'ഇറങ്ങി പോന്നത് അബദ്ധമായി തോന്നുന്നുണ്ടോ'? രേണു സുധിയുടെ മറുപടി

Published : Sep 07, 2025, 09:13 AM IST
is withdrawal from bigg boss malayalam s 7 a bad decision answers renu sudhi

Synopsis

ഷോ ആറാം വാരത്തിലേക്ക് കടക്കാന്‍ ഒരുങ്ങവെയാണ് രേണുവിന്‍റെ മടക്കം

ബി​ഗ് ബോസ് മലയാളം സീസണ്‍ 7 ആരംഭിക്കുന്നതിന് മുന്‍പ് പ്രെഡിക്ഷന്‍ ലിസ്റ്റുകളില്‍ ഏറ്റവുമധികം ആവര്‍ത്തിച്ച പേര് രേണു സുധിയുടേത് ആയിരുന്നു. സീസണ്‍ ആരംഭിച്ചപ്പോള്‍ രേണുവിന്‍റെ കടന്നുവരവ് പ്രേക്ഷകരും സഹമത്സരാര്‍ഥികളും ആകാംക്ഷയോടെയാണ് കണ്ടത്. ഈ സീസണില്‍ ഏറ്റവുമധികം ആളുകള്‍ക്ക് പരിചിതമായ മുഖവും രേണു സുധിയുടേത് ആയിരുന്നു. എന്നാല്‍ ഓണ്‍ലൈനിലൂടെ സ്ഥിരം കണ്ടിരുന്ന ആളില്‍ നിന്ന് വ്യത്യസ്തമായിട്ടായിരുന്നു ബി​ഗ് ബോസ് ഹൗസിലെ രേണു സുധിയുടെ സാന്നിധ്യം. ഷോ ഒരു മാസം പിന്നിടുമ്പോള്‍ രേണു സ്വന്തം തീരുമാനപ്രകാരം ബി​ഗ് ബോസ് ഹൗസില്‍ നിന്ന് ഇറങ്ങിയിരിക്കുകയാണ്. എടുത്ത തീരുമാനം തെറ്റായിപ്പോയെന്ന് രേണുവിന് തോന്നുന്നുണ്ടോ? ഇപ്പോഴിതാ ഈ ചോദ്യത്തിന് മറുപടി പറയുകയാണ് രേണു സുധി.

ഹൗസില്‍ നിന്ന് പുറത്തിറങ്ങിയതിന് ശേഷം ഏഷ്യാനെറ്റിന് നല്‍കിയ അഭിമുഖത്തിലാണ് രേണു സുധി ഇക്കാര്യം പറയുന്നത്. ഇറങ്ങി പോന്നത് അബദ്ധമായി തോന്നുന്നുണ്ടോ എന്ന ചോദ്യത്തിന് രേണു സുധി പറയുന്ന മറുപടി ഇങ്ങനെ- ഒരിക്കലുമില്ല. ഞാന്‍ ഇപ്പോഴാണ് നോര്‍മല്‍ ആയി വന്നുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ഒരു മാസമായി ഞാന്‍ നോര്‍മല്‍ അല്ലായിരുന്നു. അബ്നോര്‍മാലിറ്റി ആയിരുന്നു. തലയില്‍ ഒരു വെട്ടം വീഴുന്നതുപോലെ തോന്നുന്നു, ഇപ്പോള്‍. എടുത്ത തീരുമാനം വേണ്ടായിരുന്നുവെന്ന് ഒരിക്കലും ഞാന്‍‌ പറയില്ല, രേണു സുധി പറയുന്നു.

സീസണ്‍ 7 ലെ ഏറ്റവും ബ്രില്യന്‍റ് ആയ പ്ലെയര്‍ ആരെന്ന ചോദ്യത്തിന് അനീഷ് എന്നാണ് രേണു സുധിയുടെ മറുപടി. തന്‍റേതായ ​ഗെയിമില്‍‌, മറ്റാര്‍ക്കും വഴങ്ങാതെ നില്‍ക്കുന്ന മത്സരാര്‍ഥിയാണ് അനീഷ് എന്ന് രേണു സുധി പറയുന്നു. ഏറ്റവും മണ്ടന്‍ ആയ മത്സരാര്‍ഥി ആരെന്ന ചോദ്യത്തിന് അപ്പാനി ശരത് എന്നാണ് രേണു സുധിയുടെ മറുപടി. ഹൗസില്‍ എത്തിയിട്ട് ഏറ്റവും സൗഹൃദം തോന്നിയത് ആരോടെന്ന ചോദ്യത്തിന് ശാരിക കെ ബി എന്നാണ് രേണുവിന്‍റെ മറുപടി. ബി​ഗ് ബോസില്‍ പങ്കെടുക്കണം എന്നത് തന്‍റെ ആ​ഗ്രഹമായിരുന്നുവെന്നും എന്നാല്‍ ഒരു തരത്തിലുള്ള പ്ലാനിം​ഗോടെയുമല്ല എത്തിയതെന്നും ഇതേ അഭിമുഖത്തില്‍ രേണു സുധി പറയുന്നുണ്ട്.

PREV
NS
About the Author

Nirmal Sudhakaran

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ. എന്‍റര്‍ടെയ്ന്‍മെന്‍റ്, കലാ- സാംസ്കാരികം എന്നീ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ഗോവ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം തുടങ്ങിയവ കവര്‍ ചെയ്തിട്ടുണ്ട്. പ്രിന്റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: nirmal@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കളങ്കാവൽ: 'മമ്മൂട്ടി തിളക്കമുള്ള' ഒരു ക്രാഫ്റ്റ്– ഡ്രിവൻ ത്രില്ലർ
'ഇഷ്ടമാണെന്ന് പറഞ്ഞ് മെസേജുകള്‍ വരുന്നുണ്ട്, പക്ഷേ..'; മനസുതുറന്ന് അനീഷ്