
ബിഗ്ബോസ് മലയാളം സീസൺ 7 ൽ ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു ഷാനവാസും ആദിലയും നൂറയും തമ്മിലുള്ള സൗഹൃദം. എന്നാൽ ആദിലയോടും നൂറയോടും ഉണ്ടായിരുന്നത് പെങ്ങൾ പാസമല്ലെന്ന് വ്യക്തമാക്കുകയാണ് ഷാനവാസ്. ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം. "ഞാൻ ബിഗ് ബോസിൽ പോയത് പൊട്ടൻ കളിക്കാനല്ല. ഒരാഴ്ച കഴിഞ്ഞപ്പോൾ തന്നെ ഗെയിം എന്താണ് എന്ന് മനസിലായി. ഗെയിമിന്റെ ഭാഗമായി തന്നെയാണ് ആദിലയോടും നൂറയോടും കൂട്ടുകൂടിയത്. അവരോട് പെങ്ങൾ പാസം കണിച്ചതല്ല. എന്നെ ഒറ്റ തിരിഞ്ഞ് ആക്രമിക്കാൻ വന്നതാണ് അനീഷ്. അനീഷിനെ ഞാനും ഒറ്റ തിരിഞ്ഞ് തന്നെ ആക്രമിച്ചു. ഇപ്പുറത്ത് അക്ബറും ടീമും ഗ്രൂപ്പ് തിരിഞ്ഞാണ് എന്നെ ആക്രമിക്കാൻ വന്നത്. ആദിലയും നൂറയും ഇതേ പ്രശ്നം അക്ബറിൽ നിന്നും ടീമിൽ നിന്നും നേരിട്ടു. ഞാൻ അനുഭവിക്കുന്ന സമാന പ്രശ്നങ്ങൾ അവരും നേരിടുന്നു എന്ന് കണ്ടപ്പോൾ അവരെ ചേർത്തു പിടിച്ചു. പിന്നെ എനിക്ക് അവരോട് മക്കളോടുള്ള സ്നേഹം അല്ലെങ്കിൽ സഹോദരിമാരോടുള്ള സ്നേഹം പോലെയൊക്കെ കയറി വന്നു. എന്തിന്റെ പുറത്താണെങ്കിലും എനിക്ക് അവരെ മാറ്റി നിർത്താൻ തോന്നിയില്ല. അനീഷിനേയും മാറ്റി നിർത്താൻ തോന്നിയില്ല." ഷാനവാസ് പറയുന്നു.
"അവർ മോണിങ്ങ് ആക്ടിവിറ്റിയിലും അവിടേയും ഇവിടേയും എനിക്കെതിരെ സംസാരിക്കുന്നത് ഞാൻ കേൾക്കുന്നും കാണുന്നുമുണ്ട്. പക്ഷേ എനിക്ക് അവരോട് ദേഷ്യംതോന്നിയില്ല. അത് അവരുടെ ബുദ്ധിമോശം എന്നേ വിചാരിച്ചുള്ളൂ. അവർ എന്തെങ്കിലും ചെയ്യുന്നുണ്ടെങ്കിൽ പുറത്ത് അതിന്റെ അതിന്റെ നെഗറ്റീവ് അനുഭവിക്കേണ്ടിവരും. പറയേണ്ട സമയത്ത് അവരുടെ മുഖത്ത് നോക്കി ഞാൻ നിലപാടുകൾ പറഞ്ഞിട്ടുണ്ട്. ഗെയിം കളിക്കേണ്ട സമയത്ത് അവർക്കെതിരെ ഞാൻ ഗെയിം കളിച്ചിട്ടുണ്ട്", ഷാനവാസ് പറഞ്ഞു.
"ആദിലയും നൂറയും അവരുടെ ജീവിതത്തിൽ എന്ത് തീരുമാനം എടുത്തു എന്നത് എന്നെ ബാധിക്കുന്ന കാര്യമല്ല. എനിക്ക് ആ വിഷയത്തിൽ ആധികാരികമായി സംസാരിക്കാൻ അറിയില്ല. അതിനാൽ അതിനോട് യോജിപ്പും വിയോജിപ്പും പറയാനാവില്ല. ഞാൻ അവരെ മനുഷ്യരായെ കണ്ടിട്ടുള്ളൂ", എന്നും ഷാനവാസ് വ്യക്തമാക്കി.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ