
ചെന്നൈ: തമിഴ് ബിഗ് ബോസ് സീസണ് 8 പുരോഗമിക്കുകയാണ്. 20 പേരുമായി ആരംഭിച്ച സീസണ് ഇത്തവണ ഹോസ്റ്റ് ചെയ്യുന്നത് മക്കള്‍ സെല്വന് വിജയ് സേതുപതിയാണ്. തുറന്നടിച്ചുള്ള വിജയ് സേതുപതിയുടെ അവതരണം ഇതിനകം തന്നെ മികച്ച അഭിപ്രായം നേടുന്നുണ്ട്. പ്രേക്ഷകരില്‍ ഉയരുന്ന ചോദ്യങ്ങള്‍ ആഴ്ചയിലും വിജയ് സേതുപതി പ്രേക്ഷക മനം അറിഞ്ഞ പോലെ മത്സരാര്‍ത്ഥികളോട് ചോദിക്കാറുണ്ട്.
ഇപ്പോള്‍ നാല് ആഴ്ച പിന്നീട്ട ബിഗ് ബോസ് സീസണ് 8 ന്റെ ഈ ആഴ്ചയിലെ വാരാന്ത്യ എപ്പിസോഡ് ശരിക്കും ട്വിസ്റ്റുകള്‍ നിറഞ്ഞതായിരുന്നു. ഇതിനകം മൂന്നുപേര്‍ വിടപറഞ്ഞ വീട്ടിലേക്ക് ആറ് വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളാണ് ഇത്തവണ 'ദീപാവലി ബോണസ്' എന്ന പേരില്‍ വിജയ് സേതുപതി കടത്തി വിട്ടത്.
തമിഴ് സീരിയല്‍ നടന് രായന്, മിസ് ചെന്നൈ 2023 ആയ മോഡല്‍ റിയാ ത്യാഗരാജന്, സീരിയല്‍ നടിയായ വര്‍ഷിണി വെങ്കിട്, പ്രസംഗികയും അവതാരകയുമായ മഞ്ജരി നാരായണന്, നടനായ ശിവകുമാര്‍, നടനായ രാണവ് എന്നിവരായിരുന്നു ഇവര്‍. ഇവരെ വീട്ടിലേക്ക് കയറ്റിവിട്ടത് മാത്രമല്ല, വീട്ടിലെ അംഗങ്ങള്‍ക്ക് വലിയ ഷോക്കാകുന്ന രീതിയില്‍ അവരെ ക്ലാസിഫൈ ചെയ്യുന്ന ടാസ്കുകളും നടപ്പിലാക്കി.
അതേ സമയം തന്നെ ദീപാവലി പ്രമാണിച്ച് ഈ വാരം എവിക്ഷന് ഇല്ലെന്നും വിജയ് സേതുപതി പ്രഖ്യാപിച്ചു. ഇതോടെ മാത്സരാര്‍ത്ഥികള്‍ സന്തോഷത്തിലായി. അതേ സമയം വന്ന മത്സരാര്‍ത്ഥികള്‍ വീട്ടിലുള്ളവര്‍ക്ക് ടാസ്ക് നല്‍കിയത് പോലെ വീട്ടിലുള്ളവര്‍ക്ക് പുതുതായി വന്ന ആറുപേര്‍ക്കും ഒരു ടാസ്ക് നല്കി ബിഗ് ബോസ്.
ഇത്തവണത്തെ തമിഴ് ബിഗ് ബോസ് ഗേള്‍സ് ടീം, ബോയ്സ് ടീം എന്ന നിലയിലാണ്. അതിനാല്‍ വന്ന മൂന്ന് ഗേള്‍സിനും, മൂന്ന് ബോയ്സിനും ടീമില്‍ ചേരണമെങ്കില്‍ രണ്ട് ടീമും നടത്തുന്ന ഇന്റര്‍വ്യൂ വിജയിക്കണം. ഇത്തരത്തില്‍ രണ്ടുപേര്‍ക്ക് ടീമുകളില്‍ പ്രവേശനം ലഭിക്കും. ഇത്തരത്തില്‍ ഇന്റര്‍വ്യൂ നടത്തി റിയാ ത്യാഗരാജന്, മഞ്ജരി നാരായണന് എന്നിവര്‍ ഗേള്‍സ് ടീമില്‍ കയറി. ശിവകുമാര്‍, രയന് എന്നിവര്‍ ബോയ്സ് ടീമിലും കയറി. വര്‍ഷിണി വെങ്കിട്, രാണവ് എന്നിവര്‍ വെയിറ്റിംഗ് ലിസ്റ്റിലായി. ഇവര്‍ക്ക് വീട്ടിന് അകത്ത് കിടക്കാന്‍ പറ്റില്ല. ഗാര്‍ഡ് ഏരിയയിലാണ് ഇവര്‍ കിടക്കേണ്ടി വന്നത്.
ഇപ്പോള്‍ ബിഗ് ബോസ് തമിഴില്‍ നടക്കുന്നത് ഒരു ഡിപ്ലോമാറ്റിക് പ്ലേയാണെന്നും അത് പൊളിക്കാനാണ് ഞങ്ങള്‍ വന്നത് എന്ന സൂചനയാണ് പുതിയ മത്സരാര്‍ത്ഥികള്‍ നല്‍കിയത്. അതിനെ അനുകൂലിക്കുന്ന പരാമര്‍ശമാണ് അവതാരകന് വിജയ് സേതുപതിയും നടത്തിയത്.
തമിഴ് ബിഗ് ബോസില്‍ ഞെട്ടിക്കുന്ന ട്വിസ്റ്റ്; പുറത്തായ 'വിജയ് സേതുപതിയുടെ മകള്‍' തിരുമ്പി വന്താച്ച് !
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ