സിനിമയില്‍ അവസരം ആര്‍ക്കൊക്കെ? ബി​ഗ് ബോസില്‍ ഓഡിഷനുമായി ജീത്തുവും ആന്‍റണിയും

Published : Jun 07, 2024, 05:26 PM IST
സിനിമയില്‍ അവസരം ആര്‍ക്കൊക്കെ? ബി​ഗ് ബോസില്‍ ഓഡിഷനുമായി ജീത്തുവും ആന്‍റണിയും

Synopsis

മത്സരാര്‍ഥികള്‍ക്ക് വലിയ അവസരവുമായി ബിഗ് ബോസ്

ബി​ഗ് ബോസില്‍ ലഭിക്കുന്ന അവസരം മത്സരാര്‍ഥികള്‍ക്ക് മുന്നില്‍ നിരവധി സാധ്യതകളാണ് തുറക്കാറ്. സിനിമ എന്ന മോഹം ഉള്ളില്‍ കൊണ്ടുനടക്കുന്നവരെ സംബന്ധിച്ച് വലിയ സാധ്യതയാണ് ബി​ഗ് ബോസ് ഒരുക്കുക. ചലച്ചിത്രപ്രവര്‍ത്തകരുടെ ശ്രദ്ധയില്‍ പെടും എന്നതുതന്നെ അതില്‍ പ്രധാനം. ബി​ഗ് ബോസ് മലയാളം സീസണ്‍ 1 ല്‍ ടൈറ്റില്‍ വിജയിയായ സാബുമോന് അവസരം പ്രഖ്യാപിച്ച് സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി ഫിനാലെ വേദിയില്‍ എത്തിയിരുന്നു. ഇപ്പോഴിതാ ബി​ഗ് ബോസ് വേദിയില്‍ ഒരു ഫിലിം ഓഡിഷന്‍ തന്നെ നടക്കുകയാണ്.

സംവിധായകന്‍ ജീത്തു ജോസഫും നിര്‍മ്മാതാവ് ആന്‍റണി പെരുമ്പാവൂരുമാണ് മത്സരാര്‍ഥികള്‍ക്ക് ഓഡിഷന്‍ നടത്താനായി ബി​ഗ് ബോസ് ഹൗസിലേക്ക് എത്തുന്നത്. ഒരു ടാസ്ക് എന്ന നിലയില്‍ ബി​ഗ് ബോസിന്‍റെ നിര്‍ദേശപ്രകാരം അഭിനയ പ്രകടനങ്ങള്‍ നടത്തുന്ന മത്സരാര്‍ഥികളെയും അവരെ അമ്പരപ്പിച്ചുകൊണ്ട് അവിടേയ്ക്ക് എത്തുന്ന ജീത്തു ജോസഫിനെയും ആന്‍റണി പെരുമ്പാവൂരിനെയും ഏഷ്യാനെറ്റ് പുറത്തുവിട്ട പ്രൊമോയില്‍ കാണാം. അഭിനയപ്രതിഭ തെളിയിക്കാനുള്ള നിരവധി അവസരങ്ങള്‍ ബി​ഗ് ബോസില്‍ മത്സരാര്‍ഥികള്‍ക്ക് ലഭിക്കാറുണ്ട്. ടാസ്കുകളിലൂടെയാണ് അത്. ഏറ്റവുമൊടുവില്‍ നടന്ന പരകായപ്രവേശം എന്ന ടാസ്കിലും ഇതിനുള്ള അവസരം ഉണ്ടായിരുന്നു.

സഹമത്സരാര്‍ഥികളില്‍ ഒരാളായി ഉടനീളം പെരുമാറാനുള്ള അവസരം മത്സരാര്‍ഥികള്‍ക്ക് ലഭിച്ച ടാസ്കില്‍ പ്രേക്ഷകരെ ഏറ്റവും രസിപ്പിച്ചത് അര്‍ജുന്‍ ആയിരുന്നു. അതേസമയം ബി​ഗ് ബോസ് ഓഡിഷന്‍ എത്തരത്തില്‍ ആയിരിക്കുമെന്നും ആര്‍ക്കൊക്കെ സിനിമയില്‍ അവസരം ലഭിക്കുമെന്നും അറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. അതേസമയം ബി​ഗ് ബോസ് മലയാളം സീസണ്‍ 6 അവസാനിക്കാന്‍ ഒരാഴ്ച കൂടിയേ ബാക്കിയുള്ളൂ. എട്ട് മത്സരാര്‍ഥികളാണ് ഷോയില്‍ നിലവില്‍ അവശേഷിക്കുന്നത്. ഈ വാരാന്ത്യത്തില്‍ ആരൊക്കെ എവിക്റ്റ് ആവും എന്നതും പ്രേക്ഷകരിലെ കൗതുകകരമായ കാത്തിരിപ്പ് ആണ്. 

ALSO READ : ശരത്‍കുമാറിനെതിരെ പരാതി; മദ്രാസ് ഹൈക്കോടതിയെ സമീപിച്ച് ധനുഷിന്‍റെ അമ്മ വിജയലക്ഷ്‍മി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'എനിക്കും തെറ്റ് പറ്റിയിട്ടുണ്ട്, എല്ലാം ഓക്കെ ആകും, പഴയതുപോലെയാകും: അനുമോള്‍
ആ​ഗ്രഹങ്ങളെല്ലാം അമ്മ നടത്തിതരും, ബി​ഗ് ബോസിൽ 100 ദിവസം നിർത്തണമെന്ന് പ്രാർത്ഥിച്ചിരുന്നു: അനുമോൾ