'തമാശകൾ തമാശകളായി എടുക്കണം, അതാണ് ബിഗ്ബോസിലെ ഏറ്റവും വലിയ അതിജീവനം'; പൂജ കൃഷ്ണ

Published : May 10, 2024, 10:39 PM IST
'തമാശകൾ തമാശകളായി എടുക്കണം, അതാണ് ബിഗ്ബോസിലെ ഏറ്റവും വലിയ അതിജീവനം'; പൂജ കൃഷ്ണ

Synopsis

ആരോ​ഗ്യപരമായ കാരണങ്ങളാൽ പൂജ മത്സരത്തിൽ നിന്നും പിന്മാറിയിരുന്നു. 

ബി​ഗ് ബോസ് മലയാളം സീസൺ ആറിന്റെ ചരിത്രത്തിൽ ഏറ്റവും മികച്ച വൈൽഡ് കാർ‌ഡുകളിൽ ഒന്നായിരുന്നു അവതാരകയും ഡാൻസറുമായ പൂജ കൃഷ്ണയുടേത്. ഹൗസിൽ കയറി ഒന്നാം ദിവസം മുതലുള്ള പൂജയുടെ പ്രകടനത്തിൽ നിന്നും അക്കാര്യം പ്രേക്ഷകർക്ക് മനസിലായിരുന്നു. പക്ഷെ അധിക ദിവസം ഹൗസിൽ തുടരാൻ പൂജയ്ക്കായില്ല. ആരോ​ഗ്യപരമായ കാരണങ്ങളാൽ പൂജ മത്സരത്തിൽ നിന്നും പിന്മാറി. ഡിസ്ക്കിന് വേദന വന്നതിനാലാണ് പൂജ മത്സരത്തിൽ നിന്നും പിന്മാറിയത്.

ഇപ്പോഴിതാ, ബിഹൈൻഡ്വുഡ്സിനോട് സംസാരിക്കുകയാണ് പൂജ കൃഷ്ണ. കൂട്ടത്തിൽ പൂജയുടെ പങ്കാളിയെ പരിചയപ്പെടുത്തുന്നുമുണ്ട്. പുറത്ത് നിന്ന് കാണ്ട് മനസിലാക്കുന്ന ബിഗ്ബോസ് തന്നെയാണോ അകത്ത് കയറുമ്പോഴും എന്നായിരുന്നു അവതാരികയുടെ ചോദ്യം. "ബിഗ്ബോസ് ഒരു പ്രഷർകുക്കർ ആണെന്നത് ഒരു തെറ്റായ അഭിപ്രായമായാണ് എനിക്ക് തോന്നിയത്, എൻറെ തോന്നൽ ആയിരിക്കാം പലർക്കും അതൊരു പ്രഷർ കുക്കറായി തോന്നിയിരുന്നു. എന്നെ സംബന്ധിച്ച് എൻറെ വീട്ടിന്ന് മാറി നിൽക്കുന്നതിൻറെ അല്ലെങ്കിൽ പാർട്ട്നറെ വിട്ട് നിൽക്കുന്നതായിരുന്നു വലിയ ചലഞ്ച്. ഹൌസിനുള്ളിൽ കയറിയതോടെ പുറംലോകവുമായുള്ള ബന്ധം കട്ടായി, പിന്നെ അവിടുള്ള കാര്യങ്ങൾ ഫൺ ആയി എടുത്തകൊണ്ടും, തമാശകൾ തമാശകളായി എടുക്കാൻ കഴിയുന്നതാണ് അവിടുത്തെ ഏറ്റവും വലിയ സർവൈവൽ സ്കിൽ", എന്ന് പൂജ പറയുന്നു.

ബിഗ്ബോസിലെ മോണിങ് സോങ്ങിനെക്കുറിച്ചും പൂജ കൃഷ്ണ പറയുന്നുണ്ട്. "ആകെകൂടെ പാട്ട് കിട്ടാൻ പോകുന്ന അവസരമല്ലേയെന്ന് ഓർത്ത് ആദ്യം സന്തോഷിച്ചു. പക്ഷേ കേട്ടപ്പോഴാണ് മനസ്സിലായത് രാവിലെ ഉറങ്ങുമ്പോൾ വലിയ സ്പീക്കറിൽ പഠേന്ന് പറഞ്ഞാണ് പാട്ട് വരിക. അത് അനുഭവിച്ചാലേ മനസ്സിലാകൂ…" എന്നാണ് പൂജ പറയുന്നത്. 

എന്റെ ജീവിതത്തിലെ സ്‌നേഹം, ശ്രീനി കാരണം ഞങ്ങളുടെ ബന്ധം ശക്തമാകുന്നു; പേളി മാണി

വീക്കെന്റ് എപ്പിസോഡിൽ ബി​ഗ് ബോസ് നൽകിയ ഫിസിക്കൽ ടാസ്ക്കിൽ പങ്കെടുത്തശേഷമാണ് പൂജയ്ക്ക് ആരോ​ഗ്യപരമായ പ്രശ്നങ്ങൾ ഉണ്ടായത്. ഡിസ്ക്കിന് വേദന വന്നതിനെ തുടർന്ന് ബെഡ്ഡിൽ നിന്നും അനങ്ങാൻ പോലും പറ്റാത്ത അവസ്ഥയിലായിരുന്നു പൂജ. ബി​ഗ് ബോസ് ടീം സ്ട്രക്ചറുമായി ഹൗസിലേക്ക് എത്തിയാണ് പൂജയെ ആശുപത്രിയിലേക്ക് മാറ്റിയത്. അ‍ഞ്ച് ദിവസത്തോളം ആശുപത്രിയിൽ കഴിഞ്ഞ ശേഷമാണ് പൂജ കേരളത്തിലേക്ക് തിരികെ എത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ദീപക്കിന്റെ അവസ്ഥ ബി​ഗ് ബോസിൽ ഞാൻ നേരിട്ടെ'ന്ന് അക്ബർ; 'ഇത് ഷോയല്ലെ'ന്ന് വിമർശനം
ഇതാണ് പ്രൈസ്! മലയാളത്തെയും തമിഴിനെയും കടത്തിവെട്ടി കന്നഡ ബിഗ് ബോസ്; സീസണ്‍ 12 വിജയിയെ പ്രഖ്യാപിച്ച് കിച്ച സുദീപ്