
ബിഗ് ബോസില്‍ ഓരോ ദിവസം കഴിയുംതോറും രൂക്ഷമായ മത്സരമാകുകയാണ്. മത്സരാര്‍ഥികള്‍ എല്ലാവരും സ്വന്തം കഴിവ് പരമാവധി പ്രകടിപ്പിക്കാൻ ശ്രമിക്കുന്നു. അഭിപ്രായ ഭിന്നതകളാല്‍ രൂക്ഷമായ വാക്കുതര്‍ക്കങ്ങളുമുണ്ടാകാറുണ്ട്. വീക്കൻഡ് എപ്പിസോഡാണ് ഇന്ന് നടക്കാനിരിക്കുന്നത്. മോഹൻലാൽ എത്തി സജിനയ്ക്കും ഫിറോസിനും വാണിങ് നൽകുന്ന പ്രമോ വീഡിയോയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.
ഫിറോസിനോടും സജിനയോടും മോഹൻലാൽ രൂക്ഷമായി ദേഷ്യപ്പെടുന്നത് വീഡിയോയിൽ കാണാം. ഇവിടുത്തെ നിയമങ്ങൾ പാലിക്കാൻ പറ്റില്ലെന്ന് പറഞ്ഞോ? എന്ന ചോദ്യത്തോടെയാണ് മോഹൻലാൽ എത്തുന്നത്. ഇവിടുത്തെ നിയമങ്ങൾ പാലിച്ച് അല്ലെങ്കിൽ അതിനെ ചലഞ്ച് ചെയ്യാനാണ് തീരുമാനമെങ്കിൽ വീണ്ടും ഞാൻ പറയുന്നു, സാധനങ്ങൾ പാക്ക് ചെയ്ത് പുറത്തേക്ക് പോകാമെന്നും ഇരുവരോടായി മോഹൻലാൽ പറഞ്ഞു.
ഇത് തന്റെ അവസാന വാണിങ്ങാണെന്നും താരം പറയുന്നുണ്ട്. നേരത്തെയും സജിനയ്ക്കും ഫിറോസിനും താക്കീതുമായി മോഹൻലാൽ എത്തിയിരുന്നു. പൊതുവെ ബിഗ് ബോസ് ഹൗസിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് ഇരുവരുമാണെന്ന ചർച്ചകൾ മത്സരാർത്ഥികളുടെ ഇടയിൽ നിന്ന് തന്നെ ഉയർന്ന് വന്നിരുന്നു.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ