അഖില്‍ മാരാരുടെ സിനിമയില്‍ ഉണ്ടാകുമോ?, ചോദ്യങ്ങള്‍ക്ക് മറുപടിയുമായി ശോഭ വിശ്വനാഥ്

Published : Jul 25, 2023, 03:02 PM ISTUpdated : Jul 25, 2023, 03:04 PM IST
അഖില്‍ മാരാരുടെ സിനിമയില്‍ ഉണ്ടാകുമോ?, ചോദ്യങ്ങള്‍ക്ക് മറുപടിയുമായി ശോഭ വിശ്വനാഥ്

Synopsis

അഖില്‍ മാരാരുടെ സിനിമയെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ശോഭയുടെ മറുപടി.

അഖില്‍ മാരാരുടെ സിനിമയില്‍ ഉണ്ടാകുമോയെന്ന് തനിക്ക് അറിയില്ലെന്ന് ശോഭ വിശ്വനാഥ്. അതിനെപ്പറ്റി എനിക്ക് ഒന്നും അറിയില്ല. ഒന്നും എന്നോട് മാരാര്‍ പറഞ്ഞിട്ടില്ല. മാരോട് അതിനെ കുറിച്ച് അന്വേഷിക്കൂവെന്നും ചോദ്യങ്ങള്‍ക്ക് ശോഭ മറുപടി നല്‍കി.

ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവില്‍ ശ്രദ്ധയാകര്‍ഷിച്ച മത്സരാര്‍ഥിയായ ശോഭ വിശ്വനാഥ് ഒരു വിവാഹത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ നേരിട്ടത്. അഖില്‍ മാരാര്‍ ആരാണെന്നായിരുന്നു തമാശയോടെ ആദ്യ മറുപടി. സിനിമ എടുക്കുന്നുണ്ടോ?. എന്നോട് ഒന്നും പറഞ്ഞിട്ടില്ലാത്തതിനാല്‍ അറിയില്ല. ഞാൻ അതില്‍ ഉണ്ടോ ഇല്ലോയെന്ന് അഖിലിനോട് ചോദിക്കണം. എന്നോട് ഒന്നും ചര്‍ച്ച ചെയ്‍തിട്ടില്ല. ടോം ആൻഡ് ജെറിയാണെന്ന് അറിഞ്ഞത് താൻ ബിഗ് ബോസില്‍ നിന്ന് പുറത്തിറങ്ങിയപ്പോഴാണ് എന്ന് അഖിലുമായുള്ള കോമ്പിനേഷനെ കുറിച്ചുള്ള ചോദ്യത്തിന് ശോഭ മറുപടി നല്‍കി.

അഖില്‍ മാരാര്‍ സംവിധാനം ചെയ്യുന്ന ചിത്രം  നേരത്തെ പ്രഖ്യാപിച്ചിരുന്നു. പുതിയ പ്രൊജക്റ്റിനെ പേര് 'ഓമന'യെന്നാണ്. കോട്ടാത്തലയുമായി ബന്ധപെട്ട് നടന്ന രസകരമായ സംഭവങ്ങളാണ് പ്രമേയം. രസകരമായ ഒരു കഥയാണ് അത്. ഷിജുവും ഞാനും ചേര്‍ന്നായിരിക്കും അതിന്റെ തിരക്കഥ എഴുതുന്നത്. ജോജു ചേട്ടന്റെ പടം തുടങ്ങുന്നുണ്ട്. അതില്‍ ചിലപ്പോള്‍ ഭാഗമാകാൻ കഴിഞ്ഞേക്കും. തിരക്കുകള്‍ ഒരുപാടുണ്ട്. ഈ സ്‍നഹം കാണുമ്പോള്‍ പേടിയുണ്ട്. ഇങ്ങനെ എന്നെ പൊക്കുന്നത് താഴയിടാനാണോയെന്നാണ് തന്റെ പേടി. ഫലമുള്ള വൃക്ഷം താണാണു നില്‍ക്കുക. ഇത്രയും നാളും അഹങ്കാരമൊക്കെ കാണിച്ചിരുന്നു. ഇനി ഞാൻ അത് മാറ്റിവയ്‍ക്കണം എന്നും അഖില്‍ സ്വീകരണത്തിനിടെ വ്യക്തമാക്കിയിരുന്നു.

ചിലപ്പോള്‍ പ്രമുഖ സംവിധായകരുടെ പുതിയ ചിത്രത്തില്‍ നായകനായി കാണാൻ കഴിഞ്ഞേക്കുമെന്നും നാട്ടില്‍ സ്വീകരണം ഏറ്റുവാങ്ങവേ 'ഒരു താത്വിക അവലോകനം' സംവിധായകനും ബിഗ് ബോസ് ജേതാവുമായ അഖില്‍ മാരാര്‍ വ്യക്തമാക്കിയിരുന്നു. വലിയ ചില സംവിധായകര്‍ വിളിച്ചിട്ടുണ്ട്. പക്ഷേ എനിക്ക് അങ്ങനെയൊന്നും ആഗ്രഹമില്ല. പെട്ടെന്ന് ഒരു പടം തനിക്ക് സംവിധാനം ചെയ്യണമെന്നാണ് ആഗ്രഹം എന്നുമായിരുന്നു നാട്ടുകാരോട് സംസാരിക്കവേ അഖില്‍ മാരാര്‍ വ്യക്തമാക്കിയത്.

Read More: 'തിരിച്ചുപോകാൻ ആഗ്രഹിക്കുന്ന കാലം അതാണ്', ഫോട്ടോകളുമായി അഭയ ഹിരണ്‍മയി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ദീപക്കിന്റെ അവസ്ഥ ബി​ഗ് ബോസിൽ ഞാൻ നേരിട്ടെ'ന്ന് അക്ബർ; 'ഇത് ഷോയല്ലെ'ന്ന് വിമർശനം
ഇതാണ് പ്രൈസ്! മലയാളത്തെയും തമിഴിനെയും കടത്തിവെട്ടി കന്നഡ ബിഗ് ബോസ്; സീസണ്‍ 12 വിജയിയെ പ്രഖ്യാപിച്ച് കിച്ച സുദീപ്