Bigg Boss S 4 : മൂന്ന് പേരിൽ ഒരാൾ പുറത്തേക്ക്; ബി​ഗ് ബോസിൽ എവിക്ഷൻ പ്രഖ്യാപിച്ചു

Published : Jun 19, 2022, 10:29 PM ISTUpdated : Jun 19, 2022, 10:35 PM IST
Bigg Boss S 4 : മൂന്ന് പേരിൽ ഒരാൾ പുറത്തേക്ക്; ബി​ഗ് ബോസിൽ എവിക്ഷൻ പ്രഖ്യാപിച്ചു

Synopsis

റോൺസൺ, ധന്യ, വിനയ് എന്നിവരാണ് ഇത്തവണ എവിക്ഷനിൽ വന്നത്.

തികച്ചും വ്യത്യസ്തരായ മത്സരാർത്ഥികളുമായി ആരംഭിച്ച ബി​ഗ് ബോസ് സീസൺ(Bigg Boss) നാല് രസകരവും തർക്കങ്ങളും വിടവാങ്ങലുകളുമൊക്കെയാണ് മുന്നേറുകയാണ്. ജാനകി, ശാലിനി, അശ്വിൻ, മണികണ്ഠൻ, നവീൻ, ഡെയ്സി, നിമിഷ, സുചിത്ര, അഖിൽ എന്നിവരാണ് ഇതുവരെ ഷോയിൽ നിന്നും എവിക്ട് ആയത്. ആരോ​ഗ്യപ്രശ്നങ്ങളെ തുടർന്നായിരുന്നു മണികണ്ഠന് ഷോ അവസാനിപ്പിക്കേണ്ടി വന്നത്. കഴിഞ്ഞ ആഴ്ച അപ്രതീക്ഷിതമായി റോബിനും ജാസ്മിനും ഷോയിൽ‌ നിന്നും പുറത്തു പോകുകയും ചെയ്തു. ഇന്നിതാ വിനയ് കൂടി ബി​ഗ് ബോസ് വീടിന്റെ പടിയിറങ്ങുകയാണ്.  

റോൺസൺ, ധന്യ, വിനയ് എന്നിവരാണ് ഇത്തവണ എവിക്ഷനിൽ വന്നത്. കഴിഞ്ഞ ആഴ്ചകളിൽ നിന്നും വിഭിന്നമായി ഒരു ​ഗെയിമിലൂടെയായിരുന്നു എവിക്ഷൻ. ഗാര്‍ഡന്‍ ഏരിയയില്‍ സെറ്റ് ചെയ്തിരിക്കുന്ന അവരവരുടെ മുഖമുള്ള പസില്‍ വേഗത്തില്‍ ശരിയായ രീതിയില്‍ വയ്ക്കുന്നവര്‍ വിജയിക്കും. ആരുടെ ഫോട്ടോയാണോ ശരിയായി വയ്ക്കാന്‍ സാധിക്കാത്തത് അവര്‍ ഔട്ട് ആകുകയും ചെയ്യും എന്നതായിരുന്നു ഗെയിം. പിന്നാലെ മൂന്ന് പേരും വാശിയോടെയാണ് ടാസ്ക് ചെയ്തത്. ഒടുവില്‍ വിനയ് പുറത്താകുകയും ചെയ്തു. 

പിന്നാലെ എല്ലാവരോടും യാത്ര പറയുന്ന വിനയിയെ ഷോയില്‍ കാണാം. ജീവിതത്തിലെ ഭയങ്കരമായൊരു എക്സ്പീരിയന്‍സ് ആണിത്. ഇങ്ങനെ ഒരു സാഹചര്യം എല്ലാവര്‍ക്കും കിട്ടുന്നതല്ല. അതനുഭവിക്കാന്‍ പറ്റി. ഒരുപാട് ദിവസം നില്‍ക്കാന്‍ പറ്റി. എല്ലാവരും നന്നായി കളിക്കണമെന്നും പറഞ്ഞു കൊണ്ട് വിനയ് ബിഗ് ബോസ് വീടിന് പുറത്തേക്ക് പോയി. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി ഷോയില്‍ എത്തിയ ആളാണ് വിനയ്. ആദ്യം നല്ലരീതിയില്‍ ഗെയിം കളിച്ചെങ്കിലും പിന്നീട് എവിടെയോ പിന്നോക്കം നില്‍ക്കുന്ന വിനയിയെ ഷോയില്‍ കാണാനായിരുന്നു. വിനയിയുടെ പുറത്താകല്‍ റോണ്‍സണെ വളരെയധികം വിഷമത്തിലാഴ്ത്തിയിരുന്നു. 

PREV
Read more Articles on
click me!

Recommended Stories

വിനായകനോട് ആക്രോശിച്ച് മോഹൻലാൽ ! ജയിലിനുള്ളിൽ ഷൈൻ, ചായക്കപ്പ് എറിഞ്ഞുടച്ച് ഉണ്ണി മുകുന്ദൻ; ബി​ഗ് ബോസ് 'സെലിബ്രിറ്റി എഡിഷൻ' വൈറൽ
എന്തൊരു ചേലാണ്..; ദുബായിൽ ചുറ്റിക്കറങ്ങി ലേഡി ബി​ഗ് ബോസ്, 'അനുമോൾ സുന്ദരിപ്പെണ്ണെ'ന്ന് ഫാൻസ്