ബിഗ് ബോസില്‍ 'വൈറസായി' സായ് വിഷ്‍ണുവും നോബിയും!

By Web TeamFirst Published Apr 15, 2021, 11:23 PM IST
Highlights

ബിഗ് ബോസിലെ സ്‍പോണ്‍സേര്‍ഡ് ടാസ്‍കിലാണ് സായ് വിഷ്‍ണുവും നോബിയും വൈറസായതും ഹാൻഡ് വാഷ്‍ ചെയ്‍ത് മറ്റുള്ളവര്‍ രക്ഷപ്പെട്ടതും.

ബിഗ് ബോസില്‍ ഓരോ ആഴ്‍ചയും സ്‍പോണ്‍സേര്‍ഡ് ടാസ്‍കുകളുണ്ടാകാറുണ്ട്. ബിഗ് ബോസ് സ്‍പോണ്‍സര്‍ ചെയ്യുന്ന കമ്പനികളെ ചുറ്റിപ്പറ്റിയുള്ളതാകും ടാസ്‍ക്. മത്സരാര്‍ഥികള്‍ വളരെ വാശിയോടെ ടാസ്‍കില്‍ പങ്കെടുക്കാറുമുണ്ട്. ഇത്തവണ ജ്യോതി ലാബ് മാര്‍ഗോ ഹാൻഡ് വാഷുമായി ബന്ധപ്പെട്ടായിരുന്നു ടാസ്‍ക്. മത്സരാര്‍ഥികള്‍ എന്നത്തെയും പോലെ ഇന്നും മനോഹരമായി ടാസ്‍ക് ചെയ്‍തു. വളരെ സര്‍ഗാത്മകമായി ഉല്‍പന്നത്തെ പരിചയപ്പെടുത്തുകയായിരുന്നു മത്സരാര്‍ഥികള്‍.

രണ്ട് ടീമായിട്ടായിരുന്നു മത്സരം സംഘടിപ്പിച്ചത്. രണ്ടു ടീമുകളില്‍ നിന്നും ഓരോരുത്തര്‍ വൈറസുകളായി മാറും. അങ്ങനെ സര്‍ഗാത്മകമായിട്ടായിരുന്നു ടാസ്‍ക്. വൈറസുകളുമായി മാറിയ സായ് വിഷ്‍ണുവുമായും നോബിയുമായും സമ്പര്‍ക്കം പുലര്‍ത്തിവരും വൈറസ് വാഹകരാകും. അതോടെ അവര്‍ ടീമില്‍ നിന്ന് പുറത്താകും. ഹാൻഡ് വാഷ് ചെയ്‍ത് വൈറസില്‍ നിന്ന് രക്ഷപ്പെടുന്നതുമായിരുന്നു ടാസ്‍ക്.

രണ്ട് ടീമുകളിലുള്ളവരും സായ് വിഷ്‍ണുവുമായും നോബിയുമായും സമ്പര്‍ക്കം പുലര്‍ത്തി.

ഒടുവില്‍ ഹാൻഡ് വാഷ് ചെയ്‍ത് വൈറസ് വിമുക്തരാകുകയും ചെയ്‍തു.

click me!