'ബി​ഗ് ബോസിലെ അക്ബറിനെ കണ്ട് പേടിച്ചുപോയി'; തുറന്നുപറഞ്ഞ് കെ എസ് ചിത്ര

Published : Nov 25, 2025, 06:20 PM IST
bigg boss

Synopsis

ബിഗ് ബോസ് സീസൺ 7ന് ശേഷം സ്റ്റാർ സിംഗർ വേദിയിലെത്തിയ അക്ബർ ഖാനെക്കുറിച്ച് കെ.എസ്. ചിത്ര പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധനേടുന്നു. ബിഗ് ബോസിൽ കണ്ട അക്ബറിന്റെ മറ്റൊരു മുഖം തന്നെ ഭയപ്പെടുത്തിയെന്ന് ചിത്ര പറയുന്നു.

ബി​ഗ് ബോസ് മലയാളം സീസൺ 7 അവസാനിച്ചിട്ട് ആഴ്ചകൾ പിന്നിട്ടുകഴിഞ്ഞു. അനുമോൾ ആയിരുന്നു സീസൺ കപ്പുയർത്തിയത്. ഷോ അവസാനിച്ച് ദിവസങ്ങൾ കഴിഞ്ഞെങ്കിലും ഇപ്പോഴും അതിന്റെ അലയൊലികൾ നടക്കുകയാണ്. സീസണിലെ ശ്രദ്ധേയനായ മത്സരാർത്ഥിയായിരുന്നു അക്ബർ ഖാൻ. സ്റ്റാർ സിം​ഗർ സീസൺ 10ലെ മെന്റർ കൂടിയായ അക്ബറിന് ഭേദപ്പെട്ട ആരാധകരെല്ലാം ഉണ്ടായിരുന്നുവെങ്കിലും അഞ്ചാം സ്ഥാനം നേടി പുറത്താകേണ്ടി വന്നിരുന്നു. ബി​ഗ് ബോസിന് ശേഷം സ്റ്റാർ സിം​ഗർ വേദിയിൽ എത്തിയ അക്ബറിനെ കുറിച്ച് കെഎസ് ചിത്ര പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുകയാണ്.

"അക്ബറിനെ കാണുമ്പോൾ ഷെരീഫിന്റെ(മെന്റർ) ശാപം ഫലിച്ചോ എന്നാണ് ചിന്തിക്കുന്നത്. ഇവിടെ എപ്പോഴും ചിരിച്ചോണ്ടിരുന്ന ഷെരീഫിനെ കളിയാക്കുന്ന അക്ബറിനെയെ ഞാൻ കണ്ടിട്ടുള്ളൂ. ബി​ഗ് ബോസിൽ അക്ബറിന്റെ വേറൊരു മുഖമാണ് കണ്ടത്. സത്യത്തിൽ ഞാൻ പേടിച്ച് പോയി", എന്നായിരുന്നു ചിത്രയുടെ വാക്കുകൾ. സ്റ്റാർ സിം​ഗർ സീസൺ 10 റീ ലോഡഡിൽ ബി​ഗ് ബോസ് മത്സരാർത്ഥികള്‍ പങ്കെടുത്തിരുന്നു. അക്കൂട്ടത്തിലാണ് അക്ബറും ഉണ്ടായിരുന്നു.

നവംബർ 23ന് ആയിരുന്നു സ്റ്റാർ സിംഗർ സീസൺ 10 റീലോഡഡ്. ദേശീയ അവാർഡ് ജേതാവായ പ്രശസ്ത അഭിനേത്രി ഉർവശിയായിരുന്നു മുഖ്യാതിഥി. ഇതിനോടൊപ്പം തന്നെ ബിഗ് ബോസ് സീസൺ 7 ലെ ഫൈനൽ സിക്സ് മത്സരാർത്ഥികളായ അനുമോൾ, അനീഷ്, ഷാനവാസ്, നെവിൻ, അക്ബർ, നൂറ എന്നിവർ പ്രത്യേക അതിഥികളായി എത്തി. വിധികർത്താക്കളായ കെ എസ് ചിത്ര, വിധു പ്രതാപ്, സിതാര എന്നിവരുടെ മാസ്മരിക ഗാന പ്രകടനങ്ങൾ ഏറെ ശ്രദ്ധനേടിയിരുന്നു. 45 വർഷത്തെ അതുല്യ കലാജീവിതത്തിൽ നടി, ഡബ്ബിംഗ് ആർട്ടിസ്റ്റ്, അവതാരക, തിരക്കഥാകൃത്ത്, നിർമ്മാതാവ് തുടങ്ങി നിരവധി മേഖലകളിൽ തിളങ്ങിയ ഉർവശിയെ കെ എസ് ചിത്ര, വിധു പ്രതാപ്, സിതാര, നിഖില വിമൽ, ഏഷ്യാനെറ്റ് ചാനൽ ഹെഡ് കിഷൻ കുമാർ എന്നിവർ ചേർന്ന് ആദരിക്കുകയും ചെയ്തിരുന്നു.

PREV
Read more Articles on
click me!

Recommended Stories

'ജനങ്ങളുടെ വോട്ട് ലഭിക്കാതെ വിജയിക്കാൻ പറ്റില്ല'; അനുമോളെ പിന്തുണച്ച് റോബിൻ
'മകളെ ഇല്ലാതാക്കാൻ ഉമ്മയുടെ കൊട്ടേഷൻ, അതാണോ നോർമൽ ?': ആദില-നൂറയെ കുറിച്ച് സുഹൃത്ത്