
മുംബൈ: ഇന്ത്യ മുഴുവന്‍ ആരാധകരുള്ള ടെലിവിഷന്‍ റിയാലിറ്റി ഷോ ആണ് ബിഗ് ബോസ്. വിവിധ ഭാഷകളിലായി നിരവധി സീസണുകള്‍ ഇതിനകം പിന്നിട്ട ബിഗ് ബോസിന്‍റെ സവിശേഷ ഷോ ആണ് നിലവില്‍ ഹിന്ദിയില്‍ നടന്നുകൊണ്ടിരിക്കുന്ന ബിഗ് ബോസ് ഒടിടി സീസണ്‍ 2. ടെലിവിഷനില്‍ സംപ്രേഷണം ചെയ്യുന്നതില്‍ നിന്ന് വ്യത്യാസപ്പെടുത്തി ഒടിടിയിലെ ലൈവ് സ്ട്രീമിംഗ് ലക്ഷ്യമാക്കിയുള്ള ഫോര്‍മാറ്റ് ആണ് ഇത്.
മലയാളത്തില്‍ സീസണ്‍ 5 അന്തിമഘട്ടത്തിലേക്ക് കടന്ന സമയത്താണ് ഹിന്ദിയിലെ ബിഗ് ബോസ് ഒടിടി സീസണ്‍ 2 ആരംഭിച്ചത്. ബിഗ് ബോസ് ഷോയുടെ സ്ഥിരം ചേരുവകളായ തര്‍ക്ക വിതര്‍ക്കങ്ങളും വിവാദങ്ങളുമൊക്കെ ഒടിടി പതിപ്പിലും സ്ഥിരമായി സംഭവിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം വീക്കന്‍റ് കാ വാര്‍ എപ്പിസോഡിലെ എലിമിനേഷനാണ് നടന്നത്. സല്‍മാന്‍ ഖാന്‍ അവതരിപ്പിച്ച ഷോയില്‍ നിന്നും ഒരു മത്സരാര്‍ത്ഥി കൂടി വിടവാങ്ങി. ബോസ് ഒടിടി സീസണ്‍ 2വിലേക്ക് വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി എത്തിയ ആഷിക ഭട്ടിയ ആണ് കഴിഞ്ഞ ദിവസം പുറത്തായത്.
രണ്ടാഴ്ച മുമ്പ് എൽവിഷ് യാദവിനൊപ്പം ഷോയിൽ വൈൽഡ്കാർഡായി ആഷിക ബിഗ്ബോസ് വീട്ടില്‍ പ്രവേശിച്ചത്. മനീഷ റാണിക്കൊപ്പം ഇത്തവണ നോമിനേഷനില്‍ എത്തിയത് ഇവരാണ്. വീട്ടിൽ താമസിക്കുന്ന സമയത്ത്, ആഷിക കാര്യങ്ങൾ തുറന്നുപറയാൻ സമയം എടുത്തിരുന്നു. എന്നാല്‍ ആഷിക എൽവിഷ്, മനീഷ, അഭിഷേക് എന്നിവരുമായാണ് കൂടുതല്‍ സമയം ചിലവഴിച്ചത്. കഴിഞ്ഞ ആഴ്‌ചയിലെ ക്യാപ്റ്റൻസി ടാസ്‌ക്കിൽ അവിനാഷ് സച്ച്‌ദേവയോട് ആഷിക പൊട്ടിത്തെറിക്കുകയും ഇത് അവള്‍ക്ക് ക്യാപ്റ്റന്‍സി ടാസ്ക് നഷ്ടപ്പെടാനും കാരണമായിരുന്നു.
പൂജ ഭട്ട് ആണ് ഇത്തവണത്തെ ബിഗ്ബോസ് വീട്ടിലെ ക്യാപ്റ്റന്‍. സൂറത്തിൽ ജനിച്ച ആഷിക തന്റെ ഒമ്പതാം വയസിലാണ് അഭിനയ രംഗത്തേക്ക് എത്തുന്നത്. 2009-ൽ ‘മീര’എന്ന സീരിയലിലായിരുന്നു അരങ്ങേറ്റം. 'പർവരിഷ്-കുച്ച് ഖട്ടീ കുച്ച് മീത്തി' എന്ന ഷോയിലും ഇവര്‍ പ്രത്യക്ഷപ്പെട്ടു. 2015ൽ പുറത്തിറങ്ങിയ ‘പ്രേം രത്തൻ ധന് പായോ’ എന്ന ചിത്രത്തിലും സൽമാൻ ഖാനൊപ്പം ആഷിക പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
ദക്ഷിണേന്ത്യയിലെ ഏറ്റവും സമ്പന്നനായ താരം ആര്?; അത് രജനിയോ, വിജയിയോ, കമലോ, പ്രഭാസോ അല്ല.!
താണുപോയ ഇവിടുത്തെയൊരു പ്രമുഖ സിനിമാനടന്‍റെ തല പൊങ്ങിവന്നതായി കാണുന്നില്ലെന്ന് കൃഷ്ണ കുമാര്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ