അനൂപ് ബിഗ് ബോസിലെ 'സൈലന്‍റ് കില്ലറെ'ന്ന് ഫിറോസ് ഖാന്‍; വാക്കേറ്റം, സംഘര്‍ഷം

Published : Mar 18, 2021, 10:31 PM ISTUpdated : Mar 18, 2021, 10:38 PM IST
അനൂപ് ബിഗ് ബോസിലെ 'സൈലന്‍റ് കില്ലറെ'ന്ന് ഫിറോസ് ഖാന്‍; വാക്കേറ്റം, സംഘര്‍ഷം

Synopsis

ഈ വീട്ടില്‍ വച്ച് പ്രതികരിക്കുന്നതിന് ചില പരിമിതികള്‍ ഉണ്ടെന്നും പുറത്തേക്ക് വരുമ്പോള്‍ കാണാമെന്നും അനൂപ്

ബിഗ് ബോസ് മലയാളം സീസണ്‍ 3 അഞ്ചാം വാരം അവസാനിക്കാന്‍ രണ്ട് ദിവസങ്ങള്‍ കൂടിയാണ് ബാക്കി. കഴിഞ്ഞ ഒരു മാസം കൊണ്ട് മത്സരാര്‍ഥികളുടെ വ്യക്തിത്വം പ്രേക്ഷകര്‍ക്ക് ഏറെക്കുറെ മനസിലായിക്കഴിഞ്ഞു. ഓരോരുത്തരുടെയും സ്വഭാവരീതികള്‍ ടാസ്‍കുകളിലൂടെയും പരസ്‍പരമുള്ള ആശയവിനിമയത്തിലൂടെയും കാണികളിലേക്ക് എത്തും എന്നതാണ് ബിഗ് ബോസ് ഷോയുടെ പ്രത്യേകത. ഈ സീസണിലെ ശ്രദ്ധേയ മത്സരാര്‍ഥികളില്‍ ഒരാളാണ് ഫിറോസ് ഖാന്‍. ബിഗ് ബോസിലെ പല മത്സരാര്‍ഥികളും 'മുഖംമൂടികളാ'ണെന്നും അത് അഴിക്കലാണ് തന്‍റെ കര്‍ത്തവ്യമെന്നും പറയുന്ന ആളാണ് ഫിറോസ്. ഭാഗ്യലക്ഷ്‍മി, കിടിലം ഫിറോസ്, ഡിംപല്‍, സായ് തുടങ്ങി പല മത്സരാര്‍ഥികളുമായും ഫിറോസ് പലപ്പോഴായി വലിയ വാക്കേറ്റങ്ങില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ഇന്നത്തെ എപ്പോസില്‍ അനൂപ് കൃഷ്‍ണനുമായാണ് ഫിറോസ് വലിയ തര്‍ക്കത്തില്‍ ഏര്‍പ്പെട്ടത്.

നിലവില്‍ കിച്ചണ്‍ ടീമിലുള്ള അനൂപ് എല്ലാവര്‍ക്കും കഴിക്കാനുള്ള ദോശ ചുട്ടുകൊണ്ട് കിച്ചണ്‍ ഏരിയയില്‍ നില്‍ക്കുകയായിരുന്നു. അതേസമയം വീക്കിലി ടാസ്‍കിന്‍റെ സമയം ആയതിനാല്‍ എല്ലാവരും തങ്ങള്‍ക്കു ലഭിച്ചിട്ടുള്ള കഥാപാത്രങ്ങളുടെ വേഷവിധാനത്തിലുമായിരുന്നു. വീക്കിലി ടാസ്‍കിന്‍റെ ഭാഗമായി ചില മത്സരാര്‍ഥികള്‍ ഡാന്‍സ് ഫ്ളോറില്‍ നൃത്തം ചെയ്തപ്പോള്‍ അനൂപ് മുന്നിലെത്തി ചുവട് വച്ചെന്നും എന്നാല്‍ ഇതേ അനൂപ് റംസാന്‍റെ സമയമായപ്പോള്‍ മുന്നില്‍ നൃത്തം ചെയ്‍ത സജിനയോട് മാറാന്‍ പറഞ്ഞെന്നും ഇത് ശരിയായില്ലെന്നുമായിരുന്നു ഫിറോസിന്‍റെ വാദം. മറ്റുപലതും പറഞ്ഞ് അനൂപിനെ പ്രകോപിപ്പിക്കാന്‍ ഫിറോസ് ശ്രമിക്കുന്നുണ്ടായിരുന്നു. ഹൗസിലെ ചില മുന്‍ സംഭവങ്ങള്‍ ഓര്‍മ്മിപ്പിച്ച് അനൂപ് സാഹചര്യത്തിനനുസരിച്ച് അഭിപ്രായം മാറ്റുന്നയാളാണെന്നും ഫിറോസ് പലയാവര്‍ത്തി പറഞ്ഞു. പാചകത്തിനു ശേഷം അനൂപ് ഭക്ഷണം കഴിക്കാനായി ഊണുമേശയ്ക്കു സമീപം വന്നിരുന്നപ്പോഴും ഫിറോസ് തന്‍റെ ശ്രമം തുടര്‍ന്നുകൊണ്ടിരുന്നു. എന്നാല്‍ അപ്പോഴും ഏറെക്കുറെ ശാന്തനായാണ് അനൂപ് ഫിറോസിനെ നേരിട്ടത്.

 

അല്‍പം കഴിഞ്ഞ് വീക്കിലി ടാസ്‍ക് അവസാനിച്ചതായ ബിഗ് ബോസിന്‍റെ പ്രഖ്യാപനം വന്നതോടെ അനൂപ് പകരം ചോദിക്കാനായി ഫിറോസിനു നേര്‍ക്ക് തിരിഞ്ഞു. പാചകം ചെയ്തുകൊണ്ടിരുന്നപ്പോള്‍ അനൂപിനെ ഫിറോസ് 'കുശിനിക്കാരന്‍' എന്നുവിളിച്ച് പരിഹസിച്ചുവെന്നും വീക്കെന്‍ഡ് എപ്പിസോഡില്‍ താനത് ഉന്നയിക്കുമെന്ന് കിടിലം ഫിറോസ് അനൂപിനോട് പറയുന്നുണ്ടായിരുന്നു. ഫിറോസിനു നേര്‍ക്കുചെന്ന അനൂപ് ആരോപണങ്ങളോട് രൂക്ഷമായ ഭാഷയില്‍ പ്രതികരിക്കുകയായിരുന്നു. ഇരുവദും തമ്മിലുള്ള ഗാഗ്വാ വിളികളിലേക്ക് എത്തിയ രംഗത്തില്‍ മറ്റു മത്സരാര്‍ഥികള്‍ ചുറ്റും ഉണ്ടായിരുന്നു. ഈ വീട്ടിലെ സൈലന്‍റ് കില്ലര്‍ ആണ് അനൂപ് എന്നായിരുന്നു ഫിറോസിന്‍റെ അവസാനമായുള്ള ആരോപണം. ഈ വീട്ടില്‍ വച്ച് പ്രതികരിക്കുന്നതിന് ചില പരിമിതികള്‍ ഉണ്ടെന്നും പുറത്തേക്ക് വരുമ്പോള്‍ കാണാം എന്നുമാണ് അനൂപ് പറഞ്ഞ് അവസാനിപ്പിച്ചത്. 

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ആ ആഗ്രഹം നടന്നിരിക്കുന്നു'; സന്തോഷം പങ്കുവച്ച് ബിഗ് ബോസ് താരം അനീഷ്
ബി​ഗ് ബോസ് കൊണ്ട് നേട്ടം മാത്രം, സാമ്പത്തിക മെച്ചം, വിദേശ പരിപാടികൾ, ഇനി സ്വന്തമായി വീട്: രേണു സുധി