
ബിഗ് ബോസ് വീട്ടിൽ(Bigg Boss) വേറിട്ട അനുഭവങ്ങളെ അറിഞ്ഞും ആസ്വദിച്ചും അനുഭവിച്ചും ഫിനാലെ വീക്കിലെ പാതിവഴിയിൽ മത്സരാർത്ഥികൾ എത്തി നിൽക്കുകയാണ്. ഫിനാലെക്ക് ഇനി കേവലം നാല് ദിനങ്ങൾ മാത്രം. ആര് വിജയിക്കുമെന്ന് ആകാംക്ഷാപൂർവ്വം ഉറ്റ് നോക്കിക്കൊണ്ടിരിക്കുകയാണ് ലോകമെമ്പാടുമുള്ള പ്രേക്ഷക സമൂഹം. 50 ലക്ഷം രൂപയാണ് വിജയിയെ കാത്തിരിക്കുന്നത്. ഇന്നിതാ ബിഗ് ബോസ് മലയാളം സീസണുകളുടെ ചരിത്രത്തിൽ ആദ്യമായി പണം വച്ചൊരു ടാസ്ക് നൽകിയിരിക്കുകയാണ് ബിഗ് ബോസ്. വിജയിക്ക് ലഭിക്കുന്ന തുകയിൽ നിന്നും പത്ത് ലക്ഷം രൂപ മത്സരാർത്ഥികളുടെ മുന്നിൽ വച്ചാണ് ടാസ്ക്.
ആറ് പേരിൽ ഒരു വ്യക്തിക്ക് മാത്രമെ വിജയിച്ച് 50 ലക്ഷം രൂപ നേടാനാകൂ. അത് ആർക്കാണ് ലഭിക്കുകയെന്നത് ഇപ്പോൾ പ്രവചനാതീതമാണ്. എങ്കിലും തങ്ങളുടെ പ്രകടനം കൊണ്ടും മനസ്സിലെ ധാരണകൾ കൊണ്ടും വിജയിച്ച് ഒന്നാം സ്ഥാനം നേടാൻ സാധിക്കില്ലെന്ന് നിങ്ങളിൽ ആർക്കെങ്കിലും തോന്നുന്നുവെങ്കിൽ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി അവസരം നൽകുകയാണ് എന്നാണ് ബിഗ് ബോസ് നൽകിയ നിർദ്ദേശം. വിജയ പ്രതീക്ഷയില്ലാത്ത ഒരാൾക്ക് മുന്നിൽ വച്ചിരിക്കുന്ന പണപ്പെട്ടിയുമായി പുറത്തേക്ക് പോകാമെന്നും ബിഗ് ബോസ് പറയുന്നു.
Bigg Boss Episode 96 live : 10 ലക്ഷം ആരെടുക്കും ? പണത്തിന്റെ വില പറഞ്ഞ് മത്സരാർത്ഥികൾ
പിന്നീട് ആറ് മത്സരാർത്ഥികളും മുൾമുനയിൽ നിൽക്കുന്ന കാഴ്ചയാണ് പ്രേക്ഷകർ കണ്ടത്. ആദ്യം രണ്ട് ലക്ഷം രൂപയാണ് ബിഗ് ബോസ് നൽകിയത്. പിന്നീട് അഞ്ച് ലക്ഷമായി ഉയർത്തി. ശേഷം 10 ലക്ഷവും ആക്കി. വിജയിക്ക് ലഭിക്കുന്ന 50 ലക്ഷത്തിൽ നിന്നുമാണ് ഈ പത്ത് ലക്ഷം കുറയുകയെന്നും ബിഗ് ബോസ് അറിയിച്ചു. എന്നാൽ ആ തുകയും സ്വീകരിക്കാൻ മത്സരാർത്ഥികൾ തയ്യാറായില്ല. ജയിച്ചാലും തോറ്റാലും നൂറ് ദിവസം കഴിഞ്ഞ് മാത്രമെ പോകുള്ളൂ എന്ന നിലപാടിലാണ് പലരും. പണം ആവശ്യമായിരുന്നിട്ടും പ്രേക്ഷകരോട് നീതി പുലർത്തിയ മത്സരാർത്ഥികൾക്ക് ബിഗ് ബോസ് അഭിനന്ദനം അറിയിക്കുകയും ചെയ്തു.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ