
ബിഗ് ബോസ് മലയാളം സീസൺ ആറ് ആരംഭിക്കുന്നത് മാർച്ച് 10ന് ആണ്. നിലവിൽ അൻപതാം ദിവസത്തിലേക്ക് അടുക്കുകയാണ് ഷോ. ഈ സീസണിൽ ആദ്യദിനം മുതൽ പ്രേക്ഷക ശ്രദ്ധനേടിയ മത്സരാർത്ഥികൾ ആണ് ഗബ്രിയും ജാസ്മിനും. ഇരുവരുടെയും കോമ്പോ പലതരത്തിൽ ആണ് പ്രേക്ഷകരും സഹമത്സരാർത്ഥികളും ഏറ്റെടുത്തത്. ഒരു പക്ഷേ ബിഗ് ബോസ് മലയാളം ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ വിമർശനങ്ങൾ നേടിയ മത്സരാർത്ഥികൾ ഇവരാകും. ഒടുവിൽ ജബ്രി എന്ന ഓമനപ്പേരും ഈ കോമ്പോയ്ക്ക് പ്രേക്ഷകർ നൽകി.
ഇപ്പോഴിതാ ഈ കോമ്പോ പിരിയുന്നോ എന്ന ചോദ്യവുമായാണ് പ്രേക്ഷകർ എത്തിയിരിക്കുന്നത്. പുതിയ ബിഗ് ബോസ് പ്രമോ തന്നെയാണ് അതിന് കാരണം. റെസ്മിൻ, ജാസ്മിൻ, ഗബ്രി എന്നിവരാണ് പ്രമോയിൽ ഉള്ളത്. "എനിക്ക് ഇതിന് ഒരു അടിവരയിടണം. ഫ്രണ്ട്ഷിപ്പിന് മുകളിലാണ് എന്ന് പറഞ്ഞിട്ട് പ്രണയിതാക്കളുടെ പ്രവർത്തികൾ കാണുക്കുമ്പോൾ ബന്ധം കിട്ടുന്നില്ല", എന്ന് ജാസ്മിൻ പറയുന്നുണ്ട്.
"ഒന്നുകിൽ ഞാൻ ഈ വീട്ടിൽ നിന്നു പോകണം. അല്ലെങ്കിൽ ഇവൾ ഈ വീട്ടിൽ നിന്നും പോകണം. അങ്ങനെ ആണെങ്കിൽ ഇതിലൊരു ക്ലാരിറ്റി വരും", എന്നാണ് ഗബ്രി പറയുന്നത്. ഇതിന് "പക്ഷേ എത്രനാൾ നീ ഒരു സത്യത്തെ കള്ളമാക്കി പറഞ്ഞുകൊണ്ടിരിക്കും", എന്നായിരുന്നു ജാസ്മിന്റെ ചോദ്യം. എന്ത് സത്യത്തെയാണ് ഞാൻ കള്ളമാക്കി പറയണേ എന്ന് ഗബ്രി ചോദിക്കുന്നുണ്ട്. "എനിക്ക് ഇവിടെ ഭയങ്കര ഇഷ്ടമാണ്", എന്നായിരുന്നു ജാസ്മിന്റെ മറുപടി.
"എനിക്ക് ഇവളെ ഇഷ്ടമാണ്. എന്നുവച്ച് ഇവളുമായി റിലേഷൻഷിപ്പിൽ ആകാനോ ഇവളെ കല്യാണം കഴിക്കാനോ എനിക്ക് പറ്റില്ല", എന്നാണ് ഗബ്രി പറഞ്ഞത്. എന്റെ ചോദ്യത്തിനുള്ള ഉത്തരം എനിക്ക് കിട്ടി എന്നാണ് ഇത് കേട്ട് ജാസ്മിൻ റെസ്മിനോട് പറയുന്നതെന്ന് പ്രമോയിൽ കാണിക്കുന്നുമുണ്ട്. ഈ പ്രമോ ഇപ്പോൾ വിവിധ ബിഗ് ബോസ് ഫാൻ പേജുകളിൽ പ്രചരിക്കുകയാണ്. ജബ്രി കോമ്പോ പിരിഞ്ഞോ എന്നാണ് ഇവർ ചോദിക്കുന്നത്. എന്തായാലും എന്താണ് ഇവിടെ നടന്നതെന്ന് അറിയാൻ ഇന്ന് വൈകുന്നേരം 9.30 വരെ കാത്തിരിക്കേണ്ടി വരും.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ