
സിനിമാ ലോകത്ത് നിന്ന് മിനിസ്‌ക്രീനിലേക്ക് എത്തിയ താരമാണ് ധന്യ മേരി വര്‍ഗ്ഗീസ്. ബിഗ് ബോസ് സീസൺ ഫോറിലെ കരുത്തുറ്റ മത്സരാർഥി കൂടിയായിരുന്നു താരം. 'തലപ്പാവ്', 'വൈരം', 'റെഡ് ചില്ലീസ്', 'കേരള കഫേ', 'ദ്രോണ', 'കരയിലേക്കൊരു കടല്‍ ദൂരം', 'നായകന്‍', 'പ്രണയം' തുടങ്ങിയ സിനിമകളിലൂടെയാണ് ധന്യ മേരി വര്‍ഗ്ഗീസ് സിനിമയില്‍ കാലുറപ്പിച്ചത്. സിനിമയിലുള്ളതിനെക്കാള്‍ അധികം ധന്യ മേരി വര്‍ഗീസ് ആരാധകരെ നേടിയത് 'സീത കല്യാണം' എന്ന സീരിയലിലൂടെയാണ്.
'സീത കല്യാണം' എന്ന സീരിയലില്‍ 'സീത' എന്ന ടൈറ്റില്‍ റോളിലാണ് ധന്യ മേരി വര്‍ഗീസ് എത്തിയത്. ബിഗ് ബോസ് സീസൺ 5ലേക്ക് തിരഞ്ഞെടുക്കപ്പെട്ട റെനീഷ റഹ്‍മാന് വിജയാശംസകൾ അറിയിച്ചിരിക്കുകയാണ് ധന്യ മേരി വർഗീസ്. ഇരുവരും 'സീതാ കല്യാണം' എന്ന സീരിയലിൽ ഒരുമിച്ചഭിനയിച്ചിട്ടുണ്ട്. 'സീതാ കല്യാണം' ടീമിന്റെ പ്രതീക്ഷ നിന്നിലാണ് എന്നാണ് ധന്യ പറയുന്നത്.
നിന്റെ മികച്ച എൻട്രി കാണാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. എന്റെ പിന്തുണയും പ്രാർത്ഥനയും നിനക്കുണ്ട് എന്നുാണ് ധന്യ മേരി വർഗീസ് ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. നേരത്തെ അഭിനന്ദനങ്ങൾ അറിയിച്ചും നടി രംഗത്ത് എത്തിയിരുന്നു. ഭർത്താവ് ജോൺ ജേക്കബും റെനീഷ റഹ്‍മാന് വിജയാശംകളുമായെത്തി.
'സീതാ കല്യാണം' സീരിയലിൽ അഭിനയിച്ച ധന്യ മേരി വര്‍ഗീസ്, അനൂപ് കൃഷ്‍ണൻ എന്നിവർ മുൻ സീസണുകളിൽ മത്സരാർത്ഥികളായ ശേഷമാണ് ഇതേ സീരിയലിൽ അഭിനയിച്ച റെനീഷയും ബിഗ് ബോസിലേക്ക് കടന്ന് വന്നിരിക്കുന്നത്. പാലക്കാട് ആലത്തൂർ സ്വദേശിയാണ് റെനീഷ. ബിഗ് ബോസ് ഇൻട്രോ വീഡിയോയിൽ തന്റെ കുടുംബത്തെക്കുറിച്ച് റെനീഷ റഹ്‍മാൻ സംസാരിച്ചിരുന്നു. ആദ്യ എപ്പിസോഡിൽ ആദ്യം മോഹൻലാൽ പരിചയപ്പെടുത്തിയത് റെനീഷയെ ആയിരുന്നു.
Read More: സംവിധായകൻ വെട്രിമാരന്റെ ചിത്രത്തില്‍ വിജയ് നായകനാകുന്നുവെന്ന് റിപ്പോര്‍ട്ട്
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ