ 16 പേരാണ് അവശേഷിക്കുന്നത്. റോക്കി പുറത്താവുകയാണെങ്കില്‍ അത് 15 ആയി മാറും.
ALSO READ : ബിഗ് ബോസ് 'ഫൈനല്‍ 5' ല്‍ ആരൊക്കെ? തന്‍റെ പ്രവചനം അവതരിപ്പിച്ച് സുരേഷ് മേനോന്‍
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ