
വളരെ രസകരമായ നിമിഷങ്ങളും ഇണക്കങ്ങളും പിണങ്ങങ്ങളും പൊട്ടിത്തെറികളുമായി ബിഗ് ബോസ് സീസൺ മൂന്ന് മുന്നോട്ട് പോകുകയാണ്. ഷോയുടെ മുപ്പത്തിയെട്ടാം ദിവസമായ ഇന്ന് രസകരമായ നിമിഷത്തോടെയാണ് വീട് ഉണർന്നത്. സൂര്യയുടെ സീക്രട്ട് ലെറ്ററാണ് ഇതിന് കാരണം.
ടിഷ്യു പേപ്പറിൽ സൂര്യ എന്തോ എഴുതിയ ശേഷം അത് വേസ്റ്റ് ബാസ്ക്കറ്റിൽ ഇട്ടു. ഇത് ശ്രദ്ധയിൽപ്പെട്ട സജിന മറ്റുള്ളവർ കാണെ അതെടുക്കുകയും വായിക്കുകയുമായിരുന്നു. തലതിരിച്ചായിരുന്നു സൂര്യ പേപ്പറിൽ വാചകം എഴുതിയത്.
‘എന്തോ എനിക്കിഷ്ടാ നിന്നെ, കാരണങ്ങളറിയാതെ‘ എന്നതായിരുന്നു വാചകം. ഇത് കയ്യിൽ കിട്ടിയ റംസാനും സായിയും കൂടി മണിക്കുട്ടനെ ആണോ എന്ന് ചോദിക്കുന്നുണ്ട്. എന്നാൽ അത് മണിക്കുട്ടനുള്ളതല്ല എന്നായിരുന്നു സൂര്യയുടെ മറുപടി. പിന്നാലെ എല്ലാവരും സൂര്യയെ കളിയാക്കുന്നുമുണ്ട്. ഇതെല്ലാം തന്നെ വളരെ പോസിറ്റീവായിട്ടാണ് സൂര്യ എടുത്തതും.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ