'മണിക്കുട്ടനെ വിശ്വസിക്കാം, പക്ഷെ ഇവിടെ ആയോണ്ട് പറയാൻ പറ്റില്ല'; കാണാക്കാഴ്ചയിൽ ഗോസിപ്പുമായി റിതുവും ലക്ഷ്മി

Published : Feb 25, 2021, 02:44 PM ISTUpdated : Feb 25, 2021, 03:00 PM IST
'മണിക്കുട്ടനെ വിശ്വസിക്കാം, പക്ഷെ ഇവിടെ ആയോണ്ട് പറയാൻ പറ്റില്ല'; കാണാക്കാഴ്ചയിൽ ഗോസിപ്പുമായി റിതുവും ലക്ഷ്മി

Synopsis

ക്യാമറാ കണ്ണുകൾക്കുള്ളിലാണ് ബിഗ് ബോസ് മത്സരാർത്ഥികളുടെ ഊണും ഉറക്കവുമെല്ലാം. ജീവിതത്തിലെ വലിയൊരു അനുഭവസമ്പാദന ഘട്ടം കൂടിയാണ് ഒരു മത്സരാർത്ഥിക്കും ബിഗ് ബോസ് വീട്

ക്യാമറാ കണ്ണുകൾക്കുള്ളിലാണ് ബിഗ് ബോസ് മത്സരാർത്ഥികളുടെ ഊണും ഉറക്കവുമെല്ലാം. ജീവിതത്തിലെ വലിയൊരു അനുഭവസമ്പാദന ഘട്ടം കൂടിയാണ് ഒരു മത്സരാർത്ഥിക്കും ബിഗ് ബോസ് വീട്. ഓരോ വ്യക്തിത്വങ്ങളെയും ഇഴകീറി പോസ്റ്റ്മോർട്ടം ചെയ്യുന്ന മൈൻഡ് ഗെയിമിലെ ഓരോ ചെറു സംസാരിങ്ങൾ പോലും വലുതാണ്.

കാണാക്കാഴ്ചയിൽ അത്തരമൊരു രംഗമാണ് ബിഗ് ബോസ് പുറത്തുവിട്ടിരിക്കുന്നത്. സ്വിമ്മിങ് പൂളിനടുത്തിരുന്ന് ഗോസിപ്പുകൾ പറയുന്ന ലക്ഷ്മിയെയും റിതുവിനെയുമാണ് വീഡിയോയിൽ കാണുന്നത്. ഫിറോസ്- സജിന ദമ്പതികളും മിഷേലും പുതിയ മത്സരാർത്ഥികളായി എത്തിയതിനെ കുറിച്ചെന്ന രീതിയിലാണ് ലക്ഷ്മി ഒരു കാര്യം പറയുന്നത്.' അവർ ഓരോരുർത്തർക്കും നേരെ വെടിപൊട്ടിക്കാൻ പ്ലാൻ ചെയ്ത് വന്നതാണെന്നായിരുന്നു ലക്ഷ്മി പറഞ്ഞത്. ഭാഗ്യലക്ഷ്മയുമായുള്ള ഫിറോസിന്റെ പ്രശ്നത്തെ പശ്ചാത്തലമാക്കിയാവാം ഇരുവരും സംസാരിക്കുന്നത്. 

എന്നാൽ പലതും പൊട്ടുന്നുണ്ടെങ്കിലും വലിയ മാറ്റമുണ്ടാക്കുന്നില്ലെന്ന് ലക്ഷ്മി പറയുന്നു. റംസാൻ തന്റെ പടക്കം മാർക്കറ്റ് ചെയ്യുകയാണ്, എല്ലാവരുടെയും കയ്യിൽ ഇത്തരി തന്നതാണെന്നും പറയുന്നു. നോബി ആയുധമായി ഉപയോഗിക്കുക പടക്കമാണെന്നും അത് റംസാനാണെന്നും മോർണിങ് ടാസ്കിൽ പറഞ്ഞിരുന്നു. അഡോണി ഇരുതല മൂർച്ചയുള്ള വാളാണെന്നതും കൃത്യമാണെന്നും ലക്ഷ്മി പറഞ്ഞു. അതേസമയം മണിക്കുട്ടൻ കൊള്ളാമെന്നും ഇരുവരും പറഞ്ഞു. കാര്യങ്ങൾ ഷാർപ്പാണ്.  എന്നാൽ ആർക്കൊക്കെയോ വേണ്ടി കാൻവാസിങ് നടത്തുന്നുണ്ടെന്ന് റിതു പറഞ്ഞു. അതല്ലേ ഇവരൊരു പേരിട്ടത് ചേട്ടന്, നിലപാടുകളുടെ രാജകുമാരൻ... എന്ന് പറഞ്ഞ് റിതും ചിരിച്ചു.

ആള് നല്ല ഒബ്സർവർ ആണെന്ന് ലക്ഷ്മി. അതെ നമക്കൊരു കാര്യം വിശ്വസിച്ച് പറയാമെന്ന് റിതുവും പറഞ്ഞു. പക്ഷെ ഇവിടെ ആയതുകൊണ്ട് മാത്രം എന്താണ് വരുന്നതെന്ന് പറയാനാകില്ലെന്ന് ലക്ഷ്മി കൂട്ടിച്ചേർത്തു. ഇതെക്കെയെടുത്ത് ഒരു ടാസ്ക് തന്നാൽ എല്ലാം പറയേണ്ടി വരുമെന്ന് റിതുവും പറഞ്ഞു.

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ബി​ഗ് ബോസ് കൊണ്ട് നേട്ടം മാത്രം, സാമ്പത്തിക മെച്ചം, വിദേശ പരിപാടികൾ, ഇനി സ്വന്തമായി വീട്: രേണു സുധി
'എന്തോ വരാനിരിക്കുന്നു'; ബിഗ്ബോസിലെ ജനപ്രിയ കോമ്പോ വീണ്ടും ഒരുമിച്ച്, വീഡിയോ വൈറൽ