
ഏറെ വൈകാരികമായ കുറിപ്പുമായി ബിഗ് ബോസ് മലയാളം മുൻ താരം റോബിൻ രാധാകൃഷ്ണൻ. ഭാര്യ ആരതി പൊടിക്ക് സമ്മാനമായി നൽകിയ നായക്കുട്ടിയെ കുറിച്ചുള്ളതാണ് വാക്കുകൾ. ലൂക്ക എന്നാണ് നായയുടെ പേര്. ഏറെ വൈകാരികമായ കുറിപ്പിൽ ആദ്യമൊന്നും തനിക്ക് ലൂക്കയെ ഇഷ്ടമായിരുന്നില്ലെന്നും എന്നാൽ ഇപ്പോൾ അങ്ങനെ അല്ലെന്നും റോബിൻ രാധാകൃഷ്ണൻ പറയുന്നു.
"ലൂക്കാ.. ആദ്യം ഒന്നും എനിക്ക് അത്രയ്ക്ക് ഇഷ്ടമായിരുന്നില്ല. ഓരോ ദിവസം കഴിയും തോറും ഇഷ്ടം കൂടി കൂടി വന്നു. ഞങ്ങൾ അധികം സംസാരിക്കാറില്ല. പക്ഷേ നിന്റെ സാന്നിധ്യം എനിക്ക് ഭയങ്കര ആശ്വാസമാണ്. നിനക്ക് എന്നോട് സ്നേഹം ഉണ്ടോന്ന് അറിയില്ല. പക്ഷേ എനിക്ക് നിന്നെ ഇപ്പോൾ ഭയങ്കര ഇഷ്ടമാണ്. എന്റെ അവസാനത്തെ 7 മിനിറ്റിൽ നിന്നോടൊപ്പമുള്ള ഓർമകളും ഉണ്ടാകും ഐ ലവ് യു ലൂക്കാ..", എന്നാണ് റോബിൻ രാധാകൃഷ്ണൻ കുറിച്ചത്. ഒപ്പം ലൂക്കയുടെ ഫോട്ടോയും പങ്കിട്ടിട്ടുണ്ട്.
പിന്നാലെ കമന്റുമായി ആരതി പൊടിയും രംഗത്ത് എത്തി. "ലവ് യു ലൂക്കാ..നിനക്ക് റോബിൻ ചേട്ടന് അഡിക്ടഡാണെന്ന് എനിക്ക് അറിയാം", എന്നാണ് കമന്റിൽ ആരതി പൊടി കുറിച്ചത്. ബിഗ് ബോസ് സീസൺ 4ലെ മത്സരാർത്ഥിയായിട്ടായിരുന്നു ഡോക്ടർ കൂടിയായ റോബിൻ എത്തുന്നത്. ഒരുപക്ഷേ റോബിനെ ആളുകൾ കൂടുതൽ അറിഞ്ഞതും ഷോയിലൂടെ ആണ്.
സീസണിലെ ഏറ്റവും ശ്രദ്ധേയനായ മത്സരാർത്ഥിയാകാൻ റോബിന് സാധിക്കുകയും ചെയ്തു. വലിയൊരു ആരാധകവൃന്ദവും ഉണ്ടായിരുന്നു. എന്നാൽ സഹമത്സരാർത്ഥിയെ മർദ്ദിച്ചതിന്റെ പേരിൽ പകുതി വഴിയിൽ ഷോയിൽ നിന്നും റോബിന് പുറത്ത് പോകേണ്ടി വന്നു. ഷോ കഴിഞ്ഞ ശേഷം റേബിനെ അഭിമുഖം ചെയ്യാൻ വന്നതായിരുന്നു ആരതി പൊടി. ആ സൗഹൃദം പിന്നീട് പ്രണയത്തിലേക്കും ഒടുവിൽ വിവാഹത്തിലേക്കും എത്തുകയായിരുന്നു. നടിയും മോഡലും ബിസിനസുകാരിയുമാണ് ആരതി പൊടി.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ