'ഐ ആം നോട്ട് ഫീലിംഗ് വെല്‍'; ഗബ്രിയെ മെഡിക്കല്‍ റൂമിലേക്ക് വിളിപ്പിച്ച് ബിഗ് ബോസ്

Published : Apr 24, 2024, 10:31 PM IST
'ഐ ആം നോട്ട് ഫീലിംഗ് വെല്‍'; ഗബ്രിയെ മെഡിക്കല്‍ റൂമിലേക്ക് വിളിപ്പിച്ച് ബിഗ് ബോസ്

Synopsis

ഏഴാം വാരത്തിലാണ് സീസണ്‍ 6 ഇപ്പോള്‍

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ഇത് ഏഴാമത്തെ ആഴ്ചയാണ്. നാടകീയ മുഹൂര്‍ത്തങ്ങള്‍ ഇതിനകം നിരവധി കണ്ട സീസണ്‍ മത്സരാവേശത്തോടെ മുന്നേറുകയാണ്. ഈ സീസണില്‍ ഏറെ ശ്രദ്ധ നേടിയ മത്സരാര്‍ഥികളാണ് ജാസ്മിനും ഗബ്രിയും. ടീമായി കളിക്കുന്നുവെന്നും ലവ് ട്രാക്ക് സ്ട്രാറ്റജിയായി കൊണ്ടുവരുന്നെന്നുമൊക്കെ പഴി ഏറെ കേട്ട അവര്‍ ഇപ്പോള്‍ ഒരു പിരിയലിന്‍റെ വക്കിലാണെന്ന് തോന്നിപ്പിക്കുന്നതാണ് ഏറ്റവും പുതിയ എപ്പിസോഡ്. 

പരസ്പരമുള്ള ബന്ധം സംബന്ധിച്ച് ക്ലാരിറ്റിയില്ലെന്ന് നേരത്തെ ഇരുവരും പറഞ്ഞിരുന്നു. ഇന്ന് പൊതുസുഹൃത്തായ റസ്മിന്‍റെ മധ്യസ്ഥതയില്‍ ജാസ്മിന്‍ ഈ വിഷയം ഗബ്രിയോട് സംസാരിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഈ വിഷയം ഇനി ചര്‍ച്ച ചെയ്യാന്‍ താല്‍പര്യമില്ലെന്ന രീതിയിലാണ് ഗബ്രി സംസാരിച്ചത്. പിന്നാലെ താന്‍ ഈ വിഷയം അവസാനിപ്പിക്കുകയാണെന്ന് റസ്മിനോട് ജാസ്മിന്‍ പറഞ്ഞു. ഗബ്രി ഇനിമേല്‍ ഒരു സുഹൃത്ത് മാത്രമായിരിക്കുമെന്നാണ് ജാസ്മിന്‍ പറഞ്ഞത്. എന്നാല്‍ ഇരുവരും മുഷിഞ്ഞ് സംസാരിച്ചതിന് പിന്നാലെ ക്യാമറയ്ക്ക് മുന്നില്‍ വന്ന ഗബ്രി തനിക്ക് സുഖം തോന്നുന്നില്ലെന്ന് ബിഗ് ബോസിനെ അറിയിച്ചു.

"ഐ ആം നോട്ട് ഫീലിംഗ് വെല്‍. എന്‍റെ കൈയും കാലും വിറയ്ക്കുന്നുണ്ട്. കണ്ണില്‍ ഇരുട്ട് കയറുന്നുണ്ട്. പ്ലീസ്", ഗബ്രി ബിഗ് ബോസിനോട് പറഞ്ഞു. ക്യാപ്റ്റന്‍ എന്തോ കാര്യത്തിന് എല്ലാവരെയും ഹാളിലേക്ക് വിളിച്ച സമയമായിരുന്നു അത്. എന്നാല്‍ അവിടെയിരുന്ന് അല്‍പം വെള്ളം കുടിച്ചതിന് ശേഷം ഗബ്രി നേരെ വാഷ് റൂമിലേക്ക് പോയി. എന്താണ് കാര്യമെന്ന് അന്വേഷിക്കാന്‍ ക്യാപ്റ്റന്‍ ശ്രീതുവും എത്തി. പിന്നാലെ ഗബ്രിയെ ബിഗ് ബോസ് മെഡിക്കല്‍ റൂമിലേക്ക് വിളിപ്പിച്ചു. സിജോയോടാണ് ഗബ്രിയെ അനുഗമിക്കാന്‍ ബിഗ് ബോസ് ആവശ്യപ്പെട്ടത്. മെഡിക്കല്‍ റൂമില്‍ അത്യാവശ്യ പരിശോധനകള്‍ക്ക് ശേഷം ഗബ്രി തിരിച്ചെത്തി.

ALSO READ : ട്രെയ്‍ലറിന് മുന്‍പ് ആദ്യ സ്റ്റില്ലുകളുമായി 'ബറോസ്' ടീം; ബിടിഎസ് വീഡിയോ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'എനിക്കും തെറ്റ് പറ്റിയിട്ടുണ്ട്, എല്ലാം ഓക്കെ ആകും, പഴയതുപോലെയാകും: അനുമോള്‍
ആ​ഗ്രഹങ്ങളെല്ലാം അമ്മ നടത്തിതരും, ബി​ഗ് ബോസിൽ 100 ദിവസം നിർത്തണമെന്ന് പ്രാർത്ഥിച്ചിരുന്നു: അനുമോൾ