
ബിഗ് ബോസ് മലയാളം സീസൺ 7 ലെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളിലെ ഒരാളായിരുന്നു നടൻ ജിഷിന്‍ മോഹന്‍. ഷോയിൽ അധികം ദിവസങ്ങൾ പൂർത്തിയാകുന്നതിനു മുൻപേ ജിഷിൻ എവിക്ട് ആകുകയും ചെയ്‍തിരുന്നു. ഇപ്പോളിതാ ബിഗ്ബോസിനു ശേഷം നൽകിയ അഭിമുഖങ്ങളിൽ താൻ പറഞ്ഞ കാര്യങ്ങള്‍ വളച്ചൊടിച്ച യൂട്യൂബർമാർക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് താരം. പിആർ എന്നു കേട്ടാൽ പലരും അതിലേക്ക് അനുമോളുടെ പേരാണ് വലിച്ചിഴക്കുകയെന്നും അത് ശരിയല്ലെന്നും ജിഷിൻ പറയുന്നു. യൂട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിലൂടെയായിരുന്നു പ്രതികരണം.
''പിആര്‍ എന്ന് പറഞ്ഞ് എന്തിനാണ് അനുവിന്റെ നെഞ്ചത്ത് കയറുന്നത്. വിമര്‍ശനങ്ങളൊക്കെ ആവാം, അത് അംഗീകരിക്കുന്ന ആളാണ് ഞാന്‍. അതൊക്കെ തെറ്റുകളൊക്കെ തിരുത്തി മുന്നോട്ട് പോവാന്‍ നമ്മളെ സഹായിക്കാറുണ്ട്. ഞാന്‍ പറഞ്ഞത് വേറൊരു തലത്തിലേക്ക് എടുത്തിട്ട് കൊടുത്തത് ശരിയായ കാര്യമല്ല.
പിആര്‍ എന്ന് കേട്ടാല്‍ അപ്പോള്‍ തന്നെ അനുമോള്‍ എന്ന് പറയണം എന്നാണോ നിങ്ങളുടെയൊക്കെ അജണ്ട. എനിക്ക് മനസിലാവുന്നില്ല. ഇതെന്തിനാണ് ആ പേര് ഇതിലേക്ക് വലിച്ചിഴയ്ക്കുന്നത്. ഞാന്‍ എവിടെയെങ്കിലും അവളുടെ പേര് പറഞ്ഞിട്ടുണ്ടോ, മൊത്തത്തിലുള്ള പിആറിനെക്കുറിച്ചാണ് ഞാന്‍ പറഞ്ഞത്. എല്ലാവര്‍ക്കും പിആറുണ്ടായിരുന്നു. റീച്ചിന് വേണ്ടിയായിരിക്കും അനുവിനെ മാത്രം പറയുന്നത്.
ഷാനവാസും അനുവും എനിക്ക് നേരത്തെ അറിയാവുന്നവരാണ്. നമ്മുടെ സുഹൃത്തുക്കൾക്ക് ഒരു പ്രൈയോറിറ്റി കൊടുക്കില്ലേ, അത് ഞാന്‍ കൊടുത്തിട്ടുണ്ട്. ഫിനാലെയ്ക്ക് മുൻപേ പിആറിനെക്കുറിച്ച് എല്ലാവരും പറഞ്ഞപ്പോള്‍, എനിക്ക് വീട്ടിലെ നമ്പര്‍ മാത്രമേ അറിയൂ എന്ന് അവള്‍ പറഞ്ഞത് എന്നോടാണ്. പിആറിലൂടെയായി മാത്രം അവിടെ വിജയിക്കാനാവില്ല. കണ്ടന്റ് കൊടുക്കണം. സ്റ്റാര്‍ മാജിക്കില്‍ ആയാലും, ബിഗ് ബോസിലാണെങ്കിലും ഷോയ്ക്ക് അനുസരിച്ചുള്ള കണ്ടന്റ് കൊടുക്കണം. ആ കഴിവ് അവള്‍ക്കുണ്ട്'', ജിഷിൻ വീഡിയോയിൽ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക