ഭാ​ഗ്യലക്ഷ്മിയെ തേടിയെത്തിയത് ഭർത്താവിന്റെ മരണവാർത്ത, ഞെട്ടലോടെ മത്സരാർത്ഥികൾ

Published : Mar 24, 2021, 12:52 AM ISTUpdated : Mar 24, 2021, 02:08 PM IST
ഭാ​ഗ്യലക്ഷ്മിയെ തേടിയെത്തിയത് ഭർത്താവിന്റെ മരണവാർത്ത, ഞെട്ടലോടെ മത്സരാർത്ഥികൾ

Synopsis

കുറച്ച് നാളായി വൃക്ക സംബന്ധമായ അസുഖങ്ങളാൽ രമേശ് ചികിത്സയിൽ ആയിരുന്നുവെന്ന് ഭാ​ഗ്യലക്ഷ്മി മത്സരാർത്ഥികളോട് പറഞ്ഞു.

ബി​ഗ് ബോസ് സീസൺ മൂന്നിന്റെ വേദിയിൽ ഭാഗ്യലക്ഷ്മിയെ തേടിയെത്തിയത് മുൻഭർത്താവ് രമേശ് കുമാർ അന്തരിച്ചുവെന്ന വാർത്തയാണ്. കൺഫെഷൻ റൂമിലേക്ക് വിളിച്ചുവരുത്തിയായിരുന്നു ബി​ഗ് ബോസ് ഇക്കാര്യം ഭാഗ്യലക്ഷ്മിയെ അറിയിച്ചത്. 

നിങ്ങൾക്ക് നാട്ടിൽ പോകണമോ? എന്ന് ബിഗ് ബോസ് ഭാഗ്യലക്ഷ്മിയോട് ചോദിക്കുകയും ചെയ്തു. കുറച്ചുനാളായി അസുഖ ബാധിതനായി ചികിത്സയിൽ ആയിരുന്നെന്നും ബിഗ് ബോസിലേക്ക് വരുന്നതിന് മുമ്പ് താൻ പോയി കണ്ടിരുന്നുവെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. തങ്ങൾ വിവാഹ മോചിതരായതുകൊണ്ട് തന്നേക്കാളും അവിടെ മക്കളുടെ സാന്നിധ്യമാണ് ആവശ്യമെന്നും അവരോട് ഒന്ന് സംസാരിക്കാനുള്ള അവസരം ഒരുക്കണമെന്നും ബിഗ് ബോസിനോട് ഭാഗ്യലക്ഷ്മി ആവശ്യപ്പെട്ടു. പിന്നാലെ അതിനുള്ള അവസരം ഒരുക്കാമെന്ന് ബി​ഗ് ബോസ് അറിയിക്കുകയായിരുന്നു.

കുറച്ച് നാളായി വൃക്ക സംബന്ധമായ അസുഖങ്ങളാൽ രമേശ് ചികിത്സയിൽ ആയിരുന്നുവെന്ന് ഭാ​ഗ്യലക്ഷ്മി മത്സരാർത്ഥികളോട് പറഞ്ഞു. കുടുംബത്തിലേക്ക് അപ്രതീക്ഷിതമായി എത്തിയ ദുഃഖ വാർത്തയെ ഞെട്ടലോടെയാണ് മറ്റ് മത്സരാർത്ഥികൾ കേട്ടത്. പിന്നാലെ എല്ലാവരും ഭാ​ഗ്യലക്ഷ്മിയെ ആശ്വസിപ്പിക്കുകയും ചെയ്തു. 1985ൽ ആണ് ഭാഗ്യലക്ഷ്മിയും രമേശ് കുമാറും വിവാഹിതരായത്. പിന്നീട് ഇരുവരും വേർപിരിയുകയായിരുന്നു

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

എന്നെങ്കിലും ലാലേട്ടന് മടുക്കുമല്ലോ? അന്ന് ഞാൻ ബിഗ്‌ ബോസിലേക്ക് പോകും: ധ്യാൻ ശ്രീനിവാസൻ
അടവുകൾ 18ഉം പയറ്റിയവർ, എതിരാളികളെ 'നിലംപരിശാക്കി'യവർ, ബിഗ് ബോസ് കോമണേഴ്‍സിനെ വിറപ്പിക്കാൻ ഈ മൂന്ന് പേര്‍