
ബിഗ് ബോസ് വീടിനെ രസകരമാക്കുന്നത് ഓരോ ദിവസവും ബിഗ് ബോസ് നൽകുന്ന ടാസ്ക്കുകളാണ്. ഇവയിൽ പലതും വളരെ രസകരവും ആവേശത്തോടും കൂടിയാണ് മത്സരാർത്ഥികൾ സ്വീകരിക്കുന്നത്. ചിലത് അവരുടെ കഴിവുകൾ മാറ്റുരയ്ക്കാനുള്ളവയും ആകാറുണ്ട്. കഴിഞ്ഞ ദിവസം കിടിലനൊരു സിനിമാറ്റിക് ടാസ്ക്കുമായാണ് ബിഗ് ബോസ് എത്തിയത്.
വേഷപ്പകർച്ച എന്നായിരുന്നു ടാസ്ക്കിന്റെ പേര്. ഏതാനും ചില സിനിമാ ഡയലോഗുകൾ ചീട്ടിൽ എഴുതി കുപ്പിയിൽ ഇട്ടേക്കും. ഇത് ഓരോരുത്തരും വന്ന് ഓരോന്നായി എടുത്ത് ആ സംഭാഷണം ചേരുന്നവർ ആരാണോ അവരുടെ മുഖത്ത് നോക്കി അത് പറയണം. പിന്നാലെ ആ സംഭാഷണം അവരോട് പറയാനുള്ള കാരണവും വ്യക്തമാക്കേണ്ടതുമാണ്. ഇതായിരുന്നു ടാസ്ക്. ആദ്യം വന്നത് കിടിലൻ ഫിറോസായിരുന്നു. അദ്ദേഹം വിളിച്ചത് പൊളി ഫിറോസിനെയാണ്.
കിടിലം ഫിറോസ്- സെൻസ് വേണം സെൻസിബിൾ വേണം സെൻസിറ്റിവിറ്റി വേണം
മജ്സിയ- ഈ പൊളിടെക്നിക്കിലൊന്നും പോകാത്തത് കൊണ്ട് ഈ യന്ത്രങ്ങളുടെ പ്രവർത്തനങ്ങളൊന്നും അറിയില്ല
ഡിംപൽ- എങ്കിലെ എന്നോട് പറ ഐ ലൗ യു എന്ന്
ഭാഗ്യലക്ഷ്മി- വഴിമാറഡ മുണ്ടയ്ക്കൽ ശേഖരാ
പൊളി ഫിറോസ്- കുട്ടിമാമാ മാമന് എന്നെ ഇഷ്ടമില്ലെന്ന് പറഞ്ഞപ്പോ ഞാൻ ഞെട്ടി മാമാ
സജിന- ഇത്രയ്ക്ക് ചീപ്പാണോടാ ആർട്ടിസ്റ്റ് ബേബി
സൂര്യ- പഴശ്ശിയുടെ യുദ്ധം കമ്പനി കാണാൻ പോകുന്നേയുള്ളു
അഡോണി- കൊച്ചി പഴയ കൊച്ചിയല്ല, പക്ഷേ ബിലാല് പഴയ ബിലാലാ
മണിക്കുട്ടൻ- അഹങ്കാരത്തിന് കയ്യും കാലും വയ്ക്കുക എന്നിട്ട് പെണ്ണെന്ന് പേരും, നിനക്ക് ഞാൻ വച്ചിട്ടുണ്ടെടി കുറുമ്പി
സായ്- എന്താഡോ വാര്യരെ നന്നാവാത്തെ
റംസാൻ- ചന്തുവിനെ തോൽപ്പിക്കാൻ ആവില്ല മക്കളെ
നോബി- പുലി പതുങ്ങുന്നത് ഒളിക്കാനല്ല, കുതിക്കാനാണ്
അനൂപ്- എന്തൊക്കെ ആയിരുന്നു,അമ്പും വില്ലും മലപ്പുറം കത്തി. അവസാനം പവനായി ശവമായി
-എന്നിങ്ങനെയാണ് മത്സരാർത്ഥികൾക്ക് ലഭിച്ച സംഭാഷണങ്ങൾ.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ