'എന്നെ യൂണിവേഴ്‍സല്‍ എന്നുവിളിക്കുന്നത് അതുകൊണ്ടല്ലേ', റിതു പറയുന്നു

Web Desk   | Asianet News
Published : Apr 06, 2021, 01:38 PM IST
'എന്നെ യൂണിവേഴ്‍സല്‍ എന്നുവിളിക്കുന്നത് അതുകൊണ്ടല്ലേ', റിതു പറയുന്നു

Synopsis

എന്തുകൊണ്ടാണ് തന്നെ യൂണിവേഴ്‍സല്‍ എന്ന് വിളിക്കുന്നതെന്ന് റിതു പറയുന്നു.  

ബിഗ് ബോസില്‍ ഗാര്‍ഡൻ ഏരിയയില്‍ സംസാരിക്കുന്ന റിതുവിനോട് ചെറിയ ഉടക്കുമായി ഫിറോസ്. റിതു ഗാര്‍ഡൻ ഏരിയയിലെ ഒരു രൂപത്തോട് സംസാരിക്കുകയായിരുന്നു. തന്നെ കുറിച്ച് തന്നെയായിരുന്നു സംസാരിച്ചത്. നമ്മള്‍ എന്തെങ്കിലും കൂടുതല്‍ സംസാരിച്ചാല്‍ അത് എക്സ്പ്ലനേഷൻ ആണെന്ന് പറയുന്നുവെന്ന് ബിഗ് ബോസിലെ ചര്‍ച്ചകളെ സൂചിപ്പിച്ച് റിതു പറഞ്ഞു. ബിഗ് ബോസിലെ സ്വന്തം അവസ്ഥയെ കുറിച്ചായിരുന്നു റിതു സംസാരിച്ചത്. അതിനിടയില്‍ തന്നോട് ഉടക്കാൻ വന്ന ഫിറോസിനും റിതു മറുപടി നല്‍കി.

നമ്മള്‍ എന്തെങ്കിലും കൂടുതല്‍ സംസാരിച്ചാല്‍ അത് എക്സ്പ്ലനേഷൻ ആണെന്ന് പറയും. വളരെ റിയല്‍ ആയിട്ട് നിന്നാല്‍ അത് ഫേയ്‍ക്ക് ആണെന്ന് പറയും. ഒരു എക്സ്പ്ലനേഷൻ കൊടുക്കാൻ പറ്റൂല ജാംഗോ അതാണ് പ്രധാന കാര്യമെന്ന് ഗാര്‍ഡൻ ഏരിയയില്‍ വന്ന രൂപത്തെ നോക്കി റിതു പറഞ്ഞു. അതിനിടയില്‍ വന്ന ഫിറോസിനോട്  ഇതിനെ ഞാൻ ജാംഗോ ആക്കിയെന്നും റിതു വ്യക്തമാക്കി. തന്റെ അവസ്ഥയെ കുറിച്ചുകൊണ്ടിരിക്കുകയായിരുന്നു റിതു. ചെറിയ രീതിയില്‍ ഉടക്കാൻ വന്ന ഫിറോസിന് തക്ക മറുപടിയും നല്‍കി റിതു.

നീ എന്താ ഡിംപലിനു പഠിക്കുവാണോവെന്ന് ഫിറോസ് ചോദിച്ചു. ഞാൻ എന്റേത് മാത്രമായ ഒരു സ്‍പേസില്‍ പാട്ടുപാടാൻ അതിന് ഡിംപലിന് കളിക്കുവാണോയെന്ന് ചോദിക്കേണ്ട കാര്യമില്ലെയെന്ന് ചോദിച്ചു. എല്ലാവര്‍ക്കും അവനവന്റേതായ ഐഡന്റിറ്റിയുണ്ട്. ഇപോള്‍ ഞാൻ ചേട്ടൻ എന്തെങ്കിലും ചെയ്യുന്നത് കണ്ടാല്‍ മറ്റേ ഫിറോസിന് കളിക്കുവാണോയെന്ന് ചോദിച്ചാല്‍ ചേട്ടന് ദേഷ്യം വരില്ലേയെന്നും റിതു ചോദിച്ചു.

സാധാരണ ഇങ്ങനെ ഡിംപലാണ്  ഒറ്റയ്‍ക്ക് വന്നിരുന്ന് മുയലിന്റെ അടുത്തും സംസാരിക്കുന്നതെന്ന് ഫിറോസ് പറഞ്ഞു.. ഞാൻ എത്ര ഒറ്റയ്‍ക്ക് ഇരിക്കുന്നുണ്ട്. ഞാൻ യൂണിവേഴ്‍സിനോട് സംസാരിക്കുന്നത് നിങ്ങള്‍ കണ്ടിട്ടില്ലേ. അതുകൊണ്ടാണല്ലോ എന്നെ എല്ലാവരും യൂണിവേഴ്‍സ് എന്നു വിളിക്കുന്നത്. ഞാൻ ഇപോള്‍ കൂടി ചോദിച്ചതേയുള്ളൂ. എന്തുകൊണ്ടാണ് ചന്ദ്ര നീ വരാത്തേയെന്ന്. ചന്ദ്രനെ കാണുന്നില്ല, രണ്ട് ദിവസമായിട്ട് പുള്ളിക്കെന്തോ പറ്റിയെന്നാണ് എനിക്ക് തോന്നുന്നത് എന്ന് റിതു പറഞ്ഞു.  നീ ഇങ്ങനെ വന്ന് സംസാരിക്കുന്നത് അതിനുപോലും പിടിച്ചുകാണില്ല, അത് ഓടി മറഞ്ഞതായെന്ന് ഫിറോസ് പറഞ്ഞു. ഒറ്റയ്‍ക്ക് സംസാരിച്ചാല്‍ വട്ടാണെന്നു പറയും, ഇതാണെങ്കില്‍ കുഴപ്പമില്ലല്ലോയെന്ന് റിതു വ്യക്തമാക്കി. എനിക്ക് ഇതൊക്കെ കാണുമ്പോള്‍ ആലിസ് ഇൻ വണ്ടര്‍ലാന്റ് ആണെന്നാണ് എന്ന് റിതു പറഞ്ഞു. നീ ഒറ്റയ്‍ക്ക് സംസാരിക്കുന്നതുകണ്ടാല്‍ വട്ടാണെന്ന് പറയും, പക്ഷ ഇപ്പോള്‍ കാണിക്കുന്നത് ഭ്രാന്തെന്നാ ഞാൻ പറയുന്നേയെന്ന് ഫിറോസ് പറഞ്ഞു. അത് ഭ്രാന്ത് ഉള്ളവര്‍ക്കു തോന്നും, ഞാൻ ഇതിന്റെയടുത്താ സംസാരിക്കുന്നേ ഒറ്റയ്‍ക്കല്ല എന്ന് റിതു പറഞ്ഞു.

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'കരഞ്ഞ് എന്റെ ഞരമ്പുകളൊക്കെ വേദനിക്കാൻ തുടങ്ങി', ആദിലയില്ലാതെ ജീവിതം തള്ളിനീക്കിയത് ഇങ്ങനെ'; പുതിയ വീഡിയോയില്‍ നൂറ
'ഒരു വിഭാഗത്തെ നോർമലൈസ് ചെയ്യുമ്പോൾ, ബാക്കി എല്ലാവരെയും നോർമലൈസ് ചെയ്യേണ്ടി വരും, എന്നെക്കൊണ്ട് അത് പറ്റില്ല'; അധിക്ഷേപ പരാമർശവുമായി വേദലക്ഷ്മി