അനാവശ്യമായി ഡീഗ്രേഡിങ് ചെയ്യരുത്; ആരാധകരോട് അഭ്യർത്ഥനയുമായി റോബിൻ

Published : Jun 19, 2022, 11:20 PM IST
അനാവശ്യമായി ഡീഗ്രേഡിങ് ചെയ്യരുത്; ആരാധകരോട് അഭ്യർത്ഥനയുമായി റോബിൻ

Synopsis

ബിഗ് ബോസ് വീട്ടിൽ ഏറെ ആരാധകരുള്ള മത്സരാർത്ഥിയായിരുന്നു റോബിൻ രാധാകൃഷ്ണൻ. 

ബിഗ് ബോസ് വീട്ടിൽ ഏറെ ആരാധകരുള്ള മത്സരാർത്ഥിയായിരുന്നു റോബിൻ രാധാകൃഷ്ണൻ. എന്നിട്ടു പോലും സഹ മത്സരാർത്ഥിയെ ശാരീരികമായി ആക്രമിച്ചെന്ന് കാണിച്ച് എലിമിനേറ്റ് ചെയ്യപ്പെട്ട താരം കൂടിയാണ് റോബിൻ.  റോബിന്റെ പുറത്താകൽ ഷോയെ സംബന്ധിച്ച് അനിവാര്യമായിരുന്നെങ്കിലും ആരാധകർ വലിയ സങ്കടത്തിലായിരുന്നു. സോഷ്യൽ മീഡിയയിലടക്കം അതിന്റെ പ്രതിഫലനങ്ങളും കാണാമായിരുന്നു. ഇതിന്റെ ഭാഗമായി മത്സരാർത്ഥിയായ റിയാസിനെതിരെയാണ് വലിയ തോതിൽ സൈബർ അറ്റാക്കും ബോയ്കോട്ടും ഒക്കെ നടന്നത്. രൂക്ഷ വിമർശനങ്ങളാണ് റിയാസിന് ഏറ്റുവാങ്ങേണ്ടി വന്നത്.  എന്നാൽ അങ്ങനെ ചെയ്യരുതെന്ന് ആവശ്യപ്പെട്ട് എത്തുകയാണ് റോബിൻ.

വീഡിയോയിൽ റോബിൻ പറയുന്നത് ഇങ്ങനെ.

ഞാൻ റോബിൻ രാധാകൃഷ്ണൻ. എന്നെ ഇഷ്ടപ്പെടുന്ന എല്ലാവുടെ അടുത്തും എനിക്ക് ചെറിയൊരു റിക്വസ്റ്റ് ഉണ്ട്. ബിഗ് ബോസ് ഫിനാലെയിലേക്ക് കടക്കുകയാണ്. പല കണ്ടസ്റ്റന്റും നല്ല രീതിയിൽ കളിക്കുന്നുണ്ട്. പലരീതിയിലുള്ള  അനാവശ്യ ഡീഗ്രേഡിങ്ങും ബോയ്കോട്ടും നടക്കുന്നുണ്ട്. ഇതു കണ്ടാൽ അവരുടെ കുടുംബമൊക്കെ വല്ലാതെ വേദനിക്കും. ഇത് ഒഴിവാക്കണമെന്നാണ് എന്റെ അഭിപ്രായം. എന്നുമാണ് റോബിന്റെ വാക്കുകൾ. റോബിന്റെ ഈ വീഡിയോക്ക് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. റോബിന്റെ മത്സരാർത്ഥിയെന്ന് സ്പിരിറ്റാണ് കണ്ടതെന്നും നഷ്ടം ബിഗ് ബോസിനായിരുന്നു എന്നതൊക്കെയാണ് പ്രതികരണമായി വരുന്ന കമന്റുകൾ. 

ബിഗ് ബോസ് വീട്ടിൽ നിന്ന് തിരുവനന്തപുരത്ത് എത്തിയ റോബിന് വലിയ സ്വീകരണം നൽകിയിരുന്നു ആരാധകർ. അതേപോലെ റോബിൻ ഷോയിൽ നിന്ന് പുറത്താകാൻ കാരണമായ റിയാസിനെതിരെ ആയിരുന്നു ആരാധകരുടെ വലിയ പ്രതിഷേധം. പിന്നീടത് ബിഗ് ബോസിനെതിരെയായി. ചിലർ മോഹൻലാലിനെതിരെയും പ്രതികരിച്ചു. ഇതിന്റെയെല്ലാം പശ്ചാത്തലത്തിലാണ് തന്റെ ആരാധകരോട് ഉപദേശവുമായി റോബിൻ രാധാകൃഷ്ണൻ എത്തിയത്. 

PREV
Read more Articles on
click me!

Recommended Stories

വിനായകനോട് ആക്രോശിച്ച് മോഹൻലാൽ ! ജയിലിനുള്ളിൽ ഷൈൻ, ചായക്കപ്പ് എറിഞ്ഞുടച്ച് ഉണ്ണി മുകുന്ദൻ; ബി​ഗ് ബോസ് 'സെലിബ്രിറ്റി എഡിഷൻ' വൈറൽ
എന്തൊരു ചേലാണ്..; ദുബായിൽ ചുറ്റിക്കറങ്ങി ലേഡി ബി​ഗ് ബോസ്, 'അനുമോൾ സുന്ദരിപ്പെണ്ണെ'ന്ന് ഫാൻസ്