
കൊച്ചി: പ്രത്യേക മുഖവുരകളൊന്നുമില്ലാതെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ താരമാണ് രഞ്ജിനി ഹരിദാസ്. ബിഗ്‌ബോസിൽ പങ്കെടുത്തതോടെ രഞ്ജിനിയെ ആരാധകർ കൂടുതലായി മനസിലാക്കുകയായിരുന്നു. ഇപ്പോഴിതാ രഞ്ജിനി ഹരിദാസിനൊപ്പം സംസാരിക്കുന്ന ജാന്‍മോണിയുടെ വീഡിയോയാണ് ശ്രദ്ധേയമാവുന്നത്. ഏറെ കാലമായി രഞ്ജിനിയുമായി അടുത്ത ബന്ധമുള്ള ആളാണ് ജാന്‍മോണി. രഞ്ജിനിയുടെ പേഴ്‌സണല്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റുമാണ്. എനിക്ക് ജാന്‍മോണിയെ നന്നായി അറിയാം, അതുകൊണ്ട് എന്നോട് കള്ളം പറയാന്‍ പറ്റില്ല. സത്യസന്ധമായി കാര്യങ്ങള്‍ പറയണമെന്ന് പറഞ്ഞു കൊണ്ടാണ് രഞ്ജിനി ജാന്‍മോണിയോട് സംസാരിച്ച് തുടങ്ങുന്നത്.
ബിഗ് ബോസ് ഷോയില്‍ പോകുക എന്നത് ജാന്‍മോണിയുടെ ഏറെ കാലത്തെ ആഗ്രഹമായിരുന്നു. പലപ്പോഴും തന്നോട് അത് പറഞ്ഞിട്ടുണ്ടെന്നും രഞ്ജിനി പറയുന്നു. എന്നാല്‍ ജാനിന്റെ യഥാര്‍ത്ഥ സ്വഭാവം അറിയാവുന്നത് കൊണ്ട് താന്‍ അക്കാര്യം മൈന്‍ഡ് ചെയ്തില്ലെന്നാണ് രഞ്ജിനി പറയുന്നത്. അവസാനം ജാനിനെ സഹായിച്ചത്, കഴിഞ്ഞ സീസണില്‍ മത്സരിച്ച ശോഭ വിശ്വനാഥനാണ്. ശോഭ വഴിയാണ് ബിഗ് ബോസിലേക്ക് താന്‍ പോകുന്നതെന്നാണ് ജാന്‍മോണി പറയുന്നത്.
പക്ഷേ താന്‍ പ്രതീക്ഷിച്ചത് പോലെ ആയിരുന്നില്ല ബിഗ് ബോസ് ഹൗസ്. രണ്ട് ദിവസം കഴിഞ്ഞപ്പോഴേക്കും ഉണ്ടായിരുന്ന ആവേശം എല്ലാം നഷ്ടപ്പെട്ടു. സഹമത്സരാര്‍ഥിയായ രതീഷുമായി വഴക്ക് കൂടിയതോടെ ബിഗ് ബോസിനകത്തെ എല്ലാവരുടെയും ശബ്ദം നഷ്ടപ്പെട്ടിരുന്നു. എന്നാലും അവിടെയുള്ള എല്ലാവരോടും തനിക്ക് സ്നേഹമായിരുന്നു, എല്ലാവരെയും പരിഗണിക്കാനാണ് തനിക്കിഷ്ടം.
പലപ്പോഴും ദേഷ്യം കണ്‍ട്രോള്‍ ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലേക്ക് പോയതായി ജാന്‍മോണി പറയുന്നു. ക്യാപ്റ്റന്‍സിയുടെ പ്രഷര്‍ നല്ല രീതിയിലുണ്ടാവും. പിന്നെ അവിടെ സാധനങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഭക്ഷണം കഴിക്കാന്‍ ഉപ്പ് പോലും ഇല്ലായിരുന്നു. തനിക്കൊട്ടും അംഗീകരിക്കാന്‍ പറ്റാതിരുന്നത് സിഗരറ്റ് കിട്ടാത്തതാണ്. അതാണ് തന്റെ സമ്മര്‍ദ്ദം കൂടാനുള്ള കാരണമെന്ന് ജാന്‍മോണി വ്യക്തമാക്കുന്നു.
ചലഞ്ചിൽ എട്ട് നിലയിൽ പൊട്ടി അപർണയും ജീവയും', ഇതെങ്ങനെയെന്ന് ആരാധകർ
ബിഗ് ബോസ് വീട്ടില്‍ അതീന്ദ്രിയ ശക്തിയോ? ഋഷി പേടിച്ചത് ഇങ്ങനെ
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ