
ബിഗ് ബോസ് മലയാളം സീസണ്‍ 7ന് ആവേശോജ്ജ്വല തുടക്കം. ജോബ് കുര്യനും സംഘവും അവതരിപ്പിക്കുന്ന ഗാനത്തോടെ ആണ് ഗ്രാന്‍റ് ഫിനാലെ ആരംഭിച്ചിരിക്കുന്നത്. പിന്നാലെ കലാകാരന്മാര്‍ അവതരിപ്പിച്ച നൃത്ത വിസ്മയവും ഗ്രാൻഡ് ഫിനാലെയെ ഗംഭീരമാക്കി. ടോപ് ഫൈവ് മത്സരാത്ഥികളുമായി തുടങ്ങിയ ഗ്രാൻഡ് ഫിനാലെയിൽ നിന്നും അവസാനത്തെ അപ്‌ഡേറ്റ് അനുസരിച്ച് 2 മത്സരാർത്ഥികളാണ് പുറത്തായിരിക്കുന്നത്. അഞ്ചാമനായി അക്ബറും, നാലാമനായി നെവിനുമാണ് പുറത്തായിരിക്കുന്നത്.
ടോപ് ത്രീ മത്സരാത്ഥികളായി അനീഷ്, അനുമോൾ, ഷാനവാസ് എന്നിവരാണ് ഗ്രാൻഡ് ഫിനാലെയിൽ എത്തിയിരിക്കുന്നത്. ഇപ്പോഴിതാ ബിഗ് ബോസ് സീസൺ സെവന്റെ ഔദ്യോഗിക വോട്ടിങ്ങ് വിവരങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് മോഹൻലാൽ. വോട്ടിങ്ങിൽ അനീഷിന്റെയും അനുമോളുടെയും ഷാനവാസിന്റെയും മേൽക്കൈ കൃത്യമായി കാണാൻ കഴിയും.
വോട്ടിങ്ങിൽ ഓരോ ആഴ്ചയിലും മുന്നിട്ട് നിൽക്കുന്ന മത്സരാർത്ഥികൾ ഇവരൊക്കെയാണ്: ആദ്യ ആഴ്ച- അനുമോൾ. രണ്ടാം ആഴ്ച- ഷാനവാസ്. മൂന്നാം ആഴ്ച- അനുമോൾ. നാലാം ആഴ്ച- നൂറ. അഞ്ചാം ആഴ്ച - അനുമോൾ. ആറാം ആഴ്ച- അനീഷ്. ഏഴാം ആഴ്ച- ഷാനവാസ്. എട്ടാം ആഴ്ച- അനീഷ്. ഒൻപതാം ആഴ്ച- അനുമോൾ. പത്താം ആഴ്ച- അനീഷ്. പതിനൊന്നാം ആഴ്ച- ഷാനവാസ്. പന്ത്രണ്ടാം ആഴ്ച- അനുമോൾ. പതിമൂന്നാം ആഴ്ച- അനുമോൾ. എന്നിങ്ങനെയാണ് വോട്ടിങ്ങിൽ മുന്നിട്ട് നിൽക്കുന്ന മത്സരാത്ഥികൾ. 38 ലക്ഷം വോട്ടുകളാണ് അവസാന ആഴ്ചയിൽ മാത്രം ലഭിച്ചത് എന്നാണ് മോഹൻലാൽ വെളിപ്പെടുത്തിയത്. അതേസമയം ഇതുവരെ ലഭിച്ച വോട്ടുകൾ 1.6 കോടിയാണെന്നും മോഹൻലാൽ പറയുന്നു.
ടോപ് ത്രീ മത്സരാർത്ഥികളായ അനീഷ്, അനുമോൾ, ഷാനവാസ് എന്നിവർക്ക് ലഭിച്ച പ്രേക്ഷക പിന്തുണകൂടിയാണ് വോട്ടിങ്ങിലൂടെ വെളിപ്പെട്ടിരിക്കുന്നത്. എന്തായാലും, പ്രേക്ഷകർ ഒന്നടങ്കം ആകാംക്ഷയോടെയാണ് ആരായിരിക്കും ബിഗ് ബോസ് വിജയി എന്നറിയാൻ കാത്തിരിക്കുന്നത്.