'ഹോട്ടാകണമെന്ന് നിര്‍ബന്ധമില്ല, ക്യൂട്ടായിരിക്കണം', പ്രണയത്തെ കുറിച്ച് നാദിറ

Published : Mar 29, 2023, 02:38 PM IST
'ഹോട്ടാകണമെന്ന് നിര്‍ബന്ധമില്ല, ക്യൂട്ടായിരിക്കണം', പ്രണയത്തെ കുറിച്ച് നാദിറ

Synopsis

പ്രണയ സങ്കല്‍പ്പം വെളിപ്പെടുത്തി ട്രാൻസ് പേഴ്‍സണ്‍ നാദിറ മെഹ്റിൻ.

പ്രണയം തോന്നുന്നത് ഒരു പുരുഷനോട് മാത്രമായിരിക്കും എന്ന് ട്രാൻസ് പേഴ്‍സണ്‍ നാദിറ മെഹ്‍റിൻ. ബിഗ് ബോസ് വീട്ടില്‍ ഏയ്‍ഞ്ചലീനയോട് സംസാരിക്കവേയാണ് പ്രണയത്തെ കുറിച്ചുള്ള തന്റെ സങ്കല്‍പ്പം നാദിറ വ്യക്തമാക്കിയത്. ട്രാൻസ് ജെൻഡര്‍ വിഭാഗത്തില്‍ പെടുന്ന ആള്‍ക്കാര്‍ക്ക് പ്രണയവും വ്യത്യസ്‍തമാണ്. ട്രാൻസ് വുമണായിരിക്കുന്ന ഒരാള്‍ക്ക് ട്രാൻസ് വുമണായിരിക്കുന്ന മറ്റൊരോളോട് പ്രണയമുണ്ടായിരിക്കാം. ട്രാൻസ് മെൻ ആയിരിക്കുന്ന ആളോടോ ബൈ സെക്ഷ്വല്‍ ആയ ആളോട് പ്രണയമുണ്ടായിരിക്കാം എന്നും നാദിറ പറയുന്നു.

ജനിക്കുന്ന സമയത്ത് മെയില്‍ സെക്സ് ആയ ആളോടായിരിക്കും തനിക്ക് പ്രണയം തോന്നുക. ഹോട്ട് ആകണം എന്ന് ഒരു നിര്‍ബന്ധവുമില്ല. ക്യൂട്ട് ആയിരിക്കണം എന്ന് മാത്രമേ ഉള്ളൂവെന്നും നാദിറ പറ‍ഞ്ഞു. സൗന്ദര്യം ഒരു ഘടകമാണ് എന്നതുപോലെ സ്വഭാവവും ഒരു ഘടകമാണ്. കറുത്ത നിറം എന്നൊക്കെ പറയേണ്ട കാര്യമുണ്ടോയെന്ന് ചിലര്‍ ചോദിക്കാറുണ്ട്. എനിക്ക് കറുത്ത ബോയ്‍സിനോട് വലിയ ക്രഷുണ്ട്. തനിക്ക് ഇഷ്‍ടമാണ് എന്നും നാദിറ പറഞ്ഞു. നാദിറയും ഏയ്ഞ്ചലീനയും സംസാരിക്കുന്നതിന്റെ ഒരു വീഡിയോ ഏഷ്യാനെറ്റ് പുറത്തുവിട്ടിട്ടുമുണ്ട്.

സംസ്ഥാനത്ത് പിജി കോഴ്‍സിന് ചേരുന്ന ആദ്യ ട്രാൻസ് പേഴ്‍സണ്‍ വിദ്യാര്‍ഥിയാണ് നാദിറ. പഠനകാലത്ത് രാഷ്‍ട്രീയ പ്രവര്‍ത്തനത്തിലും സജീവമായിരുന്ന നാദിറ യൂണിവേഴ്‍സിറ്റി കോളേജില്‍ എഐഎസ്എഫിന്റെ നേതൃസ്ഥാനത്തും തിളങ്ങി. കാലടി ശ്രീ ശങ്കര സര്‍വകലാശാലയില്‍ നാദിറ നാടകത്തില്‍ പിജിക്കും ചേര്‍ന്നു. ജേണലിസത്തിലാണ് നാദിറ ബിരുദം നേടിയത്.

ബിഗ് ബോസ് ഷോയിലും നാദിറ മികച്ച ഒരു മത്സരാര്‍ഥിയായിരിക്കും എന്നാണ് ഇതുവരെയുള്ള പ്രകടനത്തില്‍ നിന്ന് മനസിലാക്കുന്നത്. ശാരീരികശേഷിയുള്ള ആളാണ് താൻ എന്നാണ് നാദിറ സ്വയം വ്യക്തമാക്കുന്നതും. ബിഗ് ബോസ് ഷോയില്‍ ഇക്കുറി പങ്കെടുക്കുന്നത് 18 മത്സരാര്‍ഥികളാണ്. ലെച്ചു, സെറീന, ഏയ്ഞ്ചലീന, റിനോഷ് ജോര്‍ജ്, സാഗര്‍ സൂര്യ, ഷിജു എ ആര്‍, ശ്രുതി ലക്ഷ്‍മി, മനീഷ കെ എസ്, റെനീഷ റഹ്‍മാൻ, അനിയൻ മിഥുൻ, ശോഭ വിശ്വനാഥ്, ശ്രീദേവി മേനോൻ, വിഷ്‍ണു ജോഷി, ജുനൈസ് വി പി, നാദിറ മെഹ്‍റിൻ, അഖില്‍ മാരാര്‍, ഗോപിക ഗോപി എന്നിവരാണ് മറ്റ് മത്സരാര്‍ഥികള്‍.

Read More: സംവിധായകൻ വെട്രിമാരന്റെ ചിത്രത്തില്‍ വിജയ് നായകനാകുന്നുവെന്ന് റിപ്പോര്‍ട്ട്

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ഞാൻ കൊടുത്ത സ്നേഹം തിരിച്ചു കിട്ടിയിട്ടില്ല, പക്ഷേ അവരോട് സ്നേഹം മാത്രം'; ആദിലയെയും നൂറയെയും കുറിച്ച് അനുമോൾ
'പിള്ളേർ എന്തേലും ആഗ്രഹം പറഞ്ഞാൽ...'; വൈറലായി നെവിനും സൗബിനും ഒന്നിച്ചുള്ള വീഡിയോ