'സീസണ്‍ 5 ലേക്ക് വിളിച്ചിരുന്നു'; ബിഗ് ബോസിന്‍റെ ക്ഷണം നിരസിച്ചതിനുള്ള കാരണം പറഞ്ഞ് ആരതി പൊടി

Published : Jul 14, 2023, 01:17 PM IST
'സീസണ്‍ 5 ലേക്ക് വിളിച്ചിരുന്നു'; ബിഗ് ബോസിന്‍റെ ക്ഷണം നിരസിച്ചതിനുള്ള കാരണം പറഞ്ഞ് ആരതി പൊടി

Synopsis

ക്ഷണം ലഭിക്കാത്തതിനാലാണോ ബിഗ് ബോസിലേക്ക് പോകാത്തതെന്ന ചോദ്യത്തിന് ആരതിയുടെ മറുപടി

ഈയിടെ അവസാനിച്ച റിയാലിറ്റി ഷോ ബിഗ് ബോസ് മലയാളം സീസണ്‍ 5 ലേക്ക് തനിക്ക് ക്ഷണമുണ്ടായിരുന്നുവെന്ന് ആരതി പൊടി. യുട്യൂബ് ചാനല്‍ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് ആരതി ഇക്കാര്യം വെളിപ്പെടുത്തിയത്. പോകുന്നത് നല്ലതാണെന്ന് റോബിനും പറഞ്ഞിരുന്നെന്നും എന്നാല്‍ പോകേണ്ടെന്നായിരുന്നു തന്‍റെ തീരുമാനമെന്നും ആരതി പറഞ്ഞു. 

ക്ഷണം ലഭിക്കാത്തതിനാലാണോ ബിഗ് ബോസിലേക്ക് പോകാത്തതെന്ന ചോദ്യത്തിന് ആരതിയുടെ മറുപടി ഇങ്ങനെ- "ബിഗ് ബോസ് സീസണ്‍ 5 ലേക്ക് നേരിട്ട് വിളിച്ചിരുന്നു. എനിക്ക് താല്‍പര്യം ഉണ്ടായിരുന്നില്ല. ഞാന്‍ അത് പറഞ്ഞു. പോവാന്‍ പറ്റാത്തതില്‍ അഭിമാനം. അതുകൊണ്ട് ഇപ്പോള്‍‌ ഭൂമിയില്‍ നില്‍ക്കാന്‍ പറ്റുന്നുണ്ട്. ഡോക്ടര്‍ പൊയ്ക്കോ എന്നൊക്കെ പറഞ്ഞു എന്നോട്. നല്ലതല്ലേ എന്ന് ചോദിച്ചു. ഡോക്ടറൊക്കെ കുറേ കഷ്ടപ്പെട്ടിട്ടാണ് അതില്‍ കയറിയിട്ടുണ്ടായിരുന്നത്. നേരിട്ട് വിളിക്കുമ്പോള്‍ നല്ലതല്ലേ എന്ന് ചോദിച്ചു. പക്ഷേ എനിക്ക് വ്യക്തിപരമായി താല്‍പര്യം ഉണ്ടായിരുന്നില്ല. അതുകൊണ്ട് പോയില്ല", ആരതി പറഞ്ഞു.

സീസണ്‍ 5 ലെ അഖില്‍ മാരാരുടെ വിജയത്തെക്കുറിച്ചുള്ള ചോദ്യത്തിന് ആരതിയുടെ പ്രതികരണം ഇങ്ങനെ- "ഓരോ സീസണിലും നല്ലവണ്ണം കളിക്കുന്ന ആളുകള്‍ ഉണ്ടാവും. ഈ സീസണില്‍ അദ്ദേഹമാണ് നന്നായി കളിച്ചത്. അതുകൊണ്ട് അദ്ദേഹം വിജയിച്ചു. വിജയിച്ചതിനു ശേഷം ഡോക്ടറും അദ്ദേഹത്തെ അഭിനന്ദിച്ചുകൊണ്ട് മെസേജ് അയച്ചിട്ടുണ്ടായിരുന്നു", ആരതി പറഞ്ഞു. കാര്യങ്ങള്‍ ശരിയായി വരുന്നപക്ഷം റോബിനുമായുള്ള വിവാഹം ഈ വര്‍ഷം തന്നെഉണ്ടാവുമെന്നും അത് എറണാകുളത്ത് വച്ച് ആയിരിക്കുമെന്നും ആരതി പറഞ്ഞു. സംവിധാനം ചെയ്യുന്ന സിനിമയുടെ തയ്യാറെടുപ്പിലാണ് ഇപ്പോള്‍‌ റോബിനെന്നും ചോദ്യങ്ങള്‍ക്ക് മറുപടിയായി ആരതി പൊടി പറഞ്ഞു. സീസണ്‍ 5 ല്‍ ചലഞ്ചര്‍ ആയി റോബിന്‍ രാധാകൃഷ്ണന്‍ എത്തിയിരുന്നു.

ALSO READ : 'എല്ലാവരുടെയും അനുഗ്രഹം ഉണ്ടാവണം'; സന്തോഷ വാര്‍ത്ത അറിയിച്ച് പേളി മാണി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

കളങ്കാവൽ: 'മമ്മൂട്ടി തിളക്കമുള്ള' ഒരു ക്രാഫ്റ്റ്– ഡ്രിവൻ ത്രില്ലർ
'ഇഷ്ടമാണെന്ന് പറഞ്ഞ് മെസേജുകള്‍ വരുന്നുണ്ട്, പക്ഷേ..'; മനസുതുറന്ന് അനീഷ്