'എല്ലാത്തിനും ഒരു അതിരുണ്ട്' : കാമുകന് പിന്തുണ നല്‍കിയ ബി​ഗ് ബോസ് വിജയിക്ക് റേപ്പ്, ആസിഡ് ആക്രമണ ഭീഷണി

Published : Dec 04, 2024, 01:16 PM ISTUpdated : Dec 04, 2024, 03:04 PM IST
'എല്ലാത്തിനും ഒരു അതിരുണ്ട്' : കാമുകന് പിന്തുണ നല്‍കിയ ബി​ഗ് ബോസ് വിജയിക്ക് റേപ്പ്, ആസിഡ് ആക്രമണ ഭീഷണി

Synopsis

ബിഗ് ബോസ് തമിഴിലെ എട്ടാം സീസണിലെ മത്സരാർത്ഥിയായ അരുൺ പ്രസാദിനെ പിന്തുണച്ചതിന് അർച്ചന രവിചന്ദ്രന് നേരെ സൈബർ ആക്രമണം. മുത്തുകുമാറിന്‍റെ ആരാധകരിൽ നിന്ന് ഭീഷണിയുണ്ടെന്ന് അർച്ചന സോഷ്യല്‍ മീഡിയയിലൂടെ വെളിപ്പെടുത്തി.

ചെന്നൈ: ബിഗ് ബോസ് തമിഴിലെ ഏഴാം സീസണിലെ വിജയി ആയിരുന്നു അര്‍ച്ചന രവിചന്ദ്രന്‍. നടിയായ അര്‍ച്ചന കമല്‍ഹാസന്‍ അവതാരകനായി എത്തിയ കഴിഞ്ഞ ബിഗ് ബോസ് സീസണില്‍ 'പുള്ള ഗ്യാംങ്' എന്ന ടീമിനെതിരെ ശക്തമായി നിന്നാണ് വിജയം നേടിയത്. അതിനാല്‍ തന്നെ വളരെ ജനപ്രീതിയും താരം നേടിയിരുന്നു. ബിഗ് ബോസ് വിജയത്തിന് ശേഷം അര്‍ച്ചന സിനിമ രംഗത്തും സജീവമാണ്. അതേ സമയം ഇപ്പോള്‍ നടക്കുന്ന തമിഴ് ബിഗ് ബോസ് സീസണിലെ ഒരു മത്സരാര്‍ത്ഥിയുടെ ഫാന്‍സില്‍ നിന്നും നേരിടുന്ന ഭീഷണിയെക്കുറിച്ച് തുറന്നു പറയുകയാണ് ഇപ്പോള്‍ അര്‍ച്ചന. 

ബിഗ് ബോസ് തമിഴിലെ എട്ടാം സീസണിലെ മത്സരാർത്ഥിയായ അരുൺ പ്രസാദിനെ ചുറ്റിപ്പറ്റിയാണ് ഈ വിവാദം ആരംഭിച്ചത്. അരുൺ പ്രസാദ് അർച്ചനയുടെ കാമുകനാണെന്നാണ് പരക്കെ അറിയപ്പെടുന്നത്. സീസണിന്‍റെ ആദ്യ ആഴ്‌ചകളിൽ തുടക്കത്തിൽ അരുൺ വളരെ ശാന്തനായ മത്സരാര്‍ത്ഥിയാണെങ്കില്‍ സമീപ ആഴ്ചകളില്‍ ഇദ്ദേഹം സജീവ മത്സരാര്‍ത്ഥിയാണ്. ശ്രദ്ധേയമായി ഈ സീസണിലെ ഏറ്റവും ജനപ്രിയ മത്സരാർത്ഥികളിലൊരാളായ മുത്തു കുമാറുമായി നേരിട്ട് തര്‍ക്കുന്ന ചുരുക്കം ഒരാളായി അരുണ്‍ മാറി. 

ഇതേതുടർന്നാണ് അരുൺ പ്രസാദുമായി ഏറ്റുമുട്ടുന്ന മുത്തുകുമാറിന്‍റെ ആരാധകർ ഇപ്പോൾ അരുണിനെ പിന്തുണച്ചതിന് സോഷ്യൽ മീഡിയയിൽ തന്നെ ലക്ഷ്യമിടുന്നു എന്നാണ് താരം പറയുന്നത്. ഒരു സുഹൃത്ത് എന്ന നിലയിൽ മാത്രമാണ് താൻ അരുണിനെ പിന്തുണയ്ക്കുന്നതെന്നും അവന്‍റെ പ്രവൃത്തികൾക്ക് ഉത്തരവാദിത്തം ഏറ്റെടുക്കാൻ കഴിയില്ലെന്നും അർച്ചന കഴിഞ്ഞ ആഴ്ച ഒരു പോസ്റ്റിൽ വ്യക്തമാക്കിയിരുന്നു. തന്‍റെ പ്രസ്താവന പുറത്തു പറഞ്ഞിട്ടും കടുത്ത സൈബര്‍ ആക്രമണം നേരിടുന്നു എന്നാണ് അര്‍ച്ചന പറയുന്നത്.  മുത്തുകുമാറിന്‍റെ ആരാധകരിൽ നിന്ന് തനിക്ക് ഭീഷണിയുണ്ടെന്ന് അർച്ചന സോഷ്യല്‍ മീഡിയയിലൂടെ വെളിപ്പെടുത്തി. 

എല്ലാ അതിരും ലംഘിച്ചുള്ള സൈബര്‍ ആക്രമണമാണ് കമന്‍റ് ബോക്സിലും, ഇന്‍ബോക്സിലും താന്‍ നേരിടുന്നത് എന്ന് താരം പറയുന്നു. റേപ്പ് ഭീഷണി മുതല്‍, ആസിഡ് ആക്രമണം നടത്തും എന്ന് വരെ ഭീഷണിപ്പെടുത്തുന്നുവെന്ന് സ്ക്രീന്‍ ഷോട്ടുകള്‍ അടക്കം അര്‍ച്ചന പോസ്റ്റ് ചെയ്ത എക്സ് പോസ്റ്റില്‍ പറയുന്നു. തനിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തുന്ന പേജുകള്‍ക്കെതിരെയും വ്യക്തികള്‍ക്കെതിരെയും നിയമപരമായ നടപടി എടുക്കുമെന്നും ബിഗ് ബോസ് വിജയിയായ താരം പറയുന്നു. 

ബിഗ് ബോസ് താരമായ നടന്‍റെ വീട്ടില്‍ റെയ്ഡ്; ലഹരി വസ്തുക്കള്‍ പിടിച്ചു, ഭാര്യ അറസ്റ്റില്‍

'മൂക്കിലെ സ്റ്റിച്ച് എടുത്തു, മുഖത്ത് മുഴുവൻ നീരുണ്ട്'; റോബിന്റെ ആരോ​ഗ്യവിവരം പറഞ്ഞ് ആരതി പൊടി

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ബി​ഗ് ബോസ് കൊണ്ട് നേട്ടം മാത്രം, സാമ്പത്തിക മെച്ചം, വിദേശ പരിപാടികൾ, ഇനി സ്വന്തമായി വീട്: രേണു സുധി
'എന്തോ വരാനിരിക്കുന്നു'; ബിഗ്ബോസിലെ ജനപ്രിയ കോമ്പോ വീണ്ടും ഒരുമിച്ച്, വീഡിയോ വൈറൽ