
ഫിറോസ് ഖാനും അനൂപ് കൃഷ്‍ണനും ഇടയിലുണ്ടായ വാക്കേറ്റത്തിലും സംഘര്‍ഷത്തിലും ഇടപെട്ട് ബിഗ് ബോസ്. ഏറെ നീണ്ടുപോയ തര്‍ക്കത്തിനൊടുവില്‍ ബിഗ് ബോസ് ഇരുവരെയും കണ്‍ഫെഷന്‍ റൂമിലേക്ക് വിളിപ്പിക്കുകയായിരുന്നു. എന്താണ് കാര്യമെന്ന് ആദ്യം ഫിറോസിനോടും പിന്നാലെ അനൂപിനോടും ബിഗ് ബോസ് ആരാഞ്ഞു. വീക്കിലി ടാസ്‍കിന്‍റെ ഭാഗമായി പലരും നൃത്തം ചെയ്‍തപ്പോള്‍ അനൂപ് മുന്നില്‍ നിന്ന് ചുവട് വച്ചെന്നും അതേ അനൂപ് റംസാന്‍ നൃത്തം ചെയ്‍ത സമയത്ത് മുന്നില്‍ നിന്ന സജിനയോട് മാറിനില്‍ക്കാന്‍ ആവശ്യപ്പെട്ടെന്നും ഫിറോസ് ഖാന്‍ പറഞ്ഞു. ഇക്കാര്യം താന്‍ ചോദ്യം ചെയ്തതായിരുന്നുവെന്നും.
എന്നാല്‍ റംസാന്‍ മാത്രമല്ല മറ്റു മത്സരാര്‍ഥികളൊക്കെ പെര്‍ഫോം ചെയ്യുന്ന സമയത്ത് അവരുടെ പ്രകടനം മറയുന്ന രീതിയില്‍ മുന്നില്‍ നിന്നവരോട് മാറിനില്‍ക്കാന്‍ താന്‍ പറഞ്ഞിരുന്നുവെന്നും താനും അങ്ങനെ നില്‍ക്കാതിരിക്കാന്‍ ശ്രദ്ധിച്ചിരുന്നുവെന്നുമായിരുന്നു അനൂപിന്‍റെ പ്രതികരണം. ഫിറോസ് മനപ്പൂര്‍വ്വം പ്രശ്‍നങ്ങളുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും അനൂപ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഇതൊക്കെ ഇത്ര വലിയ കാര്യങ്ങളാണോ എന്നായിരുന്നു ബിഗ് ബോസിന്‍റെ ചോദ്യം.
"ശ്രദ്ധിക്കുക, ഇത് കുടുംബപ്രേക്ഷകര്‍ കാണുന്ന ഒരു റിയാലിറ്റി ഷോ ആണ്. ഈ ബിഗ് ബോസ് വീട്ടില്‍ കാര്യമാത്രപ്രസക്തമായ കാര്യങ്ങള്‍ക്ക് അഭിപ്രായ വ്യത്യാസങ്ങളും വഴക്കുകളുമൊക്കെ ഉണ്ടാവുന്നത് സ്വാഭാവികമാണ്. ഇത്തരം നിസ്സാരകാര്യങ്ങളുടെ പേരില്‍ ഉണ്ടാവുന്ന വഴക്കുകള്‍ അധികം നീട്ടിക്കൊണ്ടുപോവാതെ പറഞ്ഞുതീര്‍ക്കാന്‍ ശ്രമിക്കുക. പ്രേക്ഷകരെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കാതിരിക്കുക. ഒരിക്കല്‍ പറഞ്ഞുതീര്‍ത്ത വിഷയങ്ങള്‍ വീണ്ടും ചര്‍ച്ചാവിഷയം ആക്കാതിരിക്കാന്‍ ശ്രദ്ധിക്കുക", ബിഗ് ബോസ് ഇരുവരോടും വ്യക്തമാക്കി.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ