'ഞാനായിരുന്നെങ്കിൽ പ്ലാച്ചിയെ അടുപ്പിലിട്ട് കത്തിച്ചേനെ, വൈറലാകാൻ അനു എന്തും ചെയ്യും': ലക്ഷ്മിപ്രിയ

Published : Oct 07, 2025, 11:21 AM IST
lakshmi priya

Synopsis

അനുമോൾ ബുദ്ധിമതിയായ കളിക്കാരിയാണെന്ന് മുന്‍ ബിഗ് ബോസ് താരം ലക്ഷ്മി പ്രിയ. നന്നായി കളിക്കാനും അതിജീവിക്കാനും കഴിവുള്ള ശക്തയായ മത്സരാർത്ഥിയാണ് അനു. താനുണ്ടായിരുന്നുവെങ്കില്‍ പ്ലാച്ചിയെ കത്തിക്കുമായിരുന്നെന്നും നടി പറഞ്ഞു.

ബിഗ് ബോസ് മലയാളം സീസൺ 7 ലെ മൽസരാർത്ഥികൾക്കൊപ്പം തന്നെ ശ്രദ്ധേയയായ കഥാപാത്രമാണ് പ്ലാച്ചി എന്ന പാവക്കുട്ടി. അനുമോളുടെ സന്തത സഹചാരിയാണ് ഈ പാവ. ഷോയിൽ ഗസ്റ്റ് ആയി എത്തിയ ഷിയാസ് കരീം പാവയെ എടുത്ത് പുറത്തെറിഞ്ഞപ്പോൾ വളരെ ഇമോഷണൽ ആയാണ് അനുമോൾ പ്രതികരിച്ചത്. ഇപ്പോളിതാ അനുമോളെക്കുറിച്ചും അനുമോളുടെ ഗെയിമിനെക്കുറിച്ചും പ്ലാച്ചിയെക്കുറിച്ചുമൊക്കെ പ്രതികരിച്ചിരിക്കുകയാണ് നടിയും മുൻ ബിഗ്ബോസ് താരവും കൂടിയായ ലക്ഷ്മി പ്രിയ. ലക്ഷ്മിക്ക് പ്രിയപ്പെട്ടൊരാൾ ഇത്തവണ ബിഗ്ബോസിൽ ഉണ്ടല്ലോ എന്ന ചോദ്യത്തിന് പ്രിയപ്പെട്ട ആളാണെന്നൊന്നും പറയാൻ പറ്റില്ല, ഒരു ഷോയിൽ ഒരുമിച്ചുണ്ടായിരുന്നെന്ന് മാത്രമേ ഉള്ളൂ എന്നായിരുന്നു ലക്ഷ്മി പ്രിയയുടെ പ്രതികരണം.

''അനു വളരെ സ്മാർട്ടായ, ബുദ്ധിമതിയായ കുട്ടിയാണ്. ജീവിക്കാനറിയാം. അത് വേണമല്ലോ, ജീവിക്കാനും നിൽക്കാനും അറിയണം. അല്ലാതെ സ്റ്റാർ മാജിക്കിൽ നിഷ്കളങ്കത വാരി വിതറിയ പോലുള്ള ക്യാരക്ടറല്ല അനു. വളരെ സ്ട്രോങ്ങായ മത്സരാർത്ഥിയാണ് എന്നാണ് എന്റെ വിശ്വാസം. എങ്ങനെ പ്ലേ ചെയ്തിരിക്കുന്നു എന്നെനിക്കറിയില്ല. ബിഗ് ബോസ് ക്ലിപ്പിംഗുകളേ കാണുന്നുള്ളൂ. മുഴുവനായി കാണാറില്ല. ഉപ്പുമാവ് ഇളക്കാൻ അനു മുകളിൽ കയറിയിരുന്നതൊക്കെ കണ്ടു. വെെറലാകാൻ വേണ്ടി അനു എന്തും ചെയ്യും. അങ്ങനെയാണ് അനു. എങ്ങനെ സർവെെവ് ചെയ്യണമെന്നും സ്ക്രീൻ എങ്ങനെ കവർ ചെയ്യണമെന്നും സ്ക്രീൻ സ്പേസ് എങ്ങനെ ഉണ്ടാക്കണമെന്നും അനുവിന് അറിയാം. എനിക്ക് സ്റ്റാർ മാജിക്കിൽ വെച്ചു തന്നെ അനുവിന്റെ കഴിവിനെക്കുറിച്ച് നല്ല ബോധ്യമുണ്ട്. ഷോയിൽ ഉള്ളപ്പോളൊന്നും ഈ പ്ലാച്ചിയൊന്നും ഇല്ല. ഞാൻ ഷോയിലുണ്ടായിരുന്നെങ്കിൽ അതിനെ അടുപ്പിൽ വെച്ച് കത്തിച്ചേനെ'', എന്ന് ലക്ഷ്മി പ്രിയ പറയുന്നു.

''പേഴ്സണലി അനുവിനെ എനിക്ക് ഇഷ്ടമാണ്. വളരെ പക്വതയുള്ള പെൺകുട്ടിയാണ് അനു. ഷോയിൽ നിഷ്കളങ്കമായ ട്രാക്ക് പിടിച്ചപ്പോൾ അത് വിജയിച്ചെന്ന് അനുവിനും തോന്നി. അത് ശരിയാണ്, അനുവിന്റെ കോമഡികൾ കണ്ട് ഞാനും ചിരിച്ചിട്ടുണ്ട്. എല്ലാവർക്കും ബുദ്ധിയില്ലായ്മ അഭിനയിച്ചു നിൽക്കാൻ പറ്റില്ല. പക്ഷേ, ബിഗ്ബോസിൽ ബുദ്ധിയില്ലായ്മ കാണിക്കാൻ പറ്റില്ല. നന്നായിട്ട് കളിക്കണം, അനുവിന് അതിനുള്ള കഴിവുണ്ട്'', എന്നും മൈൽസ്റ്റോൺ മേക്കേഴ്സിനു നൽകിയ അഭിമുഖത്തിൽ ലക്ഷ്മി പ്രിയ പറഞ്ഞു.

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ബി​ഗ് ബോസ് കൊണ്ട് നേട്ടം മാത്രം, സാമ്പത്തിക മെച്ചം, വിദേശ പരിപാടികൾ, ഇനി സ്വന്തമായി വീട്: രേണു സുധി
'എന്തോ വരാനിരിക്കുന്നു'; ബിഗ്ബോസിലെ ജനപ്രിയ കോമ്പോ വീണ്ടും ഒരുമിച്ച്, വീഡിയോ വൈറൽ