Asianet News MalayalamAsianet News Malayalam

'മുഖത്ത് നോക്കി കള്ളം പറയാൻ ചങ്കൂറ്റം വേണം, ജാസ്മിന് അതുണ്ടെ'ന്ന് അൻസിബ; അടുക്കളയിൽ തമ്മിൽ തല്ല്

മുഖത്ത് നോക്കി കള്ളം പറയാൻ ചങ്കൂറ്റം വേണം. അത് ജാസ്മിന് ഉണ്ടെന്നാണ് അൻസിബ പറയുന്നത്.  

ansiba fight with jasmine in bigg boss malayalam season 6
Author
First Published Apr 26, 2024, 10:04 PM IST | Last Updated Apr 26, 2024, 10:08 PM IST

ബി​ഗ് ബോസ് മലയാളം സീസണുകളിലെ പ്രധാന ഭാ​ഗമാണ് അടുക്കള. ഇവിടെയാണ് പല ചർച്ചകളും നടക്കുക എന്ന് മുൻ സീസണുകളിൽ നിന്നും വ്യക്തമാണ്. അത്തരത്തിൽ സീസൺ ആറിലെയും പ്രധാനഘടകം അടുക്കള തന്നെ. പക്ഷേ ഇന്ന് അടുക്കളയിൽ ജോലി ചെയ്യുന്നതുമായി ബന്ധപ്പെട്ട് വലിയ തർക്കമാണ് ഉടലെടുത്തത്. ഇന്ന് ഫുഡ് ഉണ്ടാക്കിയില്ല എന്നതാണ് പ്രശ്നം. ആരും സഹായിക്കാൻ വരില്ലെന്നാണ് നിലവിൽ കിച്ചൺ ക്യാപ്റ്റനായ അൻസിബ പറയുന്നത്. ജാസ്മിൻ ആണ് ഇതിൽ പ്രധാനി. 

ഇതുമായി ബന്ധപ്പെട്ട് പവർ ടീമും കിച്ചൺ ടീമും ക്യാപ്റ്റനുമായി വലിയ തർക്കം നടന്നിരുന്നു. അൻസിബയ്ക്ക് വയ്യ എന്ന് റെസ്മിൻ പറഞ്ഞതാണ് ജാസ്മിൻ ഏറ്റെടുത്തത്. തനിക്കും വയ്യാതിരിക്കുന്നത് കണ്ടില്ലേ എന്നാണ് റെസ്മിൻ ചോദിക്കുന്നത്. പിന്നീട് വലിയ രീതിയിൽ കിച്ചൺ വിഷയം ചർച്ചയാകുന്നുണ്ട്. ഇതിനിടെ ആണ് ജയിൽ നോമിനേഷൻ വരുന്നത്. ഇതിൽ പവർ ടീം തെരഞ്ഞെടുത്ത ജിന്റോ നേരിട്ട് ജയിലിലേക്ക് പോകാൻ തീരുമാനിച്ചു. പിന്നീട് ഓരോരുത്തരും ഓരോരുത്തരെ നോമിനേറ്റ് ചെയ്യുക ആയിരുന്നു. 

കിച്ചണിൽ നേരെ ജോലി ചെയ്യാത്ത ജാസ്മിന്റെ പേരാണ് ഭൂരിഭാ​ഗം പേരും പറഞ്ഞത്. അൻസിബ, ജിന്റോ, അഭിഷേക് കെ, നോറ, നന്ദന, അഭിഷേക് ശ്രീകുമാർ, ശ്രീധു എന്നിവരാണ് ജാസ്മിന് എതിരെ വോട്ട് ചെയ്തത്. പിന്നാലെ ജിന്റോയും ജാസ്മിനും ആണ് ഈ ആഴ്ച ജയിലിലേക്ക് പോകേണ്ടത് എന്ന് ബി​ഗ് ബോസ് ഔദ്യോ​ഗികമായി അറിയിക്കുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട ചർച്ച വീണ്ടും ബി​ഗ് ബോസ് വീട്ടിൽ തകൃതിയായി. താൻ ജോലി ചെയ്യുന്നത് ആരും കാണുന്നില്ലെന്നാണ് ജാസ്മിൻ ​ഗബ്രിയോട് പറയുന്നത്. എന്നാൽ ചെറുതായി എന്തെങ്കിലും ചെയ്യുന്നതല്ലാതെ പിന്നീട് ജാസ്മിനെ കിച്ചണിൽ കാണില്ലെന്നും അൻസിബയും പറയുന്നുണ്ട്. പിന്നീട് ഇരുവരും വലിയ തർക്കമായി മാറിയിരുന്നു. 

ഇന്ത്യയിലെ ആദ്യ എഐ സിനിമ; 'മോണിക്ക ഒരു എ ഐ സ്റ്റോറി'; ക്യാരക്ടർ ലുക്ക്

"ജാസ്മിന്റെ തലയിൽ ഇട്ടാൽ പ്രശ്നമില്ല. അതുകൊണ്ട് ജാസ്മിന്റെ പേര് പറയും എന്ന അവസ്ഥയാണ്", എന്നാണ് ജാസ്മിൻ പറയുന്നത്. ഇതിനും വേണ്ടി താൻ എന്ത് പറഞ്ഞെന്ന് അൻസിബയും ചോദിക്കുന്നുണ്ട്. നീ എന്ത് പറഞ്ഞിട്ടും കാര്യമില്ല. നീ പറയുന്നതൊന്നും എനിക്ക് കേൾക്കണ്ടെന്ന് പറഞ്ഞ് അൻസിബ പോകുമ്പോൾ നോറ ഇതിൽ ഇടപെടുന്നുണ്ട്. പിന്നീട് ഇവരായി പ്രശ്നം. ഇത്ത ചെയ്തു. ബാക്കിയുള്ളവർ ചെയ്യുന്നത് എന്താ മാങ്ങാത്തൊലിയോ എന്നെല്ലാം ജാസ്മിൻ ചോദിക്കുന്നുണ്ട്. നോറയും വലിയ രീതിയിൽ സംസാരിക്കുന്നുണ്ട്. മുഖത്ത് നോക്കി കള്ളം പറയാൻ ചങ്കൂറ്റം വേണം. അത് ജാസ്മിന് ഉണ്ടെന്നാണ് അൻസിബ ഇതിനിടയിൽ പറയുന്നത്.  

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

Latest Videos
Follow Us:
Download App:
  • android
  • ios