പുതിയ ലീഡറായി തിരഞ്ഞെടുക്കപ്പെട്ടത് എല്‍ദോ; ഒടുവില്‍ ബിഗ് ബോസിന്‍റെ ട്വിസ്റ്റ്

Published : Sep 14, 2026, 11:15 PM IST
eldho selected as new leader but bigg boss had a twist in hand

Synopsis

ബിഗ് ബോസ് മലയാളം സീസണ്‍ 8-ലെ രണ്ടാം വാരത്തിലെ ലീഡര്‍ തിരഞ്ഞെടുപ്പില്‍ എല്‍ദോ വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചു. എന്നാല്‍…

ബിഗ് ബോസ് മലയാളം സീസണ്‍ 8 ല്‍ രണ്ടാം വാരത്തിലെ ലീഡര്‍ തിരഞ്ഞെടുപ്പില്‍ ട്വിസ്റ്റുമായി ബിഗ് ബോസ്. ഒന്നാം വാരത്തിലെ ലീഡര്‍ ജസീല പര്‍വീണ്‍ ആയിരുന്നു. ലീഡര്‍ സ്ഥാനം രണ്ടാം വാരത്തിലും തുടര്‍ന്ന് വഹിക്കണമെങ്കില്‍ ജസീലയ്ക്ക് വിശ്വാസവോട്ട് നേടണമായിരുന്നു. എന്നാല്‍ ജനസഭയില്‍ നടന്ന വിശ്വാസ വോട്ടെടുപ്പില്‍ ഭരണമാറ്റമാണ് മറ്റ് മത്സരാര്‍ഥികള്‍ ആവശ്യപ്പെട്ടത്. അങ്ങനെ ജസീലയുടെ ലീഡര്‍ സ്ഥാനവും മൃദുല വിജയ്, സുമേഷ് ചന്ദ്രന്‍ എന്നിവരുടെ അനുയായിസ്ഥാനങ്ങളും നഷ്ടമായി. തുടര്‍ന്ന് പുതിയ ലീഡറെ കണ്ടെത്താനുള്ള വോട്ടിംഗ് നടന്നു. ഇതില്‍ ഏറ്റവുമധികം ആളുകള്‍ പറഞ്ഞ രണ്ട് പേരുകള്‍ എല്‍ദോയുടേയും രാഹുല്‍ ഈശ്വറിന്‍റേതും ആയിരുന്നു. പിന്നീട് ഇവരില്‍ ആരാണ് അടുത്ത ലീഡര്‍ എന്ന് കണ്ടെത്താനുള്ള വോട്ടിംഗ് നടന്നു.

എന്നാല്‍ ഇതില്‍ രാഹുല്‍ ഈശ്വറിനെ ഞെട്ടിച്ചുകൊണ്ട് വന്‍ മാര്‍ജിനിലാണ് എല്‍ജോ ജയിച്ചത്. രാഹുല്‍ ഈശ്വറിന് വെറും 4 വോട്ടുകള്‍ മാത്രം ലഭിച്ചപ്പോള്‍ എല്‍ദോയ്ക്ക് ലഭിച്ചത് 15 വോട്ടുകള്‍ ആണ്. സ്വാഭാവികമായും എല്‍ദോ അടുത്ത ലീഡറായി തിരഞ്ഞെടുക്കപ്പെട്ടു. ആദ്യം തന്നെ ബിഗ് ബോസ് എല്‍ദോയോട് ഒരു കാര്യം ആരാഞ്ഞു. കഴിഞ്ഞ ഭരണ സമിതി എടുത്ത ഏതെങ്കിലും തീരുമാനം തിരുത്തണമെന്ന് തോന്നുന്നുണ്ടോ എന്നായിരുന്നു അത്. സ്പോട്ട് എവിക്ഷനിലൂടെ ഗായത്രി സുരേഷിനെ പുറത്താക്കിയ തീരുമാനം തിരുത്തണമെന്ന് ആഗ്രഹമുണ്ടെന്ന് എല്‍ദോ അറിയിച്ചു. അവിടെ ബിഗ് ബോസിന്‍റെ ട്വിസ്റ്റും എത്തി.

ആ ആവശ്യം അംഗീകരിക്കണമെങ്കില്‍ എല്‍ദോ ഒരു കാര്യം ചെയ്യേണ്ടിവരുമെന്ന് ബിഗ് ബോസ് അറിയിച്ചു. ഗായത്രി സുരേഷിനെ തിരികെ കൊണ്ടുവരണമെങ്കില്‍ എല്‍ദോ ഇപ്പോള്‍ ലഭിച്ച ലീഡര്‍ സ്ഥാനം ഒഴിയണമെന്നും പകരം ആ സ്ഥാനത്തേക്ക് ഇപ്പോള്‍ പ്രതിപക്ഷ നേതൃസ്ഥാനത്ത് ഇരിക്കുന്ന രാഹുല്‍ ഈശ്വറിനെ നിയമിക്കേണ്ടിവരുമെന്നും ബിഗ് ബോസ് അറിയിച്ചു. ഉടന്‍ തന്നെ എല്‍ദോ തന്‍റെ തീരുമാനം പറഞ്ഞു. ലീഡര്‍ സ്ഥാനം ഒഴിയാന്‍ താന്‍ തയ്യാറാണെന്നതായിരുന്നു അത്. അങ്ങനെ എല്‍ദോ ലീഡര്‍ സ്ഥാനം ഒഴിയുകയും രാഹുല്‍ ഈശ്വര്‍ ലീഡര്‍ ആവുകയും ചെയ്തു. വിക്കി തഗ്ഗും ലൊലീറ്റയുമാണ് രാഹുല്‍ ഈശ്വറിന്‍റെ അനുയായികള്‍. ഒരു അനുയായിയായി ആര്‍ജെ അഞ്ജലിയുടെ പേര്‍ ചിലര്‍ നിര്‍ദേശിച്ചെങ്കിലും വിക്കി തഗ്ഗ് അതില്‍ തന്‍റെ എതിര്‍പ്പ് അറിയിക്കുകയായിരുന്നു.

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ബിബി വീട്ടിൽ ആളിക്കത്തുമെന് പ്രതീക്ഷിച്ച റിനിയ്ക്ക് ചുവട് പിഴച്ചത് എവിടെയാണ്?
അധികാരം നിലനിര്‍ത്തുമോ ജസീലയും അനുയായികളും? ആവേശം പകര്‍ന്ന് ബി​ഗ് ബോസിലെ രണ്ടാം വാരം