
കഴിഞ്ഞ വാരം ആരംഭിച്ച ബിഗ് ബോസ് മലയാളം സീസണ്‍ 8 ന് മുന്‍ സീസണുകളില്‍ നിന്ന് പല മാറ്റങ്ങളുമുണ്ട്. ജനാധിപത്യം പ്രധാന തീം ആയി വരുന്ന ഈ സീസണില്‍ ഹൗസില്‍ ഓരോ വാരത്തിലെയും പ്രധാനിയായ ക്യാപ്റ്റന് ലീഡര്‍ എന്നാണ് പേര്. ഇതിനായി തിരഞ്ഞെടുപ്പ് ഉണ്ട്. ഒപ്പം ജനസഭ എന്ന പേരില്‍ ഒരു പ്രത്യേക മുറിയും. ജസീല പര്‍വീണ്‍ ആയിരുന്നു ആദ്യ ലീഡര്‍. ലീഡര്‍ക്ക് രണ്ട് അനുയായികളുടെ പിന്തുണയും വേണം. മൃദുല വിജയ്‍യും സുമേഷ് ചന്ദ്രനും ആയിരുന്നു അനുയായികള്‍. ആദ്യ വാരം ബിഗ് ബോസ് നല്‍കിയ വീക്കിലി ടാസ്കിന്‍റെ നടത്തിപ്പ് ലീഡര്‍ക്കും അനുയായികള്‍ക്കും ആയിരുന്നു. അധികാരം തുടര്‍ന്നും നിലനിര്‍ത്താനുള്ള സാധ്യതയ്ക്കായി ശ്രദ്ധയില്‍ വെക്കേണ്ട കാര്യങ്ങളും ഇവരോട് ബിഗ് ബോസ് വിശദീകരിച്ചിരുന്നു. സീസണ്‍ 8 രണ്ടാം വാരത്തിലേക്ക് കടന്നിരിക്കുന്ന ഈ ഘട്ടത്തില്‍ ജസീല തന്നെ ലീഡറായി തുടരുമോ അതോ പുതിയ ആള്‍ ആ സ്ഥാനത്ത് വരുമോ എന്ന കാര്യമാണ് ബിഗ് ബോസ് പ്രേമികള്‍ അറിയാനായി കാത്തിരിക്കുന്നത്.
ഏഷ്യാനെറ്റ് പുതുതായി പുറത്ത് വിട്ടിരിക്കുന്ന പ്രൊമോ വീഡിയോയില്‍ ലീഡര്‍ സ്ഥാനം തുടരാനായി ജനസഭയില്‍ ജസീന നടത്തുന്ന അഭ്യര്‍ഥനയുടെയും പ്രതിവാദങ്ങളുടെയും കാഴ്ചകള്‍ ഉണ്ട്. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി എത്തിയ താഷി അടക്കമുള്ളവര്‍ ജസീലയെ വിമര്‍ശിക്കുന്നതും വീഡിയോയില്‍ കാണാം. അതേസമയം വിമര്‍ശിക്കപ്പെട്ടിരുന്നുവെങ്കിലും ജസീലയുടെ ലീഡര്‍ഷിപ്പ് പൊതുവെ കൈയടി നേടിയിരുന്നു. വീക്കിലി ടാസ്ക് ജയിച്ചതടക്കം മോഹന്‍ലാല്‍ വാരാന്ത്യ എപ്പിസോഡില്‍ എടുത്ത് പറഞ്ഞിരുന്നു. ഭാഷാപരമായ പ്രശ്നങ്ങള്‍ താന്‍ നേരിടുന്നുണ്ടെന്ന് കന്നഡ ഭാഷ നന്നായി കൈകാര്യം ചെയ്യുന്ന ജസീല പറഞ്ഞിരുന്നു.
അതേസമയം പുതിയ ലീഡര്‍ ആരായിരിക്കുമെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. ആരായാലും അവര്‍ നേരിടാനിരിക്കുന്ന കടുത്ത പ്രതിസന്ധികളാണെന്ന് ഉറപ്പാണ്. മൂന്ന് പേര്‍ ആദ്യ വാരം തന്നെ പുറത്തായി എന്ന പ്രത്യേകതയും ഈ ബിഗ് ബോസിനുണ്ട്. സ്പോട്ട് എവിക്ഷന് ലഭിച്ച അവസരത്തിലൂടെ ഗായത്രി സുരേഷിനെ സഹമത്സരാര്‍ഥികള്‍ പുറത്താക്കിയിരുന്നു. പ്രേക്ഷക വോട്ടിംഗിലൂടെ കാളി, റിനി എന്നിവരും പുറത്തായി. അതേസമയം ഗായത്രി മടങ്ങിവരുമെന്ന പ്രതീക്ഷ സഹമത്സരാര്‍ഥികള്‍ക്കും പ്രേക്ഷകര്‍ക്കും ഉണ്ട്.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ