
സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരമാണ് രേണു സുധി. അന്തരിച്ച നടൻ കൊല്ലം സുധിയുടെ ഭാര്യ എന്ന ലേബലിൽ നിന്ന് സ്വന്തമായി ഒരു സ്ഥാനം നേടാൻ രേണുവിന് ഇതിനകം സാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ രണ്ടാമത് വിവാഹം കഴിക്കാൻ സാധ്യതയുണ്ടോ എന്ന ചോദ്യത്തിന് മറുപടി നൽകുകയാണ് രേണു. വെറൈറ്റി മീഡിയക്കു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം. ചില പ്രപ്പോസലുകൾ വന്നിട്ടുണ്ടെന്നും എന്നാൽ തീരുമാനം വളരെയധികം ആലോചിച്ചു മാത്രമേ എടുക്കുകയുള്ളൂ എന്നും രേണു സുധി പറയുന്നു.
''പ്രണയമൊക്കെ ചിലപ്പോൾ പെട്ടെന്ന് തോന്നുന്നതാകാം. ചിലപ്പോൾ അതിന് സമയമെടുക്കും. എല്ലാവരുടെയും മനസിൽ പ്രണയം ഉണ്ടല്ലോ. സമയമാകുമ്പോൾ കൂടുതൽ കാര്യങ്ങൾ പറയാം. എന്നെ സംബന്ധിച്ച് ഇനി തിരഞ്ഞെടുക്കുന്ന ലൈഫ് വളരെയധികം ശ്രദ്ധിക്കണം. ചിലപ്പോൾ അടുത്തൊരു സ്റ്റെപ്പിലേക്ക് പോയേക്കാം. ചിലപ്പോൾ മുന്നോട്ട് പോയെന്നും വരില്ല. വളരെ വ്യക്തമായിട്ട് ആലോചിച്ച് തീരുമാനിക്കേണ്ട കാര്യമാണ്. അതുകൊണ്ട് ഇപ്പോൾ അതേക്കുറിച്ച് പറയാൻ പറ്റില്ല'', രേണു സുധി പറഞ്ഞു.
''എന്നെ നേരിട്ടുവന്ന് പ്രപ്പോസ് ചെയ്തവരുണ്ട്. ഇവളാര്, ഐശ്വര്യ റായ് ആണോ എന്നൊക്കെ കേൾക്കുന്നവർക്ക് തോന്നിയേക്കാം. പ്രപ്പോസ് ചെയ്യുന്നവരോട് ഞാൻ ഒരു കാര്യമേ പറഞ്ഞിട്ടുള്ളൂ. എന്റെ രണ്ട് കുഞ്ഞുങ്ങളെയും നന്നായി നോക്കണം. പിന്നെ എന്നെ നോക്കുക, വീട്ടുകാരെ സന്തോഷിപ്പിക്കുക. ഇത്രയും കാര്യങ്ങൾ ഓക്കെ ആണെങ്കിൽ ഞാനും ഓക്കെയാണ്. പക്ഷേ, സാവകാശം വേണം.
സുധിച്ചേട്ടൻ എപ്പോഴും എന്റെ മനസിൽ തന്നെ ഉണ്ടാകും, അതു നിങ്ങൾ അംഗീകരിക്കണം എന്നും എന്നെ പ്രപ്പോസ് ചെയ്തവരോട് ഞാൻ പറഞ്ഞിട്ടുണ്ട്. ചിലപ്പോൾ എന്റെ ഓർമകളും കാര്യങ്ങളുമൊക്കെ പറയുമ്പോൾ ചിലർക്ക് ഇഷ്ടപ്പെട്ടെന്നു വരില്ല. അതെന്റെ പേഴ്സണൽ ലൈഫ് ആണ്'', രേണു കൂട്ടിച്ചേർത്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ