Asianet News MalayalamAsianet News Malayalam

വേറിട്ട നോമിനേഷന്‍ രീതിയുമായി ബി​ഗ് ബോസ്; പുതിയ ലിസ്റ്റില്‍ 6 പേര്‍

ക്യാപ്റ്റന്‍ സെറീനയുടെ ഡയറക്റ്റ് നോമിനേഷനും

nomination list of 11th week in bigg boss malayalam season 5 nsn
Author
First Published Jun 5, 2023, 9:24 PM IST

ബിഗ് ബോസ് മലയാളം സീസണ്‍ 5 പതിനൊന്നാം വാരത്തില്‍ എത്തിയിരിക്കുകയാണ്. ഇന്നലെ നടന്ന അനു ജോസഫിന്‍റെ എലിമിനേഷന് ശേഷം നിലവില്‍ ഹൌസില്‍ അവശേഷിക്കുന്നത് പത്ത് പേരാണ്. ഫൈനല്‍ 5 ലേക്ക് എത്തുംമുന്‍പ് ഇതില്‍ അഞ്ച് പേര്‍ കൂടി പുറത്ത് പോകും. തിങ്കളാഴ്ചകളില്‍ നടക്കാറുള്ള നോമിനേഷന്‍ ഇന്നും നടന്നു. എന്നാല്‍ വേറിട്ട രീതിയിലായിരുന്നുവെന്ന് മാത്രം.

ഓരോ മത്സരാര്‍ഥികളെയായി കണ്‍ഫെഷന്‍ റൂമിലേക്ക് വിളിപ്പിച്ചിട്ടാണ് ബിഗ് ബോസ് സാധാരണ നോമിനേഷന്‍ സ്വീകരിക്കാറെങ്കില്‍ ഇക്കുറി അങ്ങനെ ആയിരുന്നില്ല. മറിച്ച് ഓരോരുത്തരുടെയും പേരുകള്‍ വിളിക്കുന്ന മുറയ്ക്ക് അടുത്തുള്ള ക്യാമറയ്ക്ക് മുന്നിലെത്തി നോമിനേറ്റ് ചെയ്യാനുള്ള രണ്ട് പേരുടെ പേര് നിര്‍ദേശിക്കാനായിരുന്നു ബിഗ് ബോസിന്‍റെ അറിയിപ്പ്. ഈ സമയത്ത് മറ്റ് മത്സരാര്‍ഥികള്‍ അയാളുടെ അടുത്തുനിന്ന് മാറിനില്‍ക്കണമെന്നും നിര്‍ദേശമുണ്ടായിരുന്നു. ഇതനുസരിച്ച് നടന്ന നോമിനേഷനുകള്‍ ഇപ്രകാരമായിരുന്നു

വിഷ്ണു- ഷിജു, റിനോഷ്

ശോഭ- ഷിജു, റെനീഷ

നാദിറ- റെനീഷ, റിനോഷ്

റെനീഷ- ശോഭ, റിനോഷ്

റിനോഷ്- നാദിറ, അഖില്‍ മാരാര്‍

ഷിജു- റെനീഷ, സെറീന

മിഥുന്‍- അഖില്‍ മാരാര്‍, ഷിജു

ജുനൈസ്- റെനീഷ, ഷിജു

അഖില്‍- മിഥുന്‍, സെറീന

ഇതില്‍ നിന്ന് കൂടുതല്‍ വോട്ടുകള്‍ നേടി ആരൊക്കെ നോമിനേഷന്‍ ലിസ്റ്റില്‍ എത്തിയെന്ന് ബിഗ് ബോസ് പിന്നീട് പ്രഖ്യാപിച്ചു. അഖില്‍, സെറീന, ഷിജു, റിനോഷ്, റെനീഷ എന്നീ പേരുകളാണ് ബിഗ് ബോസ് പ്രഖ്യാപിച്ചത്. എന്നാല്‍ പതിനൊന്നാം വാരം ക്യാപ്റ്റനായ സെറീനയ്ക്ക് ഈ ലിസ്റ്റില്‍ ഉള്‍പ്പെടാത്ത ഒരാളെ നേരിട്ട് നോമിനേറ്റ് ചെയ്യാന്‍ അവസരമുണ്ടായിരുന്നു. ഈ ലിസ്റ്റ് അറിയിച്ച ശേഷം നേരിട്ട് നോമിനേറ്റ് ചെയ്യാന്‍ ബിഗ് ബോസ് സെറീനയോട് ആവശ്യപ്പെട്ടു. എല്ലാവരുടെയും മുന്നില്‍വച്ചായിരുന്നു ഇത് ചെയ്യേണ്ടത്. അതുപ്രകാരം അനിയന്‍ മിഥുന്‍റെ പേരാണ് സെറീന പറഞ്ഞത്. ഇതോടെ ഈ വാരത്തിലെ നോമിനേഷന്‍ ലിസ്റ്റ് പൂര്‍ത്തിയായി. അഖില്‍, സെറീന, ഷിജു, റിനോഷ്, റെനീഷ, മിഥുന്‍ എന്നിവരാണ് ഇക്കുറി നോമിനേഷന്‍ ലിസ്റ്റില്‍. ഇതില്‍ ഒന്നോ രണ്ടോ പേര്‍ വരുന്ന വാരാന്ത്യത്തില്‍ പുറത്ത് പോയേക്കാം.

ALSO READ : റിനോഷിന്‍റെ ഉത്തരം; ബിഗ് ബോസ് വേദിയില്‍ ചിരി നിര്‍ത്താനാവാതെ മോഹന്‍ലാല്‍: വീഡിയോ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Follow Us:
Download App:
  • android
  • ios