
വീക്കിലി ടാസ്കിന്റെ ചൂടിലാണ് ബിഗ് ബോസ് വീട്. മത്സരാർത്ഥികൾക്കെല്ലാം സിനിമകളിലെ ചില കഥാപാത്രങ്ങളുടെ റോളുകൾ നൽകി. അവരുടെ പാട്ട് വരുമ്പോൾ ഡാൻസ് ചെയ്യുകയെന്നതാണ് ടാസ്ക്. ടാസ്ക് നടക്കുന്ന സമയത്തെല്ലാം മത്സരാർത്ഥികൾ കഥാപാത്രമായി വേണം നടക്കുവാൻ. ഇത്തരത്തിൽ ടാസ്ക് മുന്നോട്ടുപോകുന്നതിനിടയിലാണ് ബിഗ് ബോസ് ഇടപെടേണ്ട ഒരു സംഭവം നടക്കുന്നത്.
പ്രേതകഥാപാത്രമായാണ് റിതു മന്ത്ര ടാസ്കിൽ വേഷമിടുന്നത്. അറബി വേഷത്തിൽ അഡോണിയും എത്തുന്നു. ഈ ടാസ്കിനിടയിലാണ് കാമറയില്ലാത്ത ഡ്രസിങ് റൂമിൽ റിതുവും റംസാനും ഇരിക്കുന്നത്. ഇതിനിടയിൽ അങ്ങോട്ട് ചെന്ന അഡോണിയും റൂമിൽ കയറിയിരുന്നു. പ്രേതകഥാപാത്രമായി ശബ്ദമുണ്ടാക്കി തൊണ്ടയ്ക്ക് വയ്യാതായെന്നും സാധാരണപോലെ നിങ്ങളോടെങ്കിലും ഇത്തിരി നേരം സംസാരിക്കട്ടെയെന്നും റിതു പറയുന്നു. പിന്നാലെ അഡോണി കവർ ചെയ്ത കർട്ടൻ മാറ്റി പിടിക്കാൻ നോക്കുമ്പോൾ അതും റിതു തട്ടിമാറ്റുന്നു.
ഇതിന് പിന്നാലെയാണ് ബിഗ് ബോസ് അറിയിപ്പെത്തിയത്. ക്യാപ്റ്റന്റെ പ്രത്യേക ശ്രദ്ധയ്ക്ക് എന്ന് പറഞ്ഞു തുടങ്ങിയപ്പോൾ തന്നെ റംസാൻ പുറത്തേക്കെത്തി. തുടർന്ന് ഡ്രസിങ് റൂം ഡ്രസ് ചെയ്യാൻ മാത്രം ഉപയോഗിക്കുകയെന്ന് വ്യക്തമാക്കി തുടങ്ങിയപ്പോൾ തന്നെ റിതുവും അഡോണിയും ചാടി എഴുന്നേറ്റ് മാറിനിന്നു. മറ്റ് സമയങ്ങളിൽ അവിടെ ഇരിക്കരുതെന്ന മുന്നറിയിപ്പും ബിഗ് ബോസ് പറഞ്ഞു.
എന്നാൽ ഇക്കാര്യം രമ്യക്ക് ഇഷ്ടമായില്ല. നമ്മളെങ്ങാനുമായിരുന്നു ഇത് ചെയ്തതെങ്കിൽ റംസാൻ കാണിക്കുന്ന കാര്യങ്ങൾ വേറെയായിരിക്കുമെന്ന് രമ്യ പറഞ്ഞു. അവര് കാണിച്ചപ്പോൾ കുഴപ്പമില്ല. പെണ്ണുങ്ങൾ കയറുമ്പോൾ ആണുങ്ങളും നേരെ തിരിച്ചും ആരും അവിടെ കയറാറില്ലെന്നും രമ്യ പറഞ്ഞു. ബാത്ത്റൂമിലും അവിടെയും കാമറ വയ്ക്കാൻ പറ്റാത്തതിനാൽ നമ്മളെ വിശ്വസിച്ചേൽപ്പിച്ച ഇടമാണത്. അവിടെ കയറിയിരിക്കുന്നത് ശരിയായില്ലെന്ന് രമ്യ പറഞ്ഞു. ഇതേ കാര്യം രമ്യ ഡെയിലി മീറ്റിങ്ങിലും ആവർത്തിച്ചു. ഇക്കാര്യത്തിൽ മറ്റൊരു തർക്കത്തിനില്ലെന്ന് പറഞ്ഞ് റംസാൻ ഒഴിഞ്ഞുമാറുകയായിരുന്നു.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ